Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സല്‍മാന്‍ ഖാനും പിതാവിനും എതിരെയുള്ള ഭീഷണിക്കത്തുമായി എത്തിയത് മൂവര്‍ സംഘം

10 JUNE 2022 09:24 PM IST
മലയാളി വാര്‍ത്ത

സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനുമെതിരെ വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഒരു കത്ത് സല്‍മാന്റെ സുരക്ഷാജീവനക്കാര്‍ക്ക് ഈയിടെ ലഭിച്ചിരുന്നു. ഭീഷണിക്കത്തുമായി ലോറന്‍സ് ബിഷ്‌ണോയിയുടെ നിര്‍ദേശപ്രകാരം രാജസ്ഥാനിലെ ജലോറില്‍ നിന്നും മൂന്നുപേരാണ് എത്തിയതെന്നാണ് മുംബൈ പൊലീസിന്റെ കണ്ടെത്തല്‍.

ഇവര്‍ പിന്നീട് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള സൌരഭ് മഹാകലിനെ സന്ദര്‍ശിക്കുകയായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സല്‍മാനെ വധിക്കാന്‍ ലോറന്‍സിന്റെ സംഘം മുന്‍പ് തയ്യാറാക്കിയ പദ്ധതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 1998ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സല്‍മാന്‍ ഖാനെതിരെ കേസ് എടുക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ഇത്.

സല്‍മാന്‍ ഖാനെ വകവരുത്താനായി ലോറന്‍സ് ബിഷ്‌ണോയ് അയച്ച ഒരു തോക്കുധാരി അദ്ദേഹത്തിന്റെ മുംബൈയിലെ വീടിനു മുന്നില്‍ എത്തിയെന്നും അതിനും മുന്‍പുതന്നെ താരത്തിന്റെ ദിവസേനയുള്ള ചിട്ടകളും ശീലങ്ങളും സംഘം നിരീക്ഷിച്ച് മനസിലാക്കിയിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

രൂപാന്തരം വരുത്തിയ ഒരു ഹോക്കി സ്റ്റിക്കിനുള്ളില്‍ ഘടിപ്പിച്ച ചെറിയ തോക്കുമായാണ് ഇയാള്‍ എത്തിയത്. ദിവസേന സൈക്കിള്‍ ചവിട്ടാന്‍ പോവുമ്‌ബോഴാണ് സല്‍മാന്‍ ഖാന്‍ അംഗരക്ഷകരെ ഒഴിവാക്കിയിരുന്നതെന്ന് സംഘം മനസിലാക്കിയിരുന്നു.

തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കി എത്തിയിരുന്ന ആയുധധാരി വെടിയുതിര്‍ക്കാന്‍ ലക്ഷ്യം വച്ചാണ് എത്തിയതെന്നും എന്നാല്‍ അപ്രതീക്ഷിതമായി ഒരു പൊലീസ് വാഹനം വീടിനു മുന്നില്‍ കണ്ടതോടെ അവസാനനിമിഷം പദ്ധതി ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്ന് ഫിലിംഫെയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (15 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (33 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (48 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (54 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends