നിന്നെ എനിക്ക് എല്ലാ ദിവസവും മിസ് ചെയ്യുന്നു! സുശാന്തിന്റെ ഓർമ ദിനത്തിൽ ഹൃദയകുറിപ്പുമായി നടി റിയ ചക്രവർത്തി

2020 ജൂണ്‍ 14 നാണ് ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച് കൊണ്ട് സുശാന്ത് സിംഗ് രജ്പുതിന്റെ മരണവാര്‍ത്ത പുറത്ത് വന്നത്. പ്രതിഭാധനനായ ഒരു ചെറുപ്പക്കാരന്റെ ആക്‌സമികമായ മരണം എല്ലാവരേയും അമ്പരപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സുശാന്ത് സിംഗ് രജ്പുത്തിന്റെ രണ്ടാം ചരമ വാർഷികം. അതിനിടയിൽ ഓർമ്മകുറിപ്പുമായി എത്തുകയാണ് നടി റിയ ചക്രവർത്തി.
നിന്നെ എനിക്ക് എല്ലാ ദിവസവും മിസ് ചെയ്യുന്നു എന്നാണ് സുശാന്തിന്റെ കാമുകി കൂടിയായിരുന്ന റിയ കുറിച്ചത്. സുശാന്തിനൊപ്പമുള്ള ചിത്രവും റിയ ഇതോടൊപ്പം പങ്കുവച്ചു. 2020 ജൂൺസ 14 നായിരുന്നു സുശാന്തിന്റെ മരണം. മുംബയ് ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ സുശാന്തിനെ കണ്ടെത്തുകയായിരുന്നു. സുശാന്തിന്റെ മരണശേഷം ഉണ്ടായ വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ആത്മഹത്യ കൊലപാതകമാണെന്ന് സുശാന്തിന്റെ കുടുംബവും ആരാധകരും ആരോപിച്ചു.
നടി റിയ ഉൾപ്പെടെയുള്ള സുശാന്തിന്റെ സുഹൃത്തുക്കളുടെ അറസ്റ്റും മയക്കുമരുന്നു കേസും ബോളിവുഡിലെ സ്വജനപക്ഷപാതമടക്കമുള്ള ചർച്ചകളും ഉയർന്നിരുന്നു. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന് എയിംസിലെ ഫോറൻസിക് വിദഗ്ദ്ധർ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ഇന്നും ദുരൂഹത ഒഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha






















