പതിനെട്ടാം വയസ്സിൽ പ്രണയിച്ച വ്യക്തിയെ സ്വന്തമാക്കി! പക്ഷേ 8 മാസത്തെ ദാമ്ബത്യത്തിനുശേഷം ആ ബന്ധം അവസാനിച്ചു; ഞാന്‍ പ്രണയിച്ചത് ഒരാളെ മാത്രമാണ്, അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്... പക്ഷെ... തന്റെ ദാമ്പത്യജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് നടി രേഖ രതീഷ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് രേഖ രതീഷ്. പരസ്പരം എന്ന പരമ്ബരയിലെ പത്മാവതിയായി എത്തിയ താരം വളരെ പെട്ടന്നായിരുന്നു പ്രേക്ഷകരുടെ ഉള്ളിൽ വലിയൊരു സ്ഥാനം നേടിയത്. ഇപ്പോൾ പൂക്കാലം വരവായി സീരിയലിലെ നാലു പെൺകുട്ടികളുടെ അമ്മയായി മിനിസ്‌ക്രീനിൽ തിളങ്ങുകയാണ് താരം.
ഇപ്പോഴിതാ തന്റെ വ്യകതി ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. ഞാന്‍ സഹതാപം പ്രതീക്ഷിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം.' പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം. അതും പ്രണയിച്ച വ്യക്തിയെ സ്വന്തമാക്കി. നല്ലൊരു കുടുംബ ജീവിതത്തിനായി തമിഴിലെ സൂപ്പര്‍താര ചിത്രത്തിലേക്കു വന്ന അവസരം പോലും ഉപേക്ഷിച്ചു.
പക്ഷേ 8 മാസത്തെ ദാമ്ബത്യത്തിനുശേഷം ആ ബന്ധം അവസാനിച്ചു. 'വ്യക്തി ജീവിതത്തില്‍ എന്റെ തീരുമാനങ്ങള്‍ പലതും പാളിപ്പോയി. അച്ഛനും അമ്മയും പിരിഞ്ഞ്, വീടില്ല, കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോള്‍ എല്ലായിടത്തും അഭയം തേടാന്‍ വെമ്ബുന്ന ഒരു മാനസികാവസ്ഥയിലായി ഞാന്‍.
അതൊക്കെ അബദ്ധങ്ങളായിരുന്നു. എല്ലാവര്‍ക്കും എന്റെ പണം വേണമായിരുന്നു. അല്ലാതെ ആരും എന്നെ യഥാര്‍ത്ഥത്തില്‍ സ്നേഹിച്ചിരുന്നില്ല.' രേഖ പറയുന്നു. 'ഒരു കാര്യവുമില്ലാതെയാണ് അവര്‍ വേണ്ട എന്നു പറഞ്ഞു പോയത്. 'എന്താണ് എന്റെ തെറ്റ്, എന്തുകൊണ്ടാണ് ഉപേക്ഷിച്ചു പോകുന്നത്' എന്നു മാത്രം ആരും പറഞ്ഞില്ല. അല്ല, അങ്ങനെ പറയാന്‍ എന്തെങ്കിലും വേണ്ടേ. ഞാന്‍ പ്രണയിച്ചത് ഒരാളെ മാത്രമാണ്, എന്റെ ആദ്യ ഭര്‍ത്താവിനെ. അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്.
പിന്നീട് മൂന്നു പേര്‍ കൂടി എന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല. കഴിഞ്ഞ എട്ടു വര്‍ഷമായി ഞാന്‍ എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത്. ഞങ്ങള്‍ അടിച്ചു പൊളിച്ച് കഴിയുന്നു. ഇനി ഒരു വിവാഹം കഴിക്കില്ല, ഉറപ്പ്.' താരം വ്യക്തമാക്കി. 'മകനു വേണ്ടിയാണ് എന്റെ ജീവിതം. ബാക്കി ദൈവത്തിന്റെ കയ്യില്‍.
മറ്റൊന്ന്, യൂട്യൂബിലും ഫെയ്സ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയയിലുമൊക്കെ എന്നെക്കുറിച്ച് കഥകള്‍ മെനഞ്ഞ്, എന്റെ വ്യക്തി ജീവിതം ചികഞ്ഞ് വാര്‍ത്തയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കുക, ഞാന്‍ ഒരു അമ്മയാണ്, എനിക്ക് ഒരു മകനുണ്ട്. ഒന്നുമറിയാത്ത ഒരു കുഞ്ഞിന്റെ ജീവിതം കൂടി വച്ച് കളിക്കരുതെന്നും രേഖ തുറന്നടിച്ചു.
https://www.facebook.com/Malayalivartha
























