Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പലരും എന്നെ തെറ്റിദ്ധരിച്ചു ; ആ ആരോപണങ്ങൾ എന്നെ തളർത്തി; അങ്ങനെ മലയാള സിനിമയിൽ നിന്നും മാറാൻ തീരുമാനിച്ചു; അപ്പോഴായിരുന്നു വലിയ അവസരം മുന്നിൽ വന്നത്; അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു; ചിലർക്ക് മുന്നിൽ അത് തെളിയിക്കണമെന്ന് തോന്നി; തെന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരിൽ ഒരാളായി മാറിയ വഴിത്തിരിവ് വെളിപ്പടുത്തി അനുപമ പരമേശ്വരൻ

05 AUGUST 2020 02:07 PM IST
മലയാളി വാര്‍ത്ത

പ്രേമം’ സിനിമയിലെ ചുരുളൻ മുടിക്കാരി മേരി എന്ന കഥാപാത്രത്തെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ആ നടി അനുപമ പരമേശ്വരന്‍ സിനിമാരംഗത്തേക്ക് എത്തിയത് ആ ഒരൊറ്റ സിനിമയിലൂടെയാണ് . എന്നാല്‍ ഈ സിനിമയ്ക്ക് ശേഷം കൂടുതൽ മലയാള സിനിമകളിൽ അനുപമയെ കണ്ടിട്ടില്ല . എന്നാൽ അന്യ ഭാഷ സിനിമകളിൽ നടി സജീവമായിരുന്നു. പ്രേമം സിനിമയ്‌ക്ക്‌ ശേഷം വിമര്‍ശനങ്ങളും ട്രോളുകളും വന്നതോടെയാണ് മലയാളത്തില്‍ സജീവമാകാതെ അന്യഭാഷകളിൽ സജീവമായതെന്നാണ് നടി പറയുന്നത് . ജാഡ, അഹങ്കാരി എന്നീ ട്രോളുകള്‍ തന്നെ വിഷമിപ്പിച്ചു. ഇതിന്റെ പിന്നാലെയാണ് മലയാളത്തില്‍ നിന്നും മാറി നിന്നതെന്നും അനുപമ അഭിമുഖത്തിൽ പറഞ്ഞു .

‘പ്രേമത്തിന്റെ റിലീസിന് ശേഷം വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നു. ജാഡയാണ് അഹങ്കാരിയാണ് എന്നും വിളിച്ചു. പ്രേമം സിനിമയുടെ പ്രൊമോഷന്‍ സമയത്ത് ഞാന്‍ ധാരാളം അഭിമുഖങ്ങള്‍ നല്‍കിയി. എന്നാൽ സിനിമയുമായി ബന്ധമില്ലാത്ത ചിലര്‍ പറഞ്ഞത് അനുസരിച്ചായിരുന്നു അത്. സത്യത്തില്‍ അഭിമുഖം നൽകി ഞാൻ തന്നെ മടുത്തുപോയി. ’

‘തൃശൂര്‍ നിന്നുള്ള ഒരു സാധാരണ പെണ്‍കുട്ടി ആയിരുന്നതിനാല്‍ അവര്‍ പറഞ്ഞത് പോലെ ഞാന്‍ അനുസരിച്ചു. സിനിമ റിലീസ് ചെയ്തപ്പോള്‍, അതില്‍ താന്‍ കുറച്ച് ഭാഗത്ത് മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാല്‍ ആളുകള്‍ ട്രോളാന്‍ തുടങ്ങി. തന്റെ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് സിനിമയുടെ പബ്ലിസിറ്റി ഉപയോഗിച്ചെന്ന് അവര്‍ക്ക് തോന്നി. ട്രോളുകള്‍ എന്നെ വിഷമിപ്പിച്ചു. അതിനാല്‍ മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്നെ തേടിയെത്തിയ സിനിമകള്‍ നിരസിക്കാന്‍ തുടങ്ങിയത് അങ്ങനെയാണെന്നും അനുപമ പറഞ്ഞു .

ആ സമയത്തായിരുന്നു ഒരു നെഗറ്റീവ് റോളിനായി തെലുങ്കിലെ ഒരു വലിയ പ്രൊഡകഷന്‍ ഹൗസ് വിളിച്ചത് . എനിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് ചിലര്‍ പറഞ്ഞതിനാല്‍ അത് ഞാന്‍ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയും ചെയ്‌തു . ഒരു പുതിയ ഭാഷ പഠിച്ച് തെലുങ്കിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചത് അപ്പോഴായിരുന്നു . അതിന് ശേഷം രണ്ട് തെലുങ്ക് ചിത്രങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് തമിഴ് സിനിമ ലഭിച്ചുവെന്നും അനുപമ പറയുന്നു.ഇതിനോടകം ഏഴ് തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ച അനുപമ െതന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരിൽ ഒരാളായി മാറി കഴിഞ്ഞു . മൂന്ന് വർഷങ്ങൾക്കു ശേഷം അനുപമ വീണ്ടും മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രമാണ് മണിയറയിലെ അശോകൻ. ദുൽഖർ സൽമാൻ നിർമിക്കുന്ന ഈ ചിത്രത്തിൽ സഹസംവിധായികയായും അനുപമ പ്രവർത്തിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (53 minutes ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (7 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (7 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (7 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (8 hours ago)

Malayali Vartha Recommends