Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ദൃശ്യങ്ങളുള്ള മെമ്മറികാര്‍ഡ് കോടതിയിലെ രഹസ്യമുറിയിൽ നിന്നും തുറന്നത് രണ്ടുവട്ടം! അതിജീവിതയ്‌ക്കൊപ്പം കട്ടയ്ക്ക് കൂടെ നിന്ന് സർക്കാർ.. ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നിലപാടെടുത്ത് സർക്കാർ ഹൈക്കോടതിയിൽ

01 JUNE 2022 01:04 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയുടെ പരിഗണനയിലിരിക്കെ രണ്ട് തവണ ചോര്‍ന്നുവെന്ന് എഫ്എസ്എല്ലിന്റെ വിശദീകരണം പുറത്ത് വന്നതിന് പിന്നാലെ കേസില്‍ അതിജീവിതയ്ക്ക് ഒപ്പമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരിക്കുകയാണ്. നടിയുടെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് രണ്ട് തവണ തുറന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതയില്‍ സ്വീകരിച്ചിരിക്കുന്നത്. കേസന്വേഷിക്കുന്ന സംഘത്തിനുള്ള അതേ പരാതികളാണ് നടിയുടെ ഭാഗത്തുനിന്ന് ഹൈക്കോടതിയില്‍ എത്തിയത്.

കേസിന്റെ അന്വേഷണം കൃത്യമായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തുനിന്ന് അനുകൂലമായ സമീപനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് നടി ഹൈക്കോടതയിലേക്കെത്തുന്ന സാഹചര്യമുണ്ടായത്. നടി പരാതി ഉന്നയിച്ചത് രാഷ്ട്രീയമായും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ ഒരു ഘട്ടത്തിലാണ് നടിക്കൊപ്പമാണെന്നും അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നുമുള്ള നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാരും പ്രോസിക്യൂഷനും എന്നും നിന്നിട്ടുള്ളത്. ആ വഴിക്കുതന്നെയാണ് അന്വേഷണം മുന്നോട്ട് പോയിട്ടുള്ളത്. അതില്‍ ഒരു വീഴ്ചയും സംഭവിച്ചിക്കില്ലെന്നും സര്‍ക്കാര്‍ കോടതിക്ക് ഉറപ്പു നല്‍കി. നടിയുടെ ആവശ്യങ്ങളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നതിലും സര്‍ക്കാരിന് അനുകൂല നിലപാടാണ്.

അതേസമയം 2018 ജനുവരി ഒന്‍പതിനും 2018 ഡിസംബര്‍ 13നുമാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന് എഫ്എസ്എല്ലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ജനുവരിയില്‍ അങ്കമാലി കോടതിയില്‍ നിന്നും ഡിസംബറില്‍ എറണാകുളം സെഷന്‍സ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴുമാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. ഡിസംബറില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങളിലെ എട്ട് വീഡിയോ ക്ലിപ്പുകളും ആക്‌സസ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രണ്ട് തവണ ദൃശ്യങ്ങള്‍ ചോര്‍ന്നതായിട്ടുള്ളത്. നടിയെ ആക്രമിച്ച കേസില്‍അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് എഫ്എസ്എല്ലിന്റെ മറുപടി. മെമ്മറി കാര്‍ഡിലേക്ക് കോപ്പി ചെയ്തതിന് ശേഷം ദൃശ്യങ്ങള്‍ കോടതിയുടെ പരിഗണനയിലിരിക്കെ അനവധി തവണ ആക്‌സസ് ചെയ്യപ്പെട്ടുവെന്ന് നേരത്തെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് എഫ്എസ്എല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ദൃശ്യങ്ങള്‍ മറ്റേതെങ്കിലും കമ്പ്യൂട്ടറിലേക്ക് മാറ്റിയിട്ടുണ്ടോ, ഏത് സമയത്ത് അത് ആക്‌സസ് ചെയ്തു, തുടങ്ങിയ കാര്യങ്ങള്‍ക്കായി വിശദ പരിശോധന ആവശ്യമാണ്. മെമ്മറി കാര്‍ഡില്‍ ഇതറിയാന്‍ വിശദമായ പരിശോധന വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടുന്നുണ്ട്. പകര്‍പ്പെടുത്ത ദൃശ്യങ്ങളോ ഒറിജിനല്‍ ഫോണിലെ ദൃശ്യങ്ങളോ ആണ് ദിലീപിന്റെ കൈയ്യില്‍ ഉള്ളതെന്നാണ് പോലീസ് സംശയിക്കുന്നത്. വിശദമായ പരിശോധനയില്‍ ഇത് തിരിച്ചറിയാന്‍ സാധിക്കും. ഫയലിന്റെ ഒറ്റയ്ക്കുള്ള ഹാഷ് വാല്യു മാറിയിട്ടില്ല. ഇതിനര്‍ത്ഥം കോടതിയില്‍ ഇരിക്കുന്ന ദൃശ്യങ്ങളില്‍ പിന്നീട് എഡിറ്റിംഗ് നടന്നിട്ടില്ലെന്നാണ്. മറ്റൊരു തിയതിയിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. ഇത് വിശദമായ പരിശോധനയില്‍ അറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends