എന്റെ ആദ്യത്തേതും അവസാനത്തെയും ശയനപ്രദക്ഷിണ ശ്രമം...

ആദ്യരാത്രി എന്ന സിനിമയ്ക്ക് വേണ്ടി ശയനപ്രദക്ഷിണം നടത്തിയപ്പോള്‍ തനിക്കുപറ്റിയ രസകരമായ അമളി പങ്കുവെച്ചിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. എന്റെ ആദ്യത്തേതും അവസാനത്തെയും ശയനപ്രദക്ഷിണ ശ്രമം എന്ന അടികുറിപ്പോടുകൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ വീഡിയോയില്‍ രസകരമായ ഒരു ട്വിസ്റ്റും നിലനില്‍ക്കുന്നുണ്ട്, വീഡിയോ കണ്ടുകഴിഞ്ഞാല്‍ നമുക്ക് തോന്നും ആളിടപെട്ടില്ലായിരുന്നു എങ്കില്‍ ആദ്യരാത്രി എന്ന സിനിമയുടെ ക്ലൈമാക്‌സ് തന്നെ മാറിപോവുമായിരുന്നു എന്ന്.
ആക്ഷന്‍ പറയുന്നതും അജു ശയനപ്രദിക്ഷണം ആരംഭിച്ചു. എന്നാല്‍ അജു കുറച്ചുദൂരം ഉരുളുന്നതിനു മുന്‍പ് തന്നെ ട്വിസ്റ്റ് വരുന്നു.. അപ്രതീക്ഷിതമായി അജു ഉടുത്ത മുണ്ടു അഴിഞ്ഞു പോയി എന്നാല്‍ കൂടെയുള്ള ആള്‍ സമയോചിതമായി ഇടപെട്ടതിനാല്‍ അജു രക്ഷപ്പെട്ടു. അജു വര്‍ഗീസിനൊപ്പം ബിജു മേനോന്‍, അനശ്വര രാജന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമയാണ് ആദ്യരാത്രി.
https://www.facebook.com/Malayalivartha
























