Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു ആ സമയത്ത്... ആ കല്യാണം മുടക്കണം... സുനിയുമായി ഇത്തരമൊരു ബന്ധം നടിക്ക് ഉണ്ടെന്ന് കാണിക്കാനായിരുന്നു പദ്ധതി... അതിലൂടെ അവള്‍ക്ക് കിട്ടുന്ന നല്ല വിവാഹ ബന്ധം ഇല്ലാതാക്കണം.. അതായിരുന്നു ലക്ഷ്യം! എന്നാല്‍ കാവ്യയുടെ പെൺ പകയിൽ ദിലീപ് വിചാരിച്ചതില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടുപോയി... കൂടുതൽ വെളിപ്പെടുത്തലുമായി ലിബര്‍ട്ടി ബഷീര്‍

04 JUNE 2022 08:32 AM IST
മലയാളി വാര്‍ത്ത

വളരെ നിർണായക വെളിപ്പെടുത്തലാണ് നടി ആക്രമിക്കപ്പെട്ട സംഭവുമായി ദിനംപ്രതി പുറത്ത് വരുന്നത്. ഇപ്പോഴിതാ കൂടുതല്‍ വെളിപ്പെടുത്തലുമായി എത്തുകയാണ് നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍. ആക്രമിക്കപ്പെട്ട നടിയോട് നടന്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന് അടങ്ങാത്ത പകയെന്ന് തുറന്ന് പറയുകയാണ് ലിബര്‍ട്ടി. ഇത്രയും ക്രൂരമായി നടിയെ ഉപദ്രവിക്കണമെന്ന് ദിലീപ് കരുതിയിട്ടുണ്ടാവില്ലെന്നും ബഷീര്‍ പറഞ്ഞു. ദിലീപുമായി തനിക്കുള്ള ബന്ധം മഞ്ജു വാര്യരോട് അതിജീവിത പറഞ്ഞതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്നാണ് കാവ്യ ധരിച്ചിരിക്കുന്നത്. അവളോട് പക മുഴുവന്‍ കാവ്യയ്ക്കാണ്. പുരുഷന്മാരുടെ മനസല്ല പെണ്‍കുട്ടികളുടേത്. ദിലീപിന് കാവ്യയെ ഭയമാണ്. കാവ്യയ്ക്ക് പെണ്‍പകയുമെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു ആ സമയത്ത്. ആ കല്യാണം മുടക്കണം. സുനിയുമായി ഇത്തരമൊരു ബന്ധം നടിക്ക് ഉണ്ടെന്ന് കാണിക്കാനായിരുന്നു പദ്ധതി. അതിലൂടെ അവള്‍ക്ക് കിട്ടുന്ന നല്ല വിവാഹ ബന്ധം ഇല്ലാതാക്കണം. അതായിരുന്നു ലക്ഷ്യം. എന്നാല്‍ ദിലീപ് വിചാരിച്ചതില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടുപോയി. ഇത്രയും ക്രൂരമായി ഉപദ്രവിക്കണമെന്ന് ദിലീപ് കരുതിയിട്ടുണ്ടാവില്ല. പള്‍സര്‍ സുനി വേറെ തന്ത്രം ഉപയോഗിച്ചതാവും. ഇതെല്ലാം തന്റെ നിഗമനമാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. അതേസമയം മഞ്ജു വാര്യര്‍ക്ക് ആ വീട്ടില്‍ ഒരു സ്വാതന്ത്ര്യവുമില്ലായിരുന്നു. മഞ്ജുവിനെ ഫോണില്‍ കിട്ടണമെങ്കില്‍ പോലും നേരിട്ട് കിട്ടില്ല. ദിലീപിന്റെ അമ്മയാണ് ഫോണ്‍ എടുത്തിരുന്നത്. വിശദമായി എല്ലാം ചോദിച്ചറിഞ്ഞേ ഫോണ്‍ കൊടുക്കൂ. ഒരു സ്വാതന്ത്ര്യവും അവര്‍ക്ക് ആ വീട്ടില്‍ ഇല്ലായിരുന്നു. ഇതൊന്നും മഞ്ജു എന്നോട് എന്നും തുറന്ന് പറഞ്ഞിട്ടില്ല. അന്ന് മഞ്ജു ഹോട്ടലില്‍ വെച്ച് മീനാക്ഷിയെ കെട്ടിപ്പിടിച്ച് കരയുന്നത് ഞാന്‍ കണ്ടിരുന്നു. ദിലീപിനെ കണ്ടില്ലെന്ന് അവര്‍ പറഞ്ഞു. ഞാന്‍ ദിലീപിനെ അന്വേഷിച്ച് പോയപ്പോള്‍ ഒരു ബാത്ത് റൂമില്‍ ഇരുന്ന് ദിലീപ് കാവ്യാ മാധവനെ വിളിക്കുകയാണ്. ഇതെല്ലാം മീശമാധവന്‍ നടക്കുന്ന സമയത്താണെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

ദിലീപിനെ അന്ന് ഒരുപാട് ഞാന്‍ തെറി പറഞ്ഞിരുന്നു. മഞ്ജു അവിടെ നില്‍ക്കുന്ന കാര്യമൊക്കെ ഞാന്‍ പറഞ്ഞു. ഒടുവില്‍ ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്നാണ് അവരെ കാറില്‍ കയറ്റി വിട്ടത്. മീശമാധവന്റെ 125ാം ദിവസമായിരുന്നു സംഭവം. അന്നേ മഞ്ജുവിന് അറിയാമായിരുന്നു ദിലീപിന് കാവ്യയുമായി ബന്ധമുണ്ടെന്ന്, മീനാക്ഷി നാല് മാസം മാത്രമാണ് ആ സമയത്തെ പ്രായം. ഇന്ന് പറയുന്നത് പോലെയല്ല കാര്യങ്ങള്‍. സിനിമാ മേഖലയിലുള്ള ഒരുപാട് പേര്‍ക്ക് ഇക്കാര്യങ്ങള്‍ അറിയാം. അന്ന് കാവ്യയുമായുള്ള ബന്ധം ഇത്ര രൂക്ഷതയില്ലായിരുന്നു. ദിലീപും കാവ്യയും ഒരു ഹോട്ടലില്‍ താമസിച്ചിട്ടുണ്ട്. അമേരിക്കന്‍ പരിപാടിക്കിടെയായിരുന്നു പ്രശ്‌നങ്ങള്‍ എന്നത് തെറ്റിദ്ധാരണയാണ്. ദിലീപിന് കാവ്യയുമായി ബന്ധമുണ്ടെന്ന് മഞ്ജുവിന് അറിയില്ലെന്നായിരുന്നു ദിലീപ് വിചാരിച്ചത്.

കാവ്യയുടെ വിവാഹത്തിന്റെ സമയത്ത്, മഞ്ജു നീ രക്ഷപ്പെട്ടല്ലോ എന്ന് ഞാന്‍ പറഞ്ഞിരുന്നു. അന്ന് സംയുക്താ വര്‍മ അടക്കമുള്ളവര്‍ അവിടെയുണ്ടായിരുന്നു. മഞ്ജുവിന് കാര്യങ്ങള്‍ അറിയാമായിരുന്നു എന്ന് ഉറപ്പാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് ഉറപ്പാണ്. ഞാനാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. മമ്മൂട്ടി ഈ കേസില്‍ ഇടപെട്ടില്ലെങ്കില്‍, ദിലീപിനെ അറസ്റ്റ് ചെയ്യുമെന്നും, ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യില്ലെന്നും ഞാന്‍ പറഞ്ഞിരുന്നു. ഇതിന് കാരണം മമ്മൂട്ടിയും പിണറായിയും തമ്മിലുള്ള വ്യക്തി ബന്ധമാണ്. പക്ഷേ പിണറായി ഇത് തള്ളുകയാണ് ചെയ്തത്. ദിലീപിനെ ഈ ആക്രമിക്കപ്പെട്ട കുട്ടിയെ ആദ്യമായി പരിചയപ്പെടുത്തുന്നത് ഞാനാണ്. ഫെഡറേഷന്റെ ഉദ്ഘാടന സമയത്തായിരുന്നു ഇത്. അന്ന് അവള്‍ കമലിന്റെ പടത്തില്‍ ചെറിയൊരു വേഷം ചെയ്തതേ ഉണ്ടായിരുന്നൂള്ളൂ. ദിലീപും അവിടെ വന്നിരുന്നു. ഞാനാണ് നടിയെ പരിചയപ്പെടുത്തിയത്. അന്ന് ദിലീപുമൊത്തുള്ള സിനിമ അവര്‍ക്ക് ചെയ്യാനായില്ല. ഭാവിയില്‍ പരിഗണിക്കാമെന്ന് ദിലീപ് ഉറപ്പ് കൊടുത്തിരുന്നുവെന്നും വെളിപ്പെടുത്തുകയാണ് ലിബർട്ടി ബഷീർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends