Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉന്‍മേഷവാനായിരുന്ന സുശാന്ത് ഒരു യൂറോപ്പ് ട്രിപ്പിന് ശേഷം അവശനായാണ് തിരിച്ചെത്തിയത്... കൂടുതല്‍ സമയവും ബെഡില്‍ തന്നെ... റിയ നല്‍കിയിരുന്ന മരുന്നുകളാണ് സുശാന്ത് കഴിച്ചിരുന്നത്... വിചിത്രമായിരുന്ന ചികിത്സാ രീതികളായിരുന്നു... സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ കൂടുതൽ വെളിപ്പെടുത്തലുകളുമായി മുന്‍ ബോഡിഗാര്‍ഡ്

02 AUGUST 2020 09:10 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലെ ദുരൂഹത അവസാനിച്ചിട്ടില്ല. താരത്തിന്റെ കാമുകി റിയ ചക്രബര്‍ത്തി നടന്റെ സാമ്ബത്തികം കൈക്കല്‍ ആക്കിയെന്ന ആരോപണവുമായി സുശാന്തിന്റെ കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തെത്തിയതിന് പിന്നാലെ റിയ ചക്രബര്‍ത്തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്റെ മുന്‍ ബോഡി ഗാര്‍ഡ് രംഗത്തെത്തിയിരിക്കുകയാണ്. റിയ സുശാന്തിന്റെ ജീവിതത്തില്‍ വന്നതോടെ അദ്ദേഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കണ്ടുവെന്നും സുശാന്ത് അസ്വസ്ഥനായി തുടരുമ്ബോഴും അദ്ദേഹത്തിന്റെ പണം ഉപയോഗിച്ച്‌ പാര്‍ട്ടികള്‍ നടത്തുകയായിരുന്നു റിയ എന്നും ബോഡിഗാര്‍ഡ് ആരോപിക്കുന്നു.

നടന്റെ കുടുംബം താരത്തിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളെ ശരിവയ്ക്കുന്ന തരത്തിലാണ് ബോഡി ഗാര്‍ഡിന്റെ വെളിപ്പെടുത്തലുകളും. 'സുശാന്തിന്റെ പണം ഉപയോഗിച്ച്‌ റിയ ധൂര്‍ത്ത് നടത്തിയിരുന്നു. അദ്ദേഹത്തിന് ഉറക്കമില്ലാതെ കഷ്ടപ്പെടുമ്ബോള്‍ റിയ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം പാര്‍ട്ടി നടത്തുകയായിരുന്നു.

അദ്ദേഹം ഓവര്‍ഡോസ് മരുന്ന് കഴിച്ചിരുന്നോ എന്നറിയില്ല. എപ്പോഴും ഉന്‍മേഷവാനായിരുന്ന സുശാന്ത് ഒരു യൂറോപ്പ് ട്രിപ്പിന് ശേഷം അവശനായാണ് തിരിച്ചെത്തിയത്. കൂടുതല്‍ സമയവും ബെഡില്‍ തന്നെ. റിയ വന്നതിന് ശേഷം അക്കൗണ്ടന്റിനെ അടക്കം മുഴുവന്‍ ജോലിക്കാരെയും മാറ്റി. അദ്ദേഹത്തിന്റെ സഹോദരിയും മറ്റ് കുടുംബാംഗങ്ങളും വരുന്നത് റിയയ്ക്ക് ഇഷ്ടമല്ലായിരുന്നു.

ഞങ്ങള്‍ ജോലിക്കാരൊക്കെ താഴത്തെ നിലയിലായിരുന്നു താമസം. മുകളില്‍ എന്തൊക്കെ നടക്കുന്നതെന്ന് അറിവില്ല. സാധാരണക്കാരനായി ജീവിക്കുന്ന ആളായിരുന്നു സുശാന്ത്. പണം അനാവശ്യത്തിന് ചിലവാക്കാറില്ല. കഴിഞ്ഞ ഒരു വര്‍ഷമായി റിയ നടത്തുന്ന ധൂര്‍ത്തിനെ കുറിച്ച്‌ അദ്ദേഹത്തിന് മാത്രമേ അറിയാവു.

റിയ നല്‍കിയിരുന്ന മരുന്നുകളാണ് സുശാന്ത് കഴിച്ചിരുന്നത്. വിചിത്രമായിരുന്ന ചികിത്സാ രീതികളായിരുന്നു. ഞങ്ങള്‍ ജോലിക്കാര്‍ കാണാന്‍ പോവുമ്ബോള്‍ അദ്ദേഹം ഉറക്കത്തിലായിരിക്കും. അല്ലെങ്കില്‍ അസ്വസ്ഥനായിരിക്കും. റിയയും മഹേഷ് ഭട്ടും തമ്മില്‍ ബന്ധമുണ്ട്. റിയയെ മഹേഷ് ഭട്ടിന്റെ ഓഫിസിന് മുന്നില്‍ ഇറക്കിവിട്ടിട്ടുണ്ട്. സുശാന്തിന്റെ ഒരുപാട് പണം റിയയും കുടുംബവും ചിലവാക്കിയിട്ടുണ്ട്.' അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളിൽ മൗനം വെടിഞ്ഞിരിക്കുകയാണ് നടിയും സുഹൃത്തുമായ റിയ ചക്രവര്‍ത്തി. നിറകണ്ണുകളോടെ ‘സത്യം വിജയിക്കും’ എന്നു നടി പറയുന്ന വിഡിയോ റിയയുടെ അഭിഭാഷകർ പുറത്തുവിട്ടിരിക്കുകയാണ്.

മകന്റെ അക്കൗണ്ടിൽനിന്ന് റിയ പണം പിൻവലിച്ചെന്നും മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ആരോപിച്ചു സുശാന്തിന്റെ പിതാവ് നൽകിയ പരാതി പൊലീസ് അന്വേഷിക്കുന്ന പശ്ചാത്തലത്തിലാണു വിഡിയോ വന്നത്.
‘എനിക്കു ദൈവത്തിലും ജുഡിഷ്യറിയിലും അതിയായ വിശ്വാസമുണ്ട്. എനിക്കു നീതി ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഇലക്ട്രോണിക് മാധ്യമങ്ങളിൽ എന്നെക്കുറിച്ചു ഭയാനകമായ നിരവധി കാര്യങ്ങൾ പറയുന്നുണ്ട്. പല കാര്യങ്ങളും കോടതിയിലായതിനാൽ, അഭിഭാഷകരുടെ ഉപദേശം മാനിച്ച് അതിലൊന്നും അഭിപ്രായം പറയാതെ ഞാൻ വിട്ടുനിൽക്കുകയാണ്. സത്യമേവ ജയതേ, സത്യം വിജയിക്കും’– കൈകൾ മടക്കി, നിറ കണ്ണുകളോടെ റിയ വിഡിയോയിൽ പറയുന്നു. അഭിഭാഷകൻ സതീഷ് മനേഷിൻഡെ ആണ് 28കാരിയായ റിയയുടെ പ്രതികരണം പുറത്തുവിട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (51 minutes ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (7 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (7 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (7 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (8 hours ago)

Malayali Vartha Recommends