Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കാവ്യ കല്യാണത്തിന് മുൻപ് ദിലീപുമായി സംസാരിച്ചത് മാഡത്തിന്റെ അമ്മയുടെ ഫോണിൽ നിന്നാണ്'... 'ആ ഫോണിലെ വിവരങ്ങൾ വെച്ച് പൾസർ സുനിയെ പോലും വിളിച്ചിരിക്കുന്നു എന്നതാണ് സത്യം! തിരുവനന്തപുരത്തെ മാഡവും കാവ്യയുമെല്ലാം ചേർന്ന് കേരളത്തിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ ഭാര്യയെ കണ്ടതിന് പിറ്റേ ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം മാറി മറഞ്ഞത്... നിർണായക വെളിപ്പെടുത്തലുമായി ബൈജു കൊട്ടരക്കര

31 MAY 2022 01:58 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ വിചാരണക്കോടതി നൽകിയ സമയ പരിധി ഇന്ന് അവസാനിക്കുന്നതിനിടയിൽ നിർണായക വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്. കൂടാതെ ഇന്ന് ദിലീപിന്റെ ജാമ്യഹർജി കൂടെ പരിഗണിക്കുകയാണ്. അതേസമയം കേസിൽ കാവ്യയേയും അവരുടെ അമ്മയേയും ഉടൻ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യണമെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര പറയുകയാണ്.

ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

കാവ്യാ മാവൻ കൊടുത്ത മൊഴി മുഴുവൻ പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സംവിധായകൻ ബാലചന്ദ്രകുമാറുമായി ചാറ്റ് ചെയ്തിരുന്നോ അദ്ദേഹത്തെ വിളിച്ചിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം അറിയില്ലെന്ന മറുപടികളാണ് ചോദ്യം ചെയ്യലിൽ തുടക്കം മുതൽ കാവ്യ നൽകിയത്. കാവ്യ കല്യാണത്തിന് മുൻപ് ദിലീപുമായി സംസാരിച്ചത് മാഡത്തിന്റെ അമ്മയുടെ ഫോണിൽ നിന്നാണ്'. 'ആ ഫോണിലെ വിവരങ്ങൾ വെച്ച് പൾസർ സുനിയെ പോലും വിളിച്ചിരിക്കുന്നു എന്നതാണ് സത്യം. ബാലചന്ദ്രകുമാറിനെ 2017 നവംബർ 9 ന് അമ്മയുടെ പേരിലെടുത്ത നമ്പർ ഉപയോഗിച്ച് 6 പ്രാവശ്യം വിളിച്ച മിസ്കോൾ ഉണ്ടായി. പിന്നീട് ഫോൺ എടുത്ത് 2 തവണ സംസാരിച്ചു. ഇതിന്റെ ചാറ്റ് ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ വിളിച്ച നമ്പർ ആരുടേതാണെന്ന് കാവ്യ മാധവൻ അന്വേഷണ സംഘത്തോട് മറുപടി പറയേണ്ടി വരും'. 'നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി കാവ്യ മാധവന്റെ ഡ്രൈവറായിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഫോൺ നമ്പറിൽ നിന്നും പൾസർ സുനിയേയും തിരുവനന്തപുരത്തുള്ള ഒരു മാഡത്തേയും വിളിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ആ മാഡത്തെ പോലീസ് നേരത്തേ ചോദ്യം ചെയ്തതാണ്. തിരുവനന്തപുരത്ത് ഉള്ള നിർമ്മാതാവാണ് അവർ'.

'തിരുവനന്തപുരത്തെ മാഡവും കാവ്യയുമെല്ലാം ചേർന്ന് കേരളത്തിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ ഭാര്യയെ കണ്ടതിന് പിറ്റേ ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം മാറി മറഞ്ഞത്. മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്തേക്ക് പോയപ്പോൾ പി ശശി പൊളിറ്റിക്കൽ സെക്രട്ടറിയായി ചുമതലയേറ്റു, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി, അവർക്ക് ഇഷ്ടമുള്ള ഉദ്യോഗസ്ഥനെ നിയമിച്ചു. ആ എഡിജിപിയാണ് അന്വേഷണം മുഴുവൻ തകിടം മറിച്ചതെന്ന് ഇപ്പോൾ പുറത്തുവരികയും ചെയ്തിരിക്കുകയാണ്'. 'കാവ്യ മാധവന്റെ ഫോണിലെ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. അതിന് ശേഷമാണ് കാവ്യയെ സാക്ഷിയാക്കി അന്വേഷണ സംഘം അവരെ ചോദ്യം ചെയ്യുന്നത്. എന്നാൽ ചോദ്യം ചെയ്യാൻ പോലീസ് നോട്ടീസ് നൽകിയപ്പോൾ കാവ്യ ദുബൈയിലേക്ക് പറന്നു. മിക്കവാറും ആ ഫോൺ ദുബൈയിൽ എവിടെയെങ്കിലും കളഞ്ഞ് കാണും. പിന്നീട് അവർ ചെന്നൈയിൽ എത്തി. അതിനും ദിവസങ്ങൾക്ക് ശേഷമാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്'. 'ചില ഉന്നതരും രാഷ്ട്രീയ നേതാക്കളും നടത്തിയ കള്ള കളികളാണ് ഇതിനെല്ലാം കാരണം. കാവ്യയേയും അവരുടെ അമ്മയേയും അന്വേഷണ സംഘം ചോദ്യം ചെയ്യണം. വീട്ടിലേക്ക് പോയല്ല ചോദ്യം ചെയ്യേണ്ടത്. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ച് വരുത്തി തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യണം'. 'അങ്ങനെയായാൽ കേസിൽ ക്വട്ടേഷൻ കൊടുത്തു എന്ന തെളിയിക്കുന്ന കാര്യങ്ങൾ കണ്ടെത്താൻ സാധിക്കും. 'കേസിൽ എങ്ങനേയും ഇവർ കുടുങ്ങുമെന്ന് ഉറപ്പാണ്. കുടുങ്ങാതിരിക്കാൻ ഏത് രാഷ്ട്രീയ നേതാവിനെ കണ്ടാലും കാര്യമില്ല, സത്യം തെളിയുക തന്നെ ചെയ്യും. കാരണം ഈ കേസിന് പിന്നിൽ ഒരു അദൃശ്യ ശക്തി ഉണ്ടെന്ന് തന്നെ കരുതിക്കോളൂവെന്നും ബൈജുകൊട്ടാരക്കര പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends