ചില താരങ്ങളുടെ മക്കളെ പോലെ ചലച്ചിത്രലോകത്തിന്റെ പിന്‍വാതിലിലൂടെയല്ല സുശാന്ത് സിനിമയില്‍ എത്തിയത്; ബോളിവുഡിനെ ഒന്നടങ്കം വിമര്‍ശിച്ച് നടി കങ്കണ റണാവത്ത്

നടന്‍ സുശാന്തിന്റെ മരണത്തില്‍ ബോളിവുഡിനെ ഒന്നടങ്കം വിമര്‍ശിച്ച് നടി കങ്കണ റണാവത്ത് രംഗത്ത്. അഭിനയിച്ച ചില സിനിമകളുടെ പ്രതിഫലം സുശാന്തിന് ലഭിച്ചിട്ടില്ല എന്നും അദ്ദേഹത്തിന്റെ മരണശേഷം ചില മാധ്യമ പ്രവര്‍ത്തകരെ സ്വാധീനിച്ചുകൊണ്ട് ബോളിവുഡിലെ ചില പ്രമുഖര്‍ സുശാന്തിനെ മാനസികരോഗിയും ലഹരിമരുന്നിന് അടിമയായും ചിത്രീകരിക്കുന്നു എന്നാണ് കങ്കണ ആരോപിക്കുന്നത്.
സഞ്ജയ് ദത്ത് ലഹരി മരുന്നു ഉപയോഗിച്ചു എന്ന് കേള്‍ക്കുമ്ബോള്‍ ക്യൂട്ടായി തോന്നുന്നവര്‍ തന്നെയാണ് സുശാന്തിനെക്കുറിച്ച് ഇങ്ങനെ എഴുതിയതെന്നും സുശാന്തിനെ ചില മാധ്യമങ്ങള്‍ ലഹരിമരുന്നിന് അടിമയാക്കി ചിത്രീകരിക്കുകയാണെന്നും കങ്കണ ആരോപിക്കുന്നു:. ഗോഡ്ഫാദര്‍ ഇല്ലാതെയാണ് സുശാന്ത് സിനിമയില്‍ ഇത്രത്തോളം മുന്നേറിയതെന്നും ചില താരങ്ങളുടെ മക്കളെ പോലെ ചലച്ചിത്രലോകത്തിന്റെ പിന്‍വാതിലിലൂടെയല്ല സുശാന്ത് സിനിമയില്‍ എത്തിയതെന്നും കങ്കണ പറഞ്ഞു.
മുംബൈയിലെ വസതിയില്‍ ഞായറാഴ്ചയാണ് സുശാന്ത് സിങ് രാജ്പുത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ച രാത്രി പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. തൂങ്ങിമരണം തന്നെയാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നതും. വിശദമായ പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയൂ. കഴിഞ്ഞ ആറ് മാസമായി വിഷാദ രോഗത്തിന് ഇദ്ദേഹം ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ മരണപ്പെടുന്ന ദിവസം രാത്രി ഏറെ വൈകിയാണ് സുശാന്ത് ഉറങ്ങാന്‍ കിടന്നതെന്നും സുഹൃത്തുക്കളുമായി കുറെനേരം ചെലവഴിച്ചതായും വീട്ടുജോലിക്കാര്‍ പൊലീസിനോട് പറഞ്ഞിരുന്നു.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ബയോപിക്കിലെ അഭിനയത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടനായിരുന്നു സുശാന്ത് സിങ്. കൈ പോ ച്ചെ, പി കെ, കേദാര്‍നാഥ്, ക്രിക്കറ്റ് താരം ധോണിയുടെ ജീവിത കഥ ആസ്പദമാക്കി വന്ന എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി എന്നീ ചിത്രങ്ങളില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























