Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എമറാൾഡും ഡയമണ്ടും ജ്വലിച്ചുനിൽക്കുന്ന ലോകത്തിലെ ഏറ്റവും വിലകൂടിയ യൂണീക് ആഭരണങ്ങളിൽ കണ്ണ് പോലും വെട്ടി തിളങ്ങി.... നെറ്റിച്ചുട്ടിയും കമ്മലും മരതകവും വജ്രവും കൊണ്ട് നിർമ്മിച്ചവ... നയൻതാര ധരിച്ച വലിയ ചോക്കർ ലോകത്തിലെ ഏറ്റവും വിലകൂടിയ മരതകമായ സാംബിയൻ എമറാൾഡ്; കൂടാതെ ഹൈദരാബാദി ട്രെഡീഷണൽ ആഭരണമായ ഏഴു ലെയറുകളുള്ള ‘സത്‌ലാദ ഹാർ’ എന്നുപേരുള്ള മാല! നയൻതാര വിവാഹത്തിനണിഞ്ഞ ആഭരങ്ങളുടെ പ്രത്യേകതകൾ ഇങ്ങനെ...

14 JUNE 2022 10:46 AM IST
മലയാളി വാര്‍ത്ത

മഹാബലിപുരത്തെ ഷെറാട്ടൺ പാർക്കിൽ സ്വപ്നതുല്യമായ വിവാഹ ചടങ്ങിലായിരുന്നു തെന്നിന്ത്യൻ താര സുന്ദരി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്. താരങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. വൈൻ റെഡ് നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായി വന്ന താരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് സിഗ്നേച്ചർ ഡിസൈനിലുള്ള ആഭരണങ്ങളായിരുന്നു. എമറാൾഡും ഡയമണ്ടും ജ്വലിച്ചുനിൽക്കുന്ന യൂണീക് ആഭരണങ്ങളാണ് നയൻതാര അണിഞ്ഞത്. നെറ്റിച്ചുട്ടിയും കമ്മലും മരതകവും വജ്രവും കൊണ്ട് നിർമ്മിച്ചവയാണ്. ലോകത്തിലെ ഏറ്റവും വിലകൂടിയ മരതകം വരുന്നത് ദക്ഷിണാഫ്രിക്കയിലെ സാംബിയയിൽ നിന്നുമാണ്. നയൻതാര ധരിച്ച വലിയ ചോക്കർ സാംബിയൻ എമറാൾഡ് കൊണ്ടുള്ളതാണ്.

70കളിലും 80കളിലുമാണ് ഇവിടെ നിന്നും മരതകം കണ്ടെത്തി തുടങ്ങിയത്, അന്ന് മുതൽ രത്നവ്യാപാരലോകത്തെ തിളക്കമുള്ള ഒരേടായി സാംബിയൻ എമറാൾഡുകൾ മാറി. നയൻതാര ധരിച്ച പോൾക മാലയിലും എമറാൾഡ് തന്നെയാണ് ആധിപത്യം ഉറപ്പിച്ചത്. നയൻതാര അണിഞ്ഞ മൾട്ടി ലെയർ നെക്ലേസും പേൾ, എമറാൾഡ്, വജ്രം എന്നിവയുടെ കോമ്പിനേഷനിലുള്ളതാണ്. ഏഴു ലെയറുകളുള്ള ഈ മാലയ്ക്ക് ‘സത്‌ലാദ ഹാർ’ എന്നാണ് പേര്. ഹൈദരാബാദി ട്രെഡീഷണൽ ആഭരണമാണിത്. ഹൈദരാബാദിലെ നിസാമുമാരുടെയും നവാബിയുടെയും പാരമ്പര്യത്തിൽ നിന്നുള്ള ഈ മാല ഇന്നും ക്ലാസിക് ഭംഗിയോടെ ആഭരണപ്രേമികളുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്ന ഒന്നാണ്. ജ്വല്ലറി ബ്രാൻഡായ ഗോയെങ്ക ഇന്ത്യയിൽ നിന്നുമാണ് ഈ ആഭരണങ്ങളെല്ലാം പർച്ചെയ്സ് ചെയ്തിരിക്കുന്നത്. വിവാഹത്തിനു വിഘ്നേഷ് ധരിച്ച എല്ലാ ആഭരണങ്ങളും വിഘ്നേഷ് ശിവൻ വാങ്ങി നൽകിയതാണെന്ന് റിപ്പോർട്ടുണ്ട്. മൂന്നര കോടിയോളം രൂപയാണ് ഈ ആഭരണങ്ങളുടെ വില എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടാതെ നയൻതാരയ്‍ക്ക് വിഗ്നേഷ് ശിവൻ അഞ്ച് കോടി വില വരുന്ന ഡയമണ്ട് മോതിരം സമ്മാനം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (20 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (44 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (53 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends