Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്കനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ! ജുഡീഷ്യറിയെ അപമാനിക്കുന്നതാണ് പരാമർശങ്ങൾ! ഹൈക്കോടതിയിലെ അഭിഭാഷകനായ എം ആർ ധനിലാൽ നേരിട്ടിറങ്ങി...

03 JUNE 2022 10:48 AM IST
മലയാളി വാര്‍ത്ത

ദിലീപിന്റെ അനുജൻ അനൂപിന്റെയും അഭിഭാഷകന്റെയും ഫോൺ സംഭാഷണം പുറത്ത് വന്ന സമയത്തായിരുന്നു പല രഹസ്യങ്ങളും പൊട്ടിച്ച് കൊണ്ട് ദിലീപ് കേസിൽ ആദ്യമായി നടി ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവിനെ കുറിച്ച് നടുക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു ഭാഗ്യലക്ഷ്മി പുറത്ത് വിട്ടത്. ആ വെളിപ്പെടുത്തലിന് പിന്നാലെ പുറത്ത് വന്നത് നിസാരകാര്യങ്ങൾ ഒന്നുമില്ലായിരുന്നു. പിന്നാലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ പോയപ്പോഴും ഭാഗ്യലക്ഷ്മി ഒപ്പം തന്നെയായിരുന്നു. ഇപ്പോഴിതാ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്കനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ ലഭിച്ചിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിക്കെതിരായ പരാമർശം കോടതിയലക്ഷ്യമാണെന്നാണ് പരാതി. ഹൈക്കോടതിയിലെ അഭിഭാഷകനായ എം ആർ ധനിലാണ് അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകിയത്. ജുഡീഷ്യറിയെ അപമാനിക്കുന്നതാണ് പരാമർശങ്ങളെന്നും കോടതിയലക്ഷ്യമാണെന്നുമാണ് പരാതിക്കാരന്റെ ആക്ഷേപം.

നടിയെ ആക്രമിച്ച കേസിൽ കോടതി നേരത്തെ വിധി എഴുതിവച്ചുവെന്നും ഇപ്പോൾ നടക്കുന്നത് നാടകമാണെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ വിമർശനം. സാധാരണക്കാരനും ഉന്നതനും രണ്ട് നീതിയാണ്. നീതി പീഠത്തോട് ഭയവും സംശയവുമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ തൃശ്ശൂരിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സിൽ പങ്കെടുത്ത് കൊണ്ടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ഭാഗ്യലക്ഷ്മി പറഞ്ഞത് ഇങ്ങനെയായിരുന്നു.. വിചാരണ കോടതി ആദ്യമേ വിധി എഴുതി വെച്ചിരിക്കുകയാണ്. അതവരുടെ കൈയ്യിലുണ്ട്. ഇനി അത് ഏത് ദിവസം പ്രഖ്യാപിക്കണം എന്ന് മാത്രം തീരുമാനിച്ചാല്‍ മതി. ബാക്കിയെല്ലാം കഴിഞ്ഞതാണ്. ഇപ്പോള്‍ നടക്കുന്ന പല കാര്യങ്ങളും നാടകങ്ങളാണ്. കോടതിയില്‍ കൊണ്ടുപോയി പേപ്പര്‍ കൊടുക്കുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ അനുഭവിക്കുന്ന അപമാനവും പരിഹാസവുമാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ മാറി. എന്തുകൊണ്ട് ഇവര്‍ മാറി എന്ന് കോടതി ചോദിക്കുന്നില്ല. മേല്‍കോടതികളില്‍ ഉള്ളവര്‍ എന്തുകൊണ്ട് കീഴ്‌കോടതിയില്‍ നിന്ന് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ച് പോകുന്നു എന്ന് ചോദിക്കുന്നേയില്ല. അതിനൊരു കാരണമുണ്ടാവില്ലേ എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. കോടതിയില്‍ പോയി ചോദിക്കുമ്പോള്‍, അവിടെ നിന്ന് കോടതി ചോദിക്കുന്നത്, നിങ്ങള്‍ക്ക് ഇങ്ങനെ മൊബൈല്‍ സറണ്ടര്‍ ചെയ്ത് കൂടേ, നിങ്ങള്‍ക്ക് ഇങ്ങനൊക്കെ ചെയ്തൂടേ എന്നൊക്കെയാണ്. ഇങ്ങനൊക്കെ സാധാരണക്കാരനോട് കൂടി ചോദിച്ചാല്‍ ജനങ്ങള്‍ക്ക് കോടതിയില്‍ കുറച്ച് വിശ്വാസവും ബഹുമാനവുമൊക്കെയുണ്ടാവും. പണമുള്ളവര്‍ക്ക് മാത്രമേ കോടതികളില്‍ പോകാന്‍ സാധിക്കുകയുള്ളൂ.

എത്ര സാക്ഷികളെ വേണമെങ്കിലും കൂറുമാറ്റാന്‍ സാധിക്കൂ. ഏതറ്റം വരെയും എന്ത് അതിക്രമവും കാണിക്കാന്‍ സാധിക്കൂ. പാവപ്പെട്ടവര്‍ ഇതെല്ലാം കേട്ടും സഹിച്ചും ഇവിടെ ജീവിക്കണമെന്നാണ് നമ്മളോട് കോടതികള്‍ പറയുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നീതിപിഠത്തോട് സാധാരണക്കാരന് ഭയവും സംശയവുമാണ്. അത് ഉന്നതനും സാധാരണക്കാരനും ഇവിടെ രണ്ട് നീതിയായത് കൊണ്ടാണ്. ഒരു സാധാരണക്കാരന്‍ കോടതിയിലേക്ക് കയറിയാല്‍ എന്തായിരിക്കും അവിടെ സംഭവിക്കുന്നത്. എന്റെ കേസില്‍ ഞാന്‍ തെറ്റ് ചെയ്തു എന്ന രീതിയിലാണ് ജഡ്ജി എന്നെ സംസാരിച്ചത്. പക്ഷേ ഞാന്‍ അതിനെ ബഹുമാനിക്കുന്നു. ഞാന്‍ നിയമം കൈയ്യിലെടുത്തത് കൊണ്ട് കോടതി ആ വാക്ക് ചോദിച്ചത്. തീര്‍ച്ചയായും കോടതി അത് ചോദിക്കേണ്ടതാണ്. ഞാന്‍ അതിനെ ബഹുമാനിക്കുന്നു. പക്ഷേ ഒരു ഉന്നതന്‍ കോടതിയിലെത്തിയാല്‍ കോടതി ചോദിക്കുന്നത് സാധാരണ രീതിയിലാണ്. സാധാരണക്കാര്‍ക്ക് ഒരു പോലും ഉച്ചരിക്കാനുള്ള അവകാശമില്ല. ഞങ്ങള്‍ക്ക് നീതിപീഠത്തെ സംശയമാണ്. ഭയവുമുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends