ഇനി ആവര്‍ത്തിക്കില്ല’; ആരാധകരെ ഞെട്ടിച്ച് ലെന

ഓരോ സിനിമകളിലും വ്യത്യസ്തമായ വേഷങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കുന്ന നടിയാണ് ലെന. ഇപ്പോഴിതാ യഥാര്‍ത്ഥ ജീവിതത്തില്‍ ലെന നടത്തിയ ഒരു മേക്കോവര്‍ കണ്ട് ഞെട്ടിയതാകട്ടെ ആരാധകരാണ്. ഒരു വര്‍ഷം മുമ്ബ് താന്‍ നടത്തിയ ഒരു ശ്രമമാണ് ഇതെന്ന് നടി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു.
‘കഴിഞ്ഞ വര്‍ഷം ഇതേ സമയം ഞാന്‍ എന്റെ മുടി ചുരുട്ടാന്‍ ഒന്ന് ശ്രമിച്ചു. ഇനി ആവര്‍ത്തിക്കില്ല’ എന്ന് കുറിച്ചാണ് ലെന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നടിയുടെ ചിത്രം കണ്ട ആരാധകരും ഞെട്ടി. രസകരമായ കമന്റുകളാണ് ഫോട്ടോക്ക് താഴെ ആരാധകര്‍ എഴുതിയിരിക്കുന്നത്.
പരസ്യത്തിലെ ഫിഡോ ഡിടോന്റെ പോലെ ആയുണ്ടെന്ന് ഒരാള്‍ കുറിച്ചപ്പോള്‍ ഷോക്കടിച്ചോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. കുമ്ബിടി അല്ല. ശശി, പാലാരിവട്ടം ശശി, ബ്യൂട്ടി v/s സൈക്കോ, കൊറോണ ഹെയര്‍സ്‌റ്റൈല്‍ എന്നെല്ലാം നീളുന്നു കമന്റുകള്‍. ലെന വളരെ ക്യൂട്ടായിട്ടുണ്ട് എന്നാണ് നടി ശ്രിന്ദയുടെ കമന്റ്.
1998ല്‍ 'സ്‌നേഹം' എന്ന മലയാള സിനിമയിലൂടെയാണ് ലെന സിനിമാ രംഗത്തേക്ക് കടന്നുവന്നത്. ദേവദൂതന്‍, ബിഗ് ബി, ഡാഡി കൂള്‍, ട്രാഫിക്, ചാപ്‌റ്റേഴ്‌സ്, ബാച്ചിലര്‍ പാര്‍ട്ടി, മാറ്റിനി, സ്പിരിറ്റ്, അയാള്‍, വെള്ളിമൂങ്ങ, എന്നു നിന്റെ മൊയ്തീന്‍, ഹണി ബീ 2 എന്നിങ്ങനെ നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























