നയന്‍താര വിഘ്‌നേഷ് വിവാഹം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച തന്നെ...

നയന്‍താര വിഘ്‌നേഷ് വിവാഹം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച തന്നെ തുടരുകയാണ്. ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് താരം വാവാഹത്തിന് അണിഞ്ഞ് ആഭരണങ്ങളെ കുറിച്ചാണ്. വിവാഹത്തിന് നവവധുവായി അണിഞ്ഞൊരുങ്ങി നയന്‍താരയെത്തിയപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് താരം അണിഞ്ഞ സിഗ്‌നേച്ചര്‍ ഡിസൈനിലുള്ള ആഭരണങ്ങള്‍ തന്നെയാണ്.
എമറാള്‍ഡും ഡയമണ്ടും ജ്വലിച്ചുനില്‍ക്കുന്ന യൂണീക് ആഭരണങ്ങളാണ് നയന്‍താര അണിഞ്ഞത്. നെറ്റിച്ചുട്ടിയും കമ്മലും മരതകവും വജ്രവും കൊണ്ട് നിര്‍മ്മിച്ചവയാണ്. ലോകത്തിലെ ഏറ്റവും വിലകൂടിയ മരതകം വരുന്നത് ദക്ഷിണാഫ്രിക്കയിലെ സാംബിയയില്‍ നിന്നുമാണ്.
നയന്‍താര ധരിച്ച വലിയ ചോക്കര്‍ സാംബിയന്‍ എമറാള്‍ഡ് കൊണ്ടുള്ളതാണ്. 70കളിലും 80കളിലുമാണ് ഇവിടെ നിന്നും മരതകം കണ്ടെത്തി തുടങ്ങിയത്, അന്ന് മുതല്‍ രത്‌നവ്യാപാരലോകത്തെ തിളക്കമുള്ള ഒരേടായി സാംബിയന്‍ എമറാള്‍ഡുകള്‍ മാറി. നയന്‍താര ധരിച്ച പോള്‍ക മാലയിലും എമറാള്‍ഡ് തന്നെയാണ് ആധിപത്യം ഉറപ്പിച്ചത്.
നയന്‍താര അണിഞ്ഞ മള്‍ട്ടി ലെയര്‍ നെക്ലേസും പേള്‍, എമറാള്‍ഡ്, വജ്രം എന്നിവയുടെ കോമ്ബിനേഷനിലുള്ളതാണ്. ഏഴു ലെയറുകളുള്ള ഈ മാലയ്ക്ക് 'സത്‌ലാദ ഹാര്‍' എന്നാണ് പേര്. ഹൈദരാബാദി ട്രെഡീഷണല്‍ ആഭരണമാണിത്.
ഹൈദരാബാദിലെ നിസാമുമാരുടെയും നവാബിയുടെയും പാരമ്ബര്യത്തില്‍ നിന്നുള്ള ഈ മാല ഇന്നും ക്ലാസിക് ഭംഗിയോടെ ആഭരണപ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചിരിക്കുന്ന ഒന്നാണ്. ജ്വല്ലറി ബ്രാന്‍ഡായ ഗോയെങ്ക ഇന്ത്യയില്‍ നിന്നുമാണ് ഈ ആഭരണങ്ങളെല്ലാം പര്‍ച്ചെയ്‌സ് ചെയ്തിരിക്കുന്നത്.
മഹാബലിപുരത്ത് വച്ചായിരുന്നു ഇരുവരുടെയും വിവാഹം. തിരുപ്പതിയില്‍ വച്ച് വിവാഹിതരാവണമെന്നായിരുന്നു ആദ്യം പ്ലാന്‍ ചെയ്തതെങ്കിലും പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് മഹാബലിപുരത്തെ ഷെറാടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടിലേക്ക് വിവാഹവേദി മാറ്റിയത്.
ഷാരൂഖ് ഖാന്‍, രജനികാന്ത്, മണിരത്‌നം, ശരത് കുമാര്‍, വിജയ് സേതുപതി, രാധിക ശരത് കുമാര്‍, അജിത്, സൂര്യ, വിജയ്, കാര്‍ത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂര്‍ എന്നിവരെല്ലാം വിവാഹത്തിന് സാക്ഷിയാവാനായി മഹാബലിപുരത്ത് എത്തിയിരുന്നു.
2015ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്, തീര്‍ത്തും പ്രൊഫഷണലായ ആ കണ്ടുമുട്ടലും പരിചയപ്പെടലും പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഏഴുവര്‍ഷമായി പരസ്പരം കൂട്ടായി, കരുത്തായി ഇരുവരും ഒന്നിച്ചുണ്ട്.
ഇപ്പോള്‍ തങ്ങളുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോവുകയാണ് നയന്‍താരയും വിഘ്‌നേഷും. പ്രശസ്ത മെഹന്ദി ഡിസൈനറായ സെറീനയാണ് നയന്‍താരയെ മെഹന്ദി ചടങ്ങിനായി ഒരുക്കിയത്. മെഹന്ദി ആഘോഷവേദിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സെറീന പങ്കുവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















