മരണ വാർത്ത അറിഞ്ഞു അർജുനും കുടുംബവും ചെന്നൈയിൽ നിന്നു ബെംഗളൂരുവിൽ എത്തി; ചിരഞ്ജീവിയെ അവസാനമായി ഒരു നോക്ക് കണ്ട അർജുൻ പൊട്ടിക്കരഞ്ഞു... മൃത്യുദേഹത്തിന് അരികെ നിന്നു വാവിട്ടു കരയുന്ന ഭാര്യ മേഘ്‌നയെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാനും ശ്രമിച്ചുകൊണ്ടേയിരുന്നു... ചിരഞ്ജീവിക്ക് ആദരാജ്ഞലികൾ അർപ്പിച്ച് സോഷ്യൽമീഡിയ

ചിരഞ്ജീവി സർജയുടെ മരണം വലിയ ഞെട്ടലോടെ ആണ് സിനിമലോകം കേട്ടത്. 39 വയസ് മാത്രം പ്രായമുള്ള ആ ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ കന്നഡ സിനിമയിലേ വളർന്നു വരുന്ന താരങ്ങളിൽ ഒരാളായിരുന്നു.
വെറും ഇരുപതു സിനിമകളിൽ മാത്രമേ അഭിനയിച്ചിരുന്നതായി ഉള്ളു എങ്കിലും ആ വേഷങ്ങളിൽ പലതും ശ്രദ്ധേയമായിരുന്നു. ശ്വാസ തടസം മൂലമാണ് ചിരഞ്ജീവിയെ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേന്ന് ഞായറാഴ്ച്ചയാണ് ഹൃദയാഘാതം മൂലം മരണം സംഭവിക്കുന്നത്.
ചിരഞ്ജീവി ഒരു താരകുടുംബത്തിൽ നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ് സർജയും സിനിമ നടനാണ്.
അമ്മാവൻ അർജുൻ സർജ തെന്നിന്ത്യൻ സിനിമ ലോകത്തിനു ഏറെ പരിചിതനാണ്, നാല് തെന്നിന്ത്യൻ ഭാഷകളിൽ വേഷമിട്ട ഒരാൾ കൂടെയാണ് അർജുൻ. അർജുൻ സംവിധാനം ചെയ്ത ചിത്രത്തിൽ സഹ സംവിധായകനായി ആയിരുന്നു ചിരഞ്ജീവിയുടെ സിനിമ പ്രവേശനം.
ചിരഞ്ജീവിയുടെ മരണ വാർത്ത അറിഞ്ഞു അർജുനും കുടുംബവും ചെന്നൈയിൽ നിന്നു ബെംഗളൂരുവിൽ എത്തിയിരുന്നു.
ചിരഞ്ജീവിയെ അവസാനമായി ഒരു നോക്ക് കണ്ട അർജുൻ വികാരാധീനായിരുന്നു. അക്ഷരാർഥത്തിൽ വിങ്ങി പൊട്ടുകയായിരുന്നു അദ്ദേഹം.
ചിരഞ്ജീവിയുടെ മൃത്യുദേഹത്തിന് അരികെ നിന്നു വാവിട്ടു കരയുന്ന ബന്ധുക്കളെ ആശ്വസിപ്പിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയയിലും നേരിട്ടുമായി ചിരഞ്ജീവിക്ക് ഒരുപാട് പേർ ആദരാജ്ഞലികൾ അർപ്പിച്ചു.
https://www.facebook.com/Malayalivartha



























