വിവാഹജീവിതം ശാപമായിരുന്നു; ഒരുപാട് സഹിച്ചു ... പക്ഷേ ഞാൻ അനുഭവിച്ചത് ഓർക്കുമ്പോൾ പേടിയാകുന്നു..

മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമായി തിളങ്ങിയ നായികമാരിലൊരാളായിരുന്നു നളിനി. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ വിശേഷം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
അഗ്നിശരമെന്ന ചിത്രത്തില്‍ ജയന്റെ സഹോദരിയായി അഭിനയിക്കുമ്പോള്‍ 10 വയസ്സായിരുന്നു നളിനിക്ക്. റാണിയെന്നായിരുന്നു താരത്തിന്റെ പേര്. സിനിമയിലെത്തിയപ്പോഴായിരുന്നു നളിനി എന്ന് പേര് മാറ്റിയത്. ആദ്യ സിനിമയില്‍ യഥാര്‍ത്ഥ പേരാണ് ഉപയോഗിച്ചതെങ്കിലും രണ്ടാമത്തെ സിനിമയായ ഇടവേള ആയപ്പോള്‍ പേര് മാറ്റുകയായിരുന്നു.
ഇടവേളയെന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ ഡേവിഡ് കാച്ചിറപ്പിള്ളിയായിരുന്നു റാണിയെ നളിനിയാക്കിയത്. അദ്ദേഹമാണ് തന്റെ പേര് മാറ്റിയതെന്ന് താരം പറയുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും താരം സംസാരിച്ചിരുന്നു. വിവാഹ ജീവിതത്തിലെ താളപ്പിഴകളെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെയായിരുന്നു. വിവാഹജീവിതം ശാപമായിരുന്നു. അതില്‍ കുറ്റബോധമുണ്ട്. നടന്‍ രാമരാജനെയായിരുന്നു നളിനി വിവാഹം ചെയ്തത്.
ജീവിതത്തിന്റെ അവസാനമാണ് വിവാഹമെന്നായിരുന്നു കരുതിയത്. ഒരുപാട് സന്തോഷം ലഭിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ സ്വപ്‌നം കണ്ടത് പോലെയുള്ളൊരു ജീവിതമായിരുന്നില്ല താരത്തെ കാത്തിരുന്നത്. തമിഴില്‍ കുറേ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നുവെന്ന് താരം പറയുന്നു. അതിന് ശേഷമായാണ് അദ്ദേഹവുമായി പ്രണയത്തിലായത്. പിന്നീട് അത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹ ജീവിതം തുടങ്ങി വൈകാതെ തന്നെ തങ്ങള്‍ വേര്‍പിരിയുകയായിരുന്നുവെന്നും താരം പറയുന്നു.
നല്ല രണ്ട് മക്കളെയാണ് വിവാഹജീവിതം കൊണ്ട് തനിക്ക് ലഭിച്ചതെന്നും നളിനി പറയുന്നു. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു താരം. വിവാഹമോചനത്തിന് ശേഷമായി താരം വീണ്ടും സിനിമയില്‍ സജീവമാവുകയായിരുന്നു. മക്കളായിരുന്നു തിരിച്ചുവരവിനായി നിര്‍ബന്ധിച്ചത്. അവരുടെ പിന്തുണയോടെയാണ് താന്‍ തിരിച്ചെത്തിയതെന്നും താരം മുന്‍പ് മറ്റൊരു അഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























