Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച്ച പുനരാരംഭിക്കും; നാലര മാസമായി പൂര്‍ണ്ണമായി നിലച്ചിരുന്ന നിര്‍മ്മാണ ജോലികളാണ് പുനരാരംഭിക്കുന്നത്

31 JULY 2020 10:01 PM IST
മലയാളി വാര്‍ത്ത

കോവിഡ് ബാധയെ തുടര്‍ന്ന് ലോക്ഡൗണ്‍ ആയതോടെ നിര്‍ത്തി വെച്ചിരുന്ന സിനിമാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച്ച പുനരാരംഭിക്കുന്നു. സിനിമാ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നല്‍കിയതിന് പിന്നാലെയാണ് നാലര മാസമായി പൂര്‍ണ്ണമായി നിലച്ചിരുന്ന നിര്‍മ്മാണ ജോലികള്‍ പുനരാരംഭിക്കുന്നത്. പുതിയ സിനിമയുടെ ടൈറ്റില്‍ രജിസ്‌ട്രേഷനാണ് ഇതിന്റെ ഭാഗമായി ആദ്യം തുടങ്ങുന്നത്. കോവിഡ് കാലത്തെ പ്രയാസങ്ങള്‍ കണക്കിലെടുത്ത് ടൈറ്റില്‍ രജിസ്‌ട്രേഷന് ഫീസില്‍ കേരള ഫിലിം ചേംബര്‍ പതിനായിരം രൂപ കുറവുവരുത്തിയിട്ടുണ്ട്.

ടൈറ്റില്‍ രജിസ്‌ട്രേഷന്‍ 25000 രൂപയായിരുന്നു ഇതുവരെ ഫീസ് ഈടാക്കിയിരുന്നത്. സിനിമാ മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്താണ് 15000 രൂപയായി കുറച്ചതെന്ന് കേരള ഫിലിം ചേംബര് ജനറല് സെക്രട്ടറി വി സി ജോര്ജ് (അപ്പച്ചന്) പറഞ്ഞു. ഫിലിം ചേംബറില്‍ സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുക. താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഡേറ്റുകള്‍ കിട്ടാനും സെന്‍സര്‍ഷിപ്പിനുള്ള അപേക്ഷ നല്‍കാനും വരെ ചേംബറിലെ ടൈറ്റില് രജിസ്‌ട്രേഷന് ആവശ്യമാണ്.
ലോക്ക് ടൗണില്‍ ഇളവുകള്‍ വന്നതു മുതല്‍ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണെന്ന് വി സി ജോര്ജ് പറഞ്ഞു. നിയന്ത്രണങ്ങള്‍ നീങ്ങുന്ന മുറയ്ക്ക് നിര്‍മ്മാണ ജോലികള്‍ ആരംഭിക്കാനാണ് നിര്മാതാക്കള്‍ ഉദ്ദേശിക്കുന്നത്.ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്താലും സര്‍ക്കാര്‍ നിര്‌ദ്ദേശങ്ങള്‍ പാലിച്ചു മാത്രമെ സിനിമാ ചിത്രീകരണം പോലുള്ളവ പുനരാരംഭിക്കാനാകൂ. അതിന്റെ ഉത്തരവാദിത്തം നിര്‍മ്മാതാക്കള്‍ക്ക് ആണെന്നും അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം ശരാശരി 200 സിനിമ ടൈറ്റിലുകളാണ് ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
സിനിമകളുടെ ഓണ്‍ലൈന്‍ റിലീസിന്(ഒടിടി) തടയിടാനുള്ള വ്യവസ്ഥകളും ഇതോടോപ്പം ചേംബര്‍ നടപ്പാക്കുന്നുണ്ട്. ചേംബറില്‍ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന സിനിമകള്‍ തീയറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസത്തിന് ശേഷമേ ഒടിടി റിലീസിന് നല്‍കാവൂ എന്നാണ് വ്യവസ്ഥ. ഒടിടി റിലീസ് ലക്ഷ്യമിടുന്ന സിനിമകള്‍ ചേംബറില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അവയ്ക്ക് തീയറ്റര് റിലീസ് അനുവദിക്കുകയുമില്ല.
ഈ വര്‍ഷം ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത് ഉള്‍പ്പെടെ അറുപതിലേറെ സിനിമകള്‍ വിവിധ നിര്‍മ്മാണഘട്ടത്തിലുണ്ട്. ലോക്ക് ഡൗണ്‍ നീങ്ങുന്ന മുറയ്ക്ക് അവയുടെ നിര്‍മ്മാണം പൂര്‍ത്തികരിക്കാനാകും മുന്‍ഗണന എന്ന് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. തീയറ്ററുകള്‍ തുറക്കാന്‍ ഇനിയും വൈകുമെങ്കിലും ആദ്യ പരിഗണന ഈ ചിത്രങ്ങളുടെ റിലീസിനായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (50 minutes ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (7 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (7 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (7 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (8 hours ago)

Malayali Vartha Recommends