Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കാവ്യ സേഫ് ! ദിലീപ് കോടികൾ എറിഞ്ഞത് വെറുതെയല്ല.. കേരളം കാത്തിരുന്ന ആ വിധി കോടതിയിൽ.. ഇനിയുള്ള ദിവസങ്ങൾ വെറും നാടകം; ദിലീപ് കേസിൽ വിചാരണ കോടതിക്കെതിരെ തുറന്നടിച്ച് വീണ്ടും ഭാഗ്യലക്ഷ്മി

02 JUNE 2022 10:29 AM IST
മലയാളി വാര്‍ത്ത

ദിലീപ് കേസിൽ വിചാരണ കോടതിക്കെതിരെ ആദ്യമേ തന്നെ ഭാഗ്യലക്ഷ്മി തുറന്നടിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും ആരോപണങ്ങളുമായി എത്തുകയാണ് വിജയലക്ഷ്മി. കടുത്ത ഭാഷയിൽ തന്നെയാണ് വിചാരണ കോടതിക്കെതിരെ വീണ്ടും രംഗത്തെത്തിയത്. നേരത്തെ കോടതിയുടെ ഇടപെടല്‍ ദുരൂഹമാണെന്നും, ഇരയുടെ ഭാഗത്ത് നില്‍ക്കുന്ന സമീപനമല്ല കോടതിയുടേതെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാലിപ്പോഴിതാ ദിലീപ് കേസില്‍ വിധി എഴുതി വെച്ച് കഴിഞ്ഞതാണ്. ഇപ്പോള്‍ നടക്കുന്നത് വെറും നാടകമാണെന്നുമായിരുന്നു ഭാഗ്യലക്ഷ്മി പറയുന്നത്. ഉന്നതരോട് ഒരു നീതി സാധാരണക്കാരോട് മറ്റൊരു രീതി എന്നതാണ് ഇപ്പോള്‍ നടക്കുന്നത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...


വിചാരണ കോടതി ആദ്യമേ വിധി എഴുതി വെച്ചിരിക്കുകയാണ്. അതവരുടെ കൈയ്യിലുണ്ട്. ഇനി അത് ഏത് ദിവസം പ്രഖ്യാപിക്കണം എന്ന് മാത്രം തീരുമാനിച്ചാല്‍ മതി. ബാക്കിയെല്ലാം കഴിഞ്ഞതാണ്. ഇപ്പോള്‍ നടക്കുന്ന പല കാര്യങ്ങളും നാടകങ്ങളാണ്. കോടതിയില്‍ കൊണ്ടുപോയി പേപ്പര്‍ കൊടുക്കുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ അനുഭവിക്കുന്ന അപമാനവും പരിഹാസവുമാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ മാറി. എന്തുകൊണ്ട് ഇവര്‍ മാറി എന്ന് കോടതി ചോദിക്കുന്നില്ല. മേല്‍കോടതികളില്‍ ഉള്ളവര്‍ എന്തുകൊണ്ട് കീഴ്‌കോടതിയില്‍ നിന്ന് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ച് പോകുന്നു എന്ന് ചോദിക്കുന്നേയില്ല. അതിനൊരു കാരണമുണ്ടാവില്ലേ എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. കോടതിയില്‍ പോയി ചോദിക്കുമ്പോള്‍, അവിടെ നിന്ന് കോടതി ചോദിക്കുന്നത്, നിങ്ങള്‍ക്ക് ഇങ്ങനെ മൊബൈല്‍ സറണ്ടര്‍ ചെയ്ത് കൂടേ, നിങ്ങള്‍ക്ക് ഇങ്ങനൊക്കെ ചെയ്തൂടേ എന്നൊക്കെയാണ്. ഇങ്ങനൊക്കെ സാധാരണക്കാരനോട് കൂടി ചോദിച്ചാല്‍ ജനങ്ങള്‍ക്ക് കോടതിയില്‍ കുറച്ച് വിശ്വാസവും ബഹുമാനവുമൊക്കെയുണ്ടാവും. പണമുള്ളവര്‍ക്ക് മാത്രമേ കോടതികളില്‍ പോകാന്‍ സാധിക്കുകയുള്ളൂ.

എത്ര സാക്ഷികളെ വേണമെങ്കിലും കൂറുമാറ്റാന്‍ സാധിക്കൂ. ഏതറ്റം വരെയും എന്ത് അതിക്രമവും കാണിക്കാന്‍ സാധിക്കൂ. പാവപ്പെട്ടവര്‍ ഇതെല്ലാം കേട്ടും സഹിച്ചും ഇവിടെ ജീവിക്കണമെന്നാണ് നമ്മളോട് കോടതികള്‍ പറയുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നീതിപിഠത്തോട് സാധാരണക്കാരന് ഭയവും സംശയവുമാണ്. അത് ഉന്നതനും സാധാരണക്കാരനും ഇവിടെ രണ്ട് നീതിയായത് കൊണ്ടാണ്. ഒരു സാധാരണക്കാരന്‍ കോടതിയിലേക്ക് കയറിയാല്‍ എന്തായിരിക്കും അവിടെ സംഭവിക്കുന്നത്. എന്റെ കേസില്‍ ഞാന്‍ തെറ്റ് ചെയ്തു എന്ന രീതിയിലാണ് ജഡ്ജി എന്നെ സംസാരിച്ചത്. പക്ഷേ ഞാന്‍ അതിനെ ബഹുമാനിക്കുന്നു. ഞാന്‍ നിയമം കൈയ്യിലെടുത്തത് കൊണ്ട് കോടതി ആ വാക്ക് ചോദിച്ചത്. തീര്‍ച്ചയായും കോടതി അത് ചോദിക്കേണ്ടതാണ്. ഞാന്‍ അതിനെ ബഹുമാനിക്കുന്നു. പക്ഷേ ഒരു ഉന്നതന്‍ കോടതിയിലെത്തിയാല്‍ കോടതി ചോദിക്കുന്നത് സാധാരണ രീതിയിലാണ്. സാധാരണക്കാര്‍ക്ക് ഒരു പോലും ഉച്ചരിക്കാനുള്ള അവകാശമില്ല. ഞങ്ങള്‍ക്ക് നീതിപീഠത്തെ സംശയമാണ്. ഭയവുമുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസിൽ കോടതി വീഡിയോ പരിശോധിച്ചതിൽ എന്താണ് തെറ്റെന്ന് നടൻ ദിലീപ് കഴിഞ്ഞ ദിവസം കോടതിയോട് ചോദിച്ചിരുന്നു. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നതിന് പിന്നിൽ പ്രോസിക്യൂഷനും അന്വേഷണ സംഘവുമാണെന്നും ദിലീപ് ആരോപിച്ചു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ തന്റെ പക്കലില്ലെന്നും ഒരു ദിവസം പോലും തുടരന്വേഷണം നീട്ടരുതെന്നും നടൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. തുടരന്വേഷണം നീട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിക്കവെയായിരുന്നു ദിലീപിന്റെ പരാമർശം. കേസിൽ തന്റെ അഭിഭാഷകരെയും പ്രതിയാക്കാനാണ് ശ്രമിക്കുന്നത്. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താനും ശ്രമമുണ്ടെന്ന് ദിലീപ് ആരോപിച്ചു. 2022 ഫെബ്രുവരി വരെ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യു മാറിയത് പ്രോസിക്യൂഷൻ അറിഞ്ഞിരുന്നില്ലേ. മൂന്ന് വർഷത്തിന് ശേഷമാണ് പ്രോസിക്യൂഷൻ ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും, അഭിഭാഷകന്റെ നോട്ടാണ് ദൃശ്യത്തിന്റെ വിവരണമെന്നാണ് പൊലീസ് പറയുന്നതെന്നും നടൻ ചൂണ്ടിക്കാണിച്ചു. വിചാരണ ഒഴിവാക്കാനാണ് ഡി വൈ എസ് പി ബൈജു പൗലോസിന്‍റെ ശ്രമമെന്നും ദിലീപ് ആരോപിച്ചു.

എന്നാൽ ദിലീപിൻ്റെ വാദങ്ങൾ കളവാണെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ദിലീപ് അടിസ്ഥാനമില്ലാത്ത വാദങ്ങളാണ് ഉന്നയിക്കുന്നത്. ദിലീപിന്റെ ഫോണുകളിൽ നിന്ന് ഡാറ്റ തിരിച്ചെടുക്കേണ്ടതുണ്ട്. കൂടാതെ ഡോക്യുമെന്റ്സും, വോയ്സ് ക്ലിപ്സ് എന്നിവ വേറെയും ഉണ്ട്. ആയിരക്കണക്കിന് ഫോട്ടോസ്, വീഡിയോസ് എന്നിവയും ഇതിൽ ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിയമപരമായി ആണ് കോടതിയെ സമീപിച്ചതും സമയം കൂട്ടി ചോദിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. കേസിൽ വിധി പറയുന്നത് മാറ്റിവെച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends