ഫ്രെണ്ട്ഷിപ്പ് ഡേയില്‍ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ ചിത്രം പങ്കുവച്ച് അനുശ്രീ

ലോക ഫ്രെണ്ട്ഷിപ്പ് ഡേയില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളുടെ ചിത്രം പങ്കുവച്ച് നടി അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഫ്രെണ്ട്ഷിപ്പ് ഡേയില്‍ തന്റെ സുഹൃത്തുക്കള്‍ക്ക് ഒരുപാട് നന്ദിയും അറിയിച്ചിരിക്കുകയാണ്. 'എന്റെ ജീവിതത്തില്‍ ഉള്ള ചില റെയര്‍ പീസുകള്‍ക്ക് ഞാന്‍ ഇന്ന് നന്ദി പറയുകയാണ്..എന്നെ ജഡ്ജ് ചെയ്യാതെ കേള്‍ക്കുന്നതിനും..ഞാനെങ്ങാനം തെറ്റ് ചെയ്താല്‍ നല്ല പച്ചക്ക് തെറി വിളിക്കുന്നതിനും..ജീവിതത്തില്‍ വിഷമങ്ങള്‍ വന്നപ്പോള്‍ കൂടെ നിന്നതിനും.ഇപ്പോഴും ഒന്നും പ്രതീക്ഷിക്കാതെ കൂടെ നിന്നു ഒരുപാട് സ്‌നേഹിക്കുന്നതിനും..ഒരുപക്ഷേ കണ്മുന്നില്‍ ഇല്ലെങ്കില്‍ പോലും ഒരു ഫോണ്‍ കോള്‍ അകലെ നിങ്ങള്‍ ഉണ്ട് എന്ന വിശ്വാസം തന്നതിനും ഒരുപാട് നന്ദി. ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ'. താരം കുറിച്ചു.എന്നാല്‍ താരത്തിന് ജന്‍മദിനാശംസകള്‍ അറിയിച്ചും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഗൂഗിളില്‍ ജൂലൈ 30 ആണ് അനുശ്രീയുടെ ജന്‍മദിനം. ഇതോടെയാണ് ആരാധകര്‍ താരത്തിന് ആശംസകളുമായി എത്തിയത്. എന്നാല്‍ തന്റെ ജന്‍മദിനം ഒക്ടോബര്‍ 24ന് ആണെന്നും അനുശ്രീ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























