ഇപ്പോള്‍ ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ പേടിയാണെന്ന് ഷംന കാസിം

നടി ഷംനാ കിസിമിനെ വിവാഹം ആലോചിച്ച് എത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നിന്നും നടിയും കുടുംബവും മുക്തരായി വരുന്നതേയുള്ളു. ആ ഒരു സംഭവത്തിന് ശേഷം 'വിവാഹം' എന്ന വാക്ക് കേള്‍ക്കുമ്‌ബോള്‍ തന്നെ ഭയപ്പെടുന്നു എന്നാണ് ഷംന വ്യക്തമാക്കുന്നത്. എന്നാല്‍ വിവാഹം ചെയ്യാനാകില്ലെന്ന് കുടുംബത്തോട് പറയാനും സാധിക്കില്ലെന്ന് ഷംന തുറന്നു പറയുന്നു.
കഴിഞ്ഞ ഒന്നര വര്‍ഷമായി കുടുംബം തന്റെ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഷംന ഒരു മാധ്യമത്തോട് പറഞ്ഞു. 'ഒരു ഘട്ടത്തില്‍ ഞാന്‍ ചിന്തിച്ചു, ഒരു നല്ല പ്രൊപ്പോസല്‍ വരികയാണെങ്കില്‍ ചെയ്യാം. എന്റെ വിവാഹം ഇപ്പോള്‍ അമ്മയുടെ ഏറ്റവും വലിയ സ്വപ്‌നമാണ്. എന്റെ കുടുംബത്തിന്റെയും.'
'സ്വയം സെറ്റില്‍ ചെയ്യാന്‍ കുറച്ച് സമയം നല്‍കണമെന്നാണ് ഞാന്‍ ഇപ്പോള്‍ അവരോട് ആവശ്യപ്പെടുന്നത്. അവര്‍ അത് മനസിലാക്കുമെന്നും എനിക്കുറപ്പുണ്ട്. ആ സംഭവത്തിന് ശേഷം പരിഭ്രാന്തിയാകരുത് അവരെ പുറത്തു കൊണ്ടുവരാനുള്ള ഒരു കണ്ണിയായി ഞാന്‍ എന്നാണ് എന്റെ സഹോദരന്‍ എന്നോട് പറയാറുള്ളത്' എന്നും ഷംന പറഞ്ഞു.
https://www.facebook.com/Malayalivartha
























