ഇതെങ്ങനെ സംഭവിച്ചു! നയന്‍താരയുമായി ഐശ്വര്യയ്‌ക്കോ അനൂപിനോ എന്തെങ്കിലും ബന്ധമുണ്ടോ? ആലപ്പുഴയില്‍ നിന്നും നയന്‍താരയ്ക്കും വിഘ്‌നേശ് ശിവനും ഒപ്പം അനൂപും ഭാര്യയും! ചിത്രങ്ങൾ വൈറൽ.. ഏറ്റെടുത്ത് സോഷ്യൽമീഡിയ...

നയന്‍താര - വിഘ്‌നേശ് ശിവന്‍ കല്യാണം കഴിഞ്ഞതോടെ താരജോഡികള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ക്യാമറകള്‍ എല്ലാം. താരദമ്പതികള്‍ എവിടെ പോയാലും പിന്നാലെ നടന്ന് അത് ഒപ്പിയെടുക്കാന്‍ ക്യാമറ കണ്ണുകളും ഉണ്ട്. ഇപ്പോഴിതാ സീരിയല്‍ നടനും ബിഗ്‌ബോസ് താരവുമായ അനൂപ് കൃഷ്ണന്‍ പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്. നയന്‍താരയ്ക്കും വിഘ്‌നേശ് ശിവനും ഒപ്പം നിന്ന് ആലപ്പുഴയില്‍ നിന്നും എടുത്ത ഫോട്ടോയാണ് അനൂപ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. കൂടെ അനൂപിന്റെ ഭാര്യ ഡോ. ഐശ്വര്യയും ഉണ്ട്. ഇതെങ്ങനെ സംഭവിച്ചു എന്ന ആശ്ചര്യമാണ് കമന്റ് ബോക്‌സില്‍ ചിലര്‍ക്ക്.
നയന്‍താരയുമായി ഐശ്വര്യയ്‌ക്കോ അനൂപിനോ എന്തെങ്കിലും ബന്ധമുണ്ടോ എന്നൊക്കെയുള്ള അന്വേഷണങ്ങളും ചിലര്‍ തുടങ്ങി എന്നാണ് കേള്‍ക്കുന്നത്. അതേ സമയം ഫോട്ടോയ്ക്ക് താഴേ താര ജോഡികളോടുള്ള സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടുള്ള കമന്റുകളും വരുന്നുണ്ട്. വിവാഹത്തിന് ശേഷം ഹണിമൂണ്‍ പോലും പോവാതെ വഴിപാടുകള്‍ എല്ലാം നിറവേറ്റുന്ന തിരക്കിലാണ് വിഘ്‌നേശും ശിവനും. വിവാഹശേഷം ഭർത്താവ് വിഘ്നേഷിനൊപ്പം ആദ്യമായി കൊച്ചിയിലെത്തിയിരിക്കുകയാണ് നയൻതാര. ഞായറാഴ്ചയാണ് അമ്മയെ കാണാനായി നയൻതാര കൊച്ചിയിലെത്തിയത്. കഴിഞ്ഞ ദിവസം വിഘ്നേഷിനൊപ്പം ചെട്ടികുളങ്ങര ക്ഷേത്രത്തിലും നയൻതാര ദർശനം നടത്തിയിരുന്നു. ഞായറാഴ്ച രാത്രി പനമ്പള്ളി നഗറിലെ ഒരു റെസ്റ്റോറന്റിൽ ഡിന്നർ കഴിക്കാനെത്തിയ നയൻതാരയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
https://www.facebook.com/Malayalivartha
























