Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വളർന്ന് വന്ന സാഹചര്യം ഏതാണെന്ന് മനസ്സിലാക്കിയിട്ട് വേണമായിരുന്നു ദിലീപ് പ്രവർത്തിക്കാന്‍... പത്ത് പണം കിട്ടിയപ്പോള്‍ എന്തുമാകാം എന്നതിലേക്ക് പോയതോടെയുണ്ടായ വൈരാഗ്യം വളരെ വലുതാണ്.. അന്തിമ വിധി വരുമ്പോള്‍ ദിലിപീനെ കേസില് വെറുതെ വിടും. ഒരു തെളിവും അയാള്‍ക്കെതിരായി ഇപ്പോഴില്ല... ബഹുമാനപ്പെട്ട നീതിന്യായ കോടതിയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടാണ്... തുറന്നടിച്ച് പിസി ജോർജ്

11 JUNE 2022 10:56 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ ദിനപ്രതി പുറത്ത് വരുന്നത് നടുക്കുന്ന റിപ്പോർട്ടുകൾ തന്നെയാണ്. സംഭവം നടന്ന് അഞ്ചുവർഷം പൂർത്തിയാകാൻ മാസങ്ങൾ മാത്രം ഉള്ളപ്പോഴായിരുന്നു സംവിധയകാൻ ബാലചന്ദ്രകുമാറിന്റെ നിർണായക വെളിപ്പെടുത്തൽ പുറത്ത് വന്നതും നടിയെ കേസ് വലിയ ട്വിസ്റ്റിലേക്ക് എത്തിച്ചതും. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലായിരുന്നു ദിലീപിന്റേയും കൂട്ടരുടെയും ഫോണുകൾ അന്വേഷണ സംഘം പരിശോധിച്ചത്. പുനരന്വേഷണത്തിന്റെ സമയം നീട്ടി നൽകിയതോടെ അന്വേഷണ സംഘം കടുപ്പിച്ചിരിക്കുകയാണ്. കേസിൽ ദിലീപിന്റെ ഫോണിൽ നിന്നും ലഭിച്ച തെളിവുകളുടെ ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണ്. അതിനിടയിൽ ഇപ്പോഴിതാ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകള്‍ നുണയാണെന്ന് പറഞ്ഞുകൊണ്ട് മുന്‍ പൂഞ്ഞാർ എം എല്‍ എ പിസി ജോർജിന്റെ വെളിപ്പെടുത്തൽ പുറത്ത് വരുകയാണ്. കുറേ കെട്ടുകഥകള്‍ ആദ്യം ഉണ്ടാക്കി. അതില്‍ നിന്നും ദിലീപ് രക്ഷപ്പെടും എന്ന് തോന്നിയപ്പോഴാണ് അടുത്ത കേസ് വന്നത്. വിസ്താരം നിർത്തിവെച്ച് കേസ് അന്വേഷിക്കേണ്ട കാര്യമെന്താണ്. ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് പുതിയ കേസ്. ആ ആരോപണത്തില്‍ തെളിവുണ്ടെങ്കില്‍ ആ ഗൂഡാലോചന നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം. അല്ലാതെ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നേ എന്ന് പറഞ്ഞ് കേസെടുത്ത് ഒരു പൊലീസുകാരന്‍ സ്വയം അന്വേഷണം നടത്തുകയല്ല വേണ്ടത്. ഇവനെയൊക്കെ എന്തിനാണ് പൊലീസില്‍ വെച്ചുകൊണ്ടിരിക്കുന്നതെന്നും പിസി ജോർജ് ചോദിക്കുന്നു. മലയാള സിനിമയില്‍ ഒരു അധോലോകം വർക്ക് ചെയ്യുന്നുണ്ടെന്നൊന്നും ഞാന്‍ പറയില്ല. സിനിമ ഫീല്‍ഡ് മുഴുവന്‍ തന്നെ ഒരു അധോലോകമല്ലേ.

