Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പ്രതിയുടെ വക്കീലന്‍മാർക്ക് എന്ത് വേണമെങ്കിലും ചോദിക്കാം, എന്ത് വേണമെങ്കിലും സംസാരിക്കാം എന്നതായിരുന്നു സ്ഥിതി... ഞാന്‍ ഒരിക്കലും അദ്ദേഹത്തിന്റ ജാമ്യം നാളെ തന്നെ റദ്ദ് ചെയ്യണമെന്ന് എവിടേയും പറഞ്ഞിട്ടില്ല... സത്യം തെളിയുകയാണ് വേണ്ടത്... തുറന്നടിച്ച് ഭാഗ്യലക്ഷ്മി

02 JUNE 2022 08:32 AM IST
മലയാളി വാര്‍ത്ത

ദിലീപിന്റെ അനുജൻ അനൂപിന്റെയും അഭിഭാഷകന്റെയും ഫോൺ സംഭാഷണം പുറത്ത് വന്ന സമയത്തായിരുന്നു പല രഹസ്യങ്ങളും പൊട്ടിച്ച് കൊണ്ട് ദിലീപ് കേസിൽ ആദ്യമായി നടി ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവിനെ കുറിച്ച് നടുക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു ഭാഗ്യലക്ഷ്മി പുറത്ത് വിട്ടത്. ആ വെളിപ്പെടുത്തലിന് പിന്നാലെ പുറത്ത് വന്നത് നിസാരകാര്യങ്ങൾ ഒന്നുമില്ലായിരുന്നു. പിന്നാലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ പോയപ്പോഴും ഭാഗ്യലക്ഷ്മി ഒപ്പം തന്നെയായിരുന്നു. ഇപ്പോഴിതാ കേസില്‍ കോടതിയില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ പ്രതീക്ഷയില്ലെന്ന് പരസ്യമായി പറഞ്ഞതിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി.

നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു..

കഴിഞ്ഞ കുറേ നാളുകളായി നമ്മള്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന വാർത്തകള്‍ തന്നെയാണ് അങ്ങനെയൊരു നിരാശയിലെത്താന്‍ കാരണം. സാധാരണ പൊതുജനങ്ങളെ സംബന്ധിച്ച്, അതിജീവിതയ്ക്ക് ഈ കോടതിയില്‍ നിന്നും നീതി കിട്ടില്ലെന്ന് കോടതിയുടെ പെരുമാറ്റങ്ങളില്‍ നിന്ന് തന്നെയാണ് മനസ്സിലാക്കുന്നത്. പ്രതിയുടെ വക്കീലന്‍മാർക്ക് എന്ത് വേണമെങ്കിലും ചോദിക്കാം, എന്ത് വേണമെങ്കിലും സംസാരിക്കാം എന്നതായിരുന്നു സ്ഥിതി. അവരോട് വളരെ നയപരമായ ഒരു സമീപനവും പ്രോസിക്യൂട്ടർമാരോട് രൂക്ഷമായവുമായ ഒരു പ്രതികരണവുമാണ് കോടതി നടത്തിയെന്നതാണ് കഴിഞ്ഞ കുറേകാലമായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതും കേട്ടുകൊണ്ടിരിക്കുന്നതും. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ശുഭാപ്തി വിശ്വാസത്തോടെ ഈ കേസിനെ കാണേണ്ടതെന്ന് എനിക്ക് മനസ്സിലാവുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. നിങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലായെന്നുള്ള ശക്തമായ ഉറപ്പും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ ഈ കേസില്‍ തുടരന്വേഷണം നടത്തുന്നതില്‍ എന്താണ് നിങ്ങള്‍ക്ക് ഇത്ര ഭയമെന്ന് ഈ കേസിലെ എട്ടാംപ്രതിയോട് കോടതിക്ക് ചോദിക്കാമല്ലോ. നമുക്ക് ആർക്കും ദിലീപ് എന്ന വ്യക്തിയോട് യാതൊരു ശത്രുതയുമില്ല. അദ്ദേഹത്തെ പിടിച്ച് ജയിലിലിടണമെന്ന താല്‍പര്യവുമില്ല. സത്യം തെളിയണമെന്ന് മാത്രമാണ് ഉള്ളത്. ആ സത്യം തെളിയാന്‍ വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ് വേണ്ടത്. ഞാന്‍ ഒരിക്കലും അദ്ദേഹത്തിന്റ ജാമ്യം നാളെ തന്നെ റദ്ദ് ചെയ്യണമെന്ന് എവിടേയും പറഞ്ഞിട്ടില്ല. സത്യം തെളിയുകയാണ് വേണ്ടത്.

അതിന് ആദ്യം മുന്‍കൈ എടുക്കേണ്ടത് കോടതി തന്നെയാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഞങ്ങള്‍ കോടതിയുടെ മുമ്പാകെ കൈ നീട്ടി നില്‍ക്കുമ്പോഴാണ് രണ്ട് പ്രോസിക്യൂട്ടർമാർ രാജിവെക്കുന്നത്. മൂന്നാമത്തെ പ്രോസിക്യൂട്ടറും പോവുമെന്ന സാഹചര്യത്തിലാണ് അതിജീവതയ്ക്ക് തന്നെ പ്രോസിക്യൂട്ടറെ തിരഞ്ഞെടുക്കാമെന്ന് സർക്കാർ പറഞ്ഞത്. മൂന്നാമത്തെ ആളും പോകാന്‍ സാധ്യതയുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. പ്രോസിക്യൂട്ടർമാർ പോവാനുള്ള കാരണം കോടതി ചോദിക്കണം. എവിടെയാണ് നിങ്ങള്‍ക്ക് ഇങ്ങനെയൊരു നിരാശയുണ്ടായതെന്നും ചോദിക്കണം. അത് ഞങ്ങളുടെയൊക്കെ ഒരു അവകാശമല്ലേ. എന്തുകൊണ്ട് പ്രോസിക്യൂട്ടർമാർ പോകുന്നുവെന്ന കാര്യം അവർതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു . അവരെ പരിഹസിക്കുക, പുച്ഛിക്കുക, അവഹേളിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ എങ്ങനെയാണ് അഭിമാനം മറന്ന് ഇരിക്കാന്‍ കഴിയുക. എല്ലാവർക്കും പറയാം ഇത് കേസല്ലേ, അപ്പോള്‍ ഇങ്ങനെയൊക്കെ ഉണ്ടാവില്ലേയെന്ന്. പക്ഷെ ഇത്രയേറെ അപമാനം അവർ ഇതുവരെ സഹിച്ചിട്ടില്ലെന്ന വാക്കുകളാണ് ഞങ്ങള്‍ കേള്‍ക്കുന്നത്. എത്ര കേസുകളില്‍ ഇങ്ങനെ രണ്ട് പ്രോസിക്യൂട്ടർമാർ വേണ്ട എന്ന് പറഞ്ഞ് പോയിട്ടുണ്ട്. ഒരാളൊക്കെ എനിക്കിത് പറ്റില്ലെന്ന് പറഞ്ഞ് പോയിട്ടുണ്ടാവും. എന്നാല്‍ ഒരിക്കലും കോടതിയെ കുറ്റം പറഞ്ഞുകൊണ്ടായിരിക്കില്ല അവർ പോവുന്നത്. കക്ഷിയുടെ ഭാഗത്ത് നിന്നുണ്ടായ നിസ്സഹകരണം, അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ പരാജയപ്പെടുമെന്ന ഭീതിയിലൊക്കെയാവും പോവുന്നത്. ഒഴിയുന്നതിന്റെ കാരണം പ്രോസിക്യൂട്ടർമാർ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്ന് പറയാത്തതിനാല്‍ അതില്‍ അടിസ്ഥാനമില്ലെന്ന് പറയരുതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends