ആരാധകരെ ചൊടിപ്പിച്ച് അപ്സരയുടെ ചൂടൻ രംഗങ്ങൾ; 'ത്രില്ലെർ' സിനിമയുടെ ട്രെയിലർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മോഡൽ രംഗത്തും അഭിനയ മേഖലയിലും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അപ്സര റാണി. ഇപ്പോളിതാ രാംഗോപാൽ വർമ സംവിധാനം ചെയ്ത ത്രില്ലെർ എന്ന ചിത്രത്തിലെ താരത്തിന്റെ ചൂടൻ രംഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മുൻപ് ഇറങ്ങിയ ചിത്രങ്ങളിലും ഇത്തരം ലൈംഗികതയ്ക്ക് മുൻഗണന കൊടുത്തുകൊണ്ടാണ് ചിത്രങ്ങൾ എത്തിയത്. ഒരേ സമയം ത്രില്ല് അടിപ്പിക്കുന്നതും ലൈംഗികത നിറഞ്ഞതുമായ രംഗങ്ങൾ അടങ്ങിയ ട്രെയ്ലറിൽ.
അപ്സര റാണിയാണ് നായികയായി വേഷമിടുന്നത്. ഹിന്ദി ഭാഷയിൽ ഇറങ്ങുന്ന സിനിമയുടെ ട്രെയ്ലർ മണിക്കൂറുകൾക്ക് അധികം ആയിരങ്ങളാണ് വീഡിയോ കണ്ടിരിക്കുന്നത്. താരത്തിന്റെ ആദ്യ ഹിന്ദി സിനിമയാണെങ്കിലും ഇതിന് മുൻപ് തെലുങ്ക്, ഒഡിഷ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
ഒഡിഷയിൽ വളർന്ന അപ്സര ഡാൻസ് രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ഹൈദരാബാദിലാണ് താരം സ്ഥിര താമസം. അപ്സരയുടെ ഹോട് ചിത്രങ്ങൾ ട്വിറ്ററിൽ കൂടി പങ്കുവെച്ച രാംഗോപാലവർമയുടെ ട്വീറ്റ് മണിക്കൂറുകൾ കൊണ്ട് വൈറലായി മാറിയിരുന്നു.
ത്രില്ലെർ കാറ്റഗറിയിൽ അണിയിച്ചൊരുക്കുന്ന ചിത്രത്തിലെ നായകനും ഒഡിഷയിൽ നിന്നുമുള്ള വാജിദ് കച്ചിയാണ്. ലോക്ക് ഡൌൺ സമയത്തെ രാംഗോപാല വർമയുടെ അഞ്ചാമത്തെ ചിത്രമാണ് ത്രില്ലെർ. ഇതിന് മുൻപ് ഇറങ്ങിയ സിനിമകൾ എല്ലാം ഒടിടി പ്ലാറ്റഫോമിൽ കൂടിയാണ് റിലീസ് ചെയ്തത്.
https://www.facebook.com/Malayalivartha
