ആരുടെ കയ്യിലാണ് പണമുള്ളത്. കള്ളപ്പണ ഇടപാടില്ലാത്തവർ ആരാണ് ഉള്ളത്. ഈ രംഗത്തെ ഏതെങ്കിലും നടീ-നടന്‍മാർക്കൊക്കെ ഒർജിനലായി കൊടുക്കുന്ന പണം കേരളത്തിലെ ആർക്കെങ്കിലും അറിയാമോ. അതൊക്കെ വളരെ രഹസ്യമാണ്. എല്ലാ കള്ളപ്പണമെന്നും പിസി ജോർജ് പറയുന്നു. അതുകൊണ്ട് തന്നെ സിനിമ ലോകം എന്ന് പറയുന്നത് ഒരു കുഴപ്പം പിടിച്ച സ്റ്റേജില്‍ നില്‍ക്കുകയാണ്. ഒരാള്‍ അഭിനയിക്കാന്‍ വന്ന് ഒന്നോ രണ്ടോ പടത്തിന് ശേഷം പിന്നീട് അവസരം കിട്ടിയില്ലെങ്കില്‍ പോയില്ലേ. അപ്പോള്‍ കിട്ടുന്നതിന് പരമാവധി പണം വാങ്ങിക്കാന്‍ ശ്രമിക്കും. ഏതായാലും അതിന് ഞാന്‍ എതിരല്ല. ഈ കലാകാരന്മാരൊക്കെ ലോല ഹൃദയരാണ്. അവരുടെ സ്വഭാവത്തെക്കുറിച്ചൊന്നും അന്വേഷിക്കേണ്ട കാര്യം നമുക്കില്ല. അവരുടെ കലാപരമായ കഴിവ് കാണുമ്പോള്‍ അഭിനന്ദിക്കുക, കയ്യടിക്കുക. മോശമാണെങ്കില്‍ മോശമാണെന്നും പറയുക. അതിനപ്പുറം പോവേണ്ടതില്ല.

ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട് വളരെ അധികം കാര്യങ്ങള്‍ കാണും. അതിന്റെ എല്ലാ കാര്യങ്ങളും എനിക്ക് അറിയില്ല. എന്നാല്‍ ഇതൊരു കെട്ടിച്ചമച്ച കേസാണ്. ദിലീപിന്റെ അഹങ്കരാവും തന്നിഷ്ടവും പണം കൂടിയതിന്റെ ഹുങ്കും കൂടുതല്‍ എതിരാളികളെ ഉണ്ടാക്കിയിട്ടുണ്ട്. അത് ദിലീപ് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും പിസി ജോർജ് ചൂണ്ടിക്കാട്ടുന്നു. വളർന്ന് വന്ന സാഹചര്യം ഏതാണെന്ന് മനസ്സിലാക്കിയിട്ട് വേണമായിരുന്നു ദിലീപ് പ്രവർത്തിക്കാന്‍. പത്ത് പണം കിട്ടിയപ്പോള്‍ എന്തുമാകാം എന്നതിലേക്ക് പോയതോടെയുണ്ടായ വൈരാഗ്യം വളരെ വലുതാണ്. അധോലോകം എന്ന് പറയുന്നില്ല. എങ്കിലും ആശ്വാസകരമല്ലാത്ത ചില പ്രവണതകള്‍ ഈ രംഗത്തുണ്ട്. അതൊക്കെ ഒഴിവാക്കിയാല്‍ ഗുണകരമായിരിക്കും എന്ന് പറയാനുണ്ട്. അന്തിമ വിധി വരുമ്പോള്‍ ദിലിപീനെ കേസില് വെറുതെ വിടും. ഒരു തെളിവും അയാള്‍ക്കെതിരായി ഇപ്പോഴില്ല. ബഹുമാനപ്പെട്ട നീതിന്യായ കോടതിയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടാണ്. അവർ എല്ലാ വശവും വിശദമായി തന്നെ പഠിക്കുമെന്നും പിസി പറയുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (15 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (33 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (48 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (54 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends