കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

ബി.ജെ.പി വിട്ട പത്മജ വേണുഗോപാലും മുന്‍ കായിക താരം പത്മിനി തോമസും കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി അദ്ധ്യക്ഷന്‍ കത്ത് നല്കി. തെറ്റുപറ്റിയെന്നും കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്നും കത്തില്‍ പത്മജ ആവശ്യപ്പെട്ടു. നിരുപാധികം മാപ്പു ചോദിക്കുന്നുവെന്നും പത്മജ വ്യക്തമാക്കി. ഇ മെയില്‍ വഴിയാണ് കെ.സി.സി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫിന് കത്തയച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും കത്ത് നല്‍കിയിട്ടുണ്ട്.
ഇന്ദിരാഭവനിലെത്തിയാണ് കെ.പി.സി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫിന് മുന്‍ കായിക താരം പത്മിനി തോമസ് കത്ത് നല്‍കിയത്. ബി.ജെ.പിയിലേക്ക് പോയത് എടുത്തുചാട്ടമായിരുന്നു. അതില്‍ ദുഃഖമുണ്ടെന്നും കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി ആ തെറ്റു തിരുത്തുകയാണെന്നും പത്മിനി തോമസ് പറഞ്ഞു.
അതേസമയം കൂടുതല്‍ ആളുകള്‍ കോണ്‍ഗ്രസിലേക്ക് വരുന്നത് നല്ല കാര്യമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. തിരിച്ചുവരവിനായി അവര്‍ യാതൊരുവിധ ഉപാധികളും മുന്നോട്ട് വച്ചിട്ടില്ല. പാര്‍ട്ടിയിലെ എല്ലാ മുതിര്‍ന്ന നേതാക്കളുമായും ദേശീയ നേതൃത്വവുമായും ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും. പത്മജ വേണുഗോപാലിന്റെ കാര്യത്തിലും സമാനമായ രീതിയില്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
https://www.facebook.com/Malayalivartha

























