ഇതാരാ കുംബിടിയോ.... താരത്തിന്റെ ഹെയര്‍ സ്റ്റൈല്‍ കണ്ട് ഞെട്ടി ആരാധകര്‍

ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ലെന. കഥാപാത്രങ്ങള്‍ പോലെ തന്നെ ലെനയുട സ്‌റ്റൈലും ലുക്കും എപ്പോഴും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം താരത്തിന്റെ ഹെയര്‍ സ്റ്റൈലാണ്.
കഴിഞ്ഞ വര്‍ഷം ഇതേസമയം ഞാന്‍ മുടിയൊന്ന് ചുരുട്ടാന്‍ ശ്രമിച്ചു..ഇനി ആവര്‍ത്തിക്കില്ല' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റ ചിത്രം കണ്ട് ഞെട്ടി നില്‍ക്കുകയാണ് ആരാധകര്‍. ഷോക്കടിച്ചോ എന്നാണ് അധികം ലഭിക്കുന്ന കമന്റും. ചിത്രത്തിന് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. താരത്തിന്റെ ചിത്രത്തെ നന്ദനത്തിലെ ജഗതിയുടെ കഥാപാത്രമായ കുംബിടിയുടെ ഹെയര്‍ സ്‌റ്റൈലുമായി താരതമ്യ ചെയ്യുന്നുണ്ട്.ബ്യൂട്ടി വേഴ്‌സസ് സൈക്കോ, കൊറോണ ഹെയര്‍സ്‌റ്റൈല്‍ എന്നൊക്കെയുള്ള കമന്റുകളും വരുന്നുണ്ട്. ലെനയുടെ ഹെയര്‍സ്‌റ്റൈല്‍ വളരെ ക്യൂട്ടായിട്ടുണ്ട് എന്നാണ് നടി ശ്രിന്ദ കമന്റ് ചെയ്തിരിക്കതുന്നത്.
https://www.facebook.com/Malayalivartha
























