Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുകുവേട്ടന്‍ മരിച്ചപ്പോള്‍ ജീവിതം തീര്‍ന്നെന്നായിരുന്നു കരുതിയത്... മാനസികമായി വല്ലാതെ തകര്‍ന്നുപോയിരുന്നു... എന്റെ തളര്‍ച്ച മക്കളേയും ബാധിച്ച് തുടങ്ങിയിരുന്നു..അന്ന് സംഭവിച്ചത്... ആദ്യമായി ആ വെളിപ്പെടുത്തലുമായി മല്ലിക സുകുമാരൻ

11 JUNE 2022 11:54 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയ്ക്ക് എക്കാലത്തും ഒര്‍മ്മയിലുള്ള താര ദമ്പതികളാണ് മല്ലികയും സുകുമാരനും. മലയാള സിനിമാ ചരിത്രത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത താരമാണ് സുകുമാരന്‍. ഈ കാലഘട്ടത്തിലും താരത്തിന്റെ പേരും പ്രശസ്തിയും കുറഞ്ഞിട്ടുമില്ല. അതിന് ഒരു കോട്ടവും തട്ടാതെ തന്നെ താരത്തിന്റെ കുടുംബം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇപ്പോഴും സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് മല്ലിക സുകുമാരന്‍. കുടുംബത്തിലെയും കരിയറിലെയും വിശേഷങ്ങളെല്ലാം പങ്കിട്ടുള്ള അഭിമുഖങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്ത് തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. അധ്വാനിക്കാനാവുന്ന ശരീരമുള്ള കാലം വരെ അധ്വാനിക്കുക, സ്വന്തം ചെലവിനുള്ള പണം കണ്ടെത്തുക എന്ന് സുകുവേട്ടന്‍ എപ്പോഴും പറയാറുണ്ടെന്നും അധ്വാനിച്ച് ജീവിക്കുന്നതിലാണ് താനും സംതൃപ്തി കണ്ടെത്തുന്നതെന്നും മല്ലിക സുകുമാരന്‍ പറയുന്നു.

സ്വന്തം മകന്റെ അമ്മൂമ്മയായി അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ചും അവര്‍ സംസാരിച്ചിരുന്നു. ബ്രോ ഡാഡി അനുഭവത്തെക്കുറിച്ചും സുകുമാരന്റെ വിയോഗശേഷമുള്ള തളർച്ച മാറ്റിയതിനെക്കുറിച്ചും അവർ തുറന്നുപറഞ്ഞിരുന്നു. സുകുവേട്ടന്‍ മരിച്ചപ്പോള്‍ ജീവിതം തീര്‍ന്നെന്നായിരുന്നു കരുതിയത്. മാനസികമായി വല്ലാതെ തകര്‍ന്നുപോയിരുന്നു. എന്റെ അമ്മ ആ സമയത്ത് എനിക്കൊപ്പം വന്നുനിന്നിരുന്നു. എന്റെ തളര്‍ച്ച മക്കളേയും ബാധിച്ച് തുടങ്ങിയിരുന്നു. പഠിത്തത്തില്‍ ഉഴപ്പൊന്നുമുണ്ടായിരുന്നില്ല, പക്ഷേ, സ്‌കൂള്‍ വിട്ടുവന്നാല്‍ എനിക്കൊപ്പം വന്ന് കിടക്കും രണ്ടാളും. മക്കളെ മിടുക്കന്‍മാരായി വളര്‍ത്തണം, നന്നായി പഠിപ്പിക്കണം. എവിടെക്കൊണ്ടിട്ടാലും നാല് കാലില്‍ വീഴണം എന്ന് സുകുവേട്ടന്‍ പറഞ്ഞിരുന്നു. അച്ഛന്‍ ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്. അങ്ങനെ കഥകളൊക്കെ പറഞ്ഞ് അമ്മ നോര്‍മ്മലാണെന്ന് അവരെ ബോധ്യപ്പെടുത്തി. രാജുവിനെ ഭാരതീയ വിദ്യാഭവനില്‍ ചേര്‍ത്തു. ഇന്ദ്രന്‍ തമിഴ്‌നാട്ടിലെ എഞ്ചിനീയറിംഗ് കോളേജിലും ചേര്‍ന്നു. മക്കളും അതോടെ മാറി. അതിനിടയിലാണ് പെയ്‌തൊഴിയാതെയിലെ അവസരം വന്നത്. ഞാന്‍ വരുന്നില്ലെന്നായിരുന്നു പറഞ്ഞത്. മക്കളാണ് അന്ന് എന്നെ നിര്‍ബന്ധിച്ചത്. അമ്മയ്ക്ക് അറിയാവുന്ന ജോലിയല്ലേ, പോയി ചെയ്യൂ അമ്മാ എന്നായിരുന്നു അവര്‍ പറഞ്ഞത്. തിലകന്‍ ചേട്ടനൊക്കെയുണ്ടായിരുന്നു അതില്‍. തിലകന്‍ ചേട്ടന്‍ വരുമ്പോള്‍ സെറ്റിലാകെ നല്ലൊരു ഉണര്‍വായിരുന്നു. ആ സെറ്റില്‍ വെച്ചായിരുന്നു രാജുവും പൂര്‍ണിമയും പ്രണയത്തിലായത്. ബ്രോ ഡാഡിയില്‍ പൃഥ്വിയുടെ അമ്മൂമ്മയും മോഹന്‍ലാലിന്റെ അമ്മയുമായാണ് മല്ലിക സുകുമാരന്‍ അഭിനയിച്ചത്. അമ്മയ്ക്ക് നല്ലൊരു ഓഫറുണ്ട്. അതേക്കുറിച്ച് കൂടുതല്‍ പറയാനായി ഒരാള്‍ വിളിക്കുമെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. ആന്റണി പെരുമ്പാവൂരാണ് അതിന് ശേഷം എന്നെ വിളിച്ചത്. ബ്രോ ഡാഡിയില്‍ ഒരമ്മച്ചി ക്യാരക്ടറുണ്ട്. ചേച്ചി ചെയ്യാമോയെന്ന് ചോദിച്ചിരുന്നു. മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കാനുള്ള അവസരം ആരെങ്കിലും വേണ്ടെന്ന് വെക്കുമോ, 6 വയസ് മുതലേ ലാലുവിനെ അറിയാവുന്നതാണ്. മകന്‍ സംവിധാനം ചെയ്യുകയും ലാലിനൊപ്പം ആദ്യമായി അഭിനയിക്കാനുള്ള അവസരവുമായിരുന്നു ബ്രോ ഡാഡി തന്നതെന്നും മല്ലിക പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (15 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (33 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (48 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (54 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends