Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അങ്കമാലി കോടതിയില്‍ വെച്ച് ദിലീപും അഭിഭാഷകരും ചേർന്ന് ഒരു അറപ്പുമില്ലാതെ പച്ചയ്ക്ക് ആ ദൃശ്യങ്ങൾ കണ്ടു! മുന്‍ പ്രോസിക്യൂട്ടറുടെ ഞെട്ടിക്കുന്ന സാക്ഷി മൊഴി പുറത്ത്...

02 JUNE 2022 09:16 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയുടെ പരിഗണനയിലിരിക്കെ രണ്ട് തവണ ചോര്‍ന്നുവെന്ന് എഫ്എസ്എല്ലിന്റെ വിശദീകരണം പുറത്ത് വന്നതിന് പിന്നാലെ കേസ് വീണ്ടും നിർണായക വഴിത്തിരിവിലേക്ക് പോകുകയാണ്. എന്നാൽ നടിയെ ആക്രമിച്ച പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ ദിലീപും സംഘവും കോടതിയില്‍ വെച്ചും കണ്ടുവെന്നാണ് സാക്ഷിയായ പ്രോസിക്യൂട്ടറുടെ മൊഴി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ വെച്ചാണ് പീഡന ദൃശ്യങ്ങള്‍ കണ്ടുവെന്ന് സാക്ഷിയായ പ്രോസിക്യൂട്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. ദിലീപിനൊപ്പം ദൃശ്യങ്ങള്‍ കണ്ടവരില്‍ അഭിഭാഷകരായ രാമന്‍പിള്ളയും ഫിലിപ്പ് ടി വര്‍ഗീസുമാണ് ഉള്ളത്. മജിസ്‌ടേറ്റിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പ്ലേ ചെയ്‌തെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെ മുന്‍ പ്രോസിക്യൂട്ടറായിരുന്ന പ്രസൂണ്‍ ബെന്നിയാണ് മൊഴി നല്‍കിയത്. ഇത് കോടതിയില്‍ സമര്‍പ്പിച്ചു. തനിക്ക് ദൃശ്യങ്ങള്‍ കാണിക്കാന്‍ രേഖാമൂലം അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നാണ് പ്രസൂണ്‍ ബെന്നിയുടെ മൊഴിയിലുള്ളത്. ദൃശ്യങ്ങളുടെ ഫയല്‍ നെയിം താന്‍ അഭിഭാഷകര്‍ക്ക് നല്‍കിയിട്ടില്ല. ദൃശ്യങ്ങള്‍ കാണുമ്പോള്‍ അഭിഭാഷകര്‍ ഒന്നും എഴുതി എടുത്തിരുന്നില്ലെന്നാണ് പ്രോസിക്യൂട്ടറുടെ മൊഴി. ഈ ഫയല്‍ നെയിം പ്രതിയുടെയും അഭിഭാഷകരുടെയും കൈയ്യില്‍ എത്തിയതെങ്ങനെ എന്നതാണ് അന്വേഷണം സംഘം ഇനി ഉത്തരം കണ്ടെത്തേണ്ടത്.

ഒപ്പം എട്ടാം പ്രതി ദിലീപിന്റെ കൈവശം ദൃശ്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പിക്കാന്‍ ഈ രണ്ട് തെളിവുകളും അന്വേഷണ സംഘത്തെ സഹായിക്കും. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതും, പീഡന ദൃശ്യങ്ങള്‍ സമര്‍പ്പിച്ചതും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ്. അതേസമയം പ്രോസിക്യൂഷനെതിരെ ദിലീപ് രൂക്ഷ വിമര്‍ശനമുന്നയിച്ചു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യറിയെ അപമാനിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു. ഒരു ദിവസം പോലും തുടരന്വേഷണത്തിനായി നീട്ടി നല്‍കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദിലീപ് കടുത്ത എതിര്‍പ്പറിയിച്ചത്. മെമ്മറി കാര്‍ഡ് കോടതി പരിശോധിച്ചെങ്കില്‍ അതില്‍ എന്താണ് തെറ്റെന്ന് ദിലീപ് ചോദിച്ചു. കേസിന്റെ ഭാഗമായി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള അവകാശം കോടതിക്കുണ്ടെന്നും ദിലീപ് വ്യക്തമാക്കി. കോടതിയുടെ നടപടിക്രമങ്ങളില്‍ പികപ്പിഴകള്‍ ഉണ്ടെന്ന് തോന്നുകയാണെങ്കില്‍ അത് പരിശോധിക്കാനുള്ള അവകാശം ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗത്തിന് മാത്രമാണ്. മെമ്മറി കാര്‍ഡില്‍ പരിശോധന നടത്തേണ്ട ഒരു കാര്യവും ക്രൈംബ്രാഞ്ചിനില്ല. കേസുമായി ബന്ധപ്പെട്ട് കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെടാന്‍ ക്രൈംബ്രാഞ്ചിന് എന്തധികാരമാണ് ഉള്ളത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെങ്കില്‍ അത് ഇപ്പോഴാണോ അന്വേഷണ സംഘം അറിയുന്നതെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു. അതേസമയം കോടതിയെ അപമാനിക്കാനുള്ള യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്നും വസ്തുതകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്റെ പക്കലുണ്ടെന്ന വാദം അന്വേഷണ സംഘം ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു. ദൃശ്യങ്ങളുടെ നിമിഷംപ്രതിയുള്ള കമന്ററി എഴുതിയ നോട്ട് പിടിച്ചെടുത്തതോടെയാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയ്യില്‍ ഉണ്ടെന്ന് അന്വേഷണ സംഘം ഉറപ്പിച്ചത്. ദൃശ്യങ്ങളുടെ റണ്ണിംഗ് കമന്ററി അനൂപിന്റെ ഫോണില്‍ നിന്നാണ് പിടിച്ചെടുത്തത്. ദൃശ്യങ്ങളിലുള്ള കാര്യങ്ങള്‍ ഓരോന്നായി വിവരിച്ച കമന്ററി നോട്ടാണ് ഇപ്പോള്‍ കണ്ടെടുത്തത്. അതേസമയം അഡ്വ. രാമന്‍പിള്ളയുടെ അഭിഭാഷകരുടെ ഓഫീസിലെ രേഖ ഫോട്ടോയെടുത്തതാണെന്നാണ് അനൂപ് പറയുന്നത്. എന്നാല്‍ അന്വേഷണ സംഘം അത് വിശ്വസിച്ചിട്ടില്ല. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചപ്പോള്‍ അനൂപ് കള്ളം പറഞ്ഞതാണെന്ന് മനസ്സിലായെന്ന് അന്വേഷണ സംഘം പറയുന്നു.

ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയ്യിലുണ്ടെന്ന് പ്രോസിക്യൂഷന്‍ കൃത്യമായി പറയുന്നുണ്ട്. അല്ലാതെ ഇത്തരം കമന്ററി എഴുതാന്‍ കഴിയില്ല. ഒന്നുകില്‍ ഒറിജിനല്‍ ഫോണ്‍, അല്ലെങ്കില്‍ മെമ്മറി കാര്‍ഡിന്റെ കോപ്പി ദിലീപിന്റെ കൈയ്യില്‍ ഉണ്ടെന്നാണ് നിഗമനം. കേസിലെ ഒറിജിനല്‍ ഫോണ്‍ ഇതുവരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നടിയെ വാഹനത്തില്‍ പീഡിപ്പിച്ച ദിവസത്തെ യാത്ര ദിലീപും സംഘവും പുനരാവിഷ്‌കരിച്ചതില്‍ പീഡന ദൃശ്യങ്ങളെ കുറിച്ചും സൂചനകള്‍ ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച അതേ സമയവും അതേ റോഡും സമാനരീതിയിലുള്ള വാഹനവും ഉപയോഗിച്ച് യാത്ര പുനരാവിഷ്‌കരിക്കുമ്പോള്‍ നടിയെ ക്രൂരമായി പീഡിപ്പിച്ച സമയത്തെ സാഹചര്യങ്ങളും സംഭാഷണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തല്‍. നടിയെ ആക്രമിച്ച സംഭവം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള യാത്രയില്‍ ദിലീപ്, ശരത്, അഭിഭാഷകരായ സുജേഷ് മേനോന്‍ ഫിലിപ്പ് വര്‍ഗീസ് എന്നിവരാണ് വാഹനത്തിലുള്ളത്. ഇതില്‍ ദിലീപാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്. നടിയ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങളിലെ സാഹചര്യങ്ങള്‍ സംഭാഷണങ്ങളില്‍ പരാമര്‍ശിക്കുന്നു എന്നാണ് വിലയിരുത്തല്‍. ദൃശ്യങ്ങള്‍ പുനരാവഷ്‌ക്കരിച്ച് ചിത്രീകരിക്കുമ്പോള്‍ കളര്‍ ബ്ലീച്ച് ചെയ്യുന്നു, പേപ്പര്‍ മാറ്റിവെക്കൂ എന്ന് ദിലീപ് പറയുന്നതും കേള്‍ക്കാം. യഥാര്‍ത്ഥ ദൃശ്യങ്ങളിലേതിന് സമാനമായി വീഡിയോ ചിത്രീകരിക്കുന്നതിനാണ് ഇത് എന്നാണ് വിലയിരുത്തല്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends