Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അദ്ദേഹം എങ്ങനെയാണ് അഭിനയിക്കുന്നത് എന്ന് എനിക്കും അറിയില്ല.. അത് അദ്ദേഹത്തിന്റെ മാജിക്കാണ്.. ഞാനും അത്രത്തോളം പ്രതീക്ഷിച്ചിരുന്നില്ല.. കണ്ണുകൾ കൊണ്ട് ഇത്രയേറെ അഭിനയിക്കുക എന്നത് ആശ്ചര്യം തന്നെയാണ്! തുറന്ന് പറഞ്ഞ് ലോകേഷ് കനകരാജ്

15 JUNE 2022 09:40 AM IST
മലയാളി വാര്‍ത്ത

കമല്‍ഹാസൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് 'വിക്രം'. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടുന്നത്. 'വിക്രം' സിനിമയുടെ വിജയത്തിന് പിന്നാലെ ഫഹദ് ഫാസിലിനെ വാനോളം പുകഴ്ത്തി കൊണ്ട് കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. ഫഹദ് ഫാസില്‍ അപാര ടാലന്റുള്ള നടനാണെന്നും ദക്ഷിണേന്ത്യയുടെ സ്വത്താണെന്നുമായിരുന്നു ഉലകനായകൻ പറഞ്ഞത്. എന്നാലിപ്പോഴിതാ ഫഹദ് ഫാസിൽ എന്ന നടന്റെ അഭിനയമികവ് അത്ഭുതമാണെന്നും അത് ആരെയും അമ്പരപ്പിക്കുമെന്നും പറഞ്ഞിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.

വിക്രമി’ന്റെ വിജയവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൽ സംസാരിച്ചുകൊണ്ട് ലോകേഷ് കനകരാജ് പറഞ്ഞതിങ്ങനെയായിരുന്നു.. അദ്ദേഹം എങ്ങനെയാണ് അഭിനയിക്കുന്നത് എന്ന് എനിക്കും അറിയില്ല. അത് അദ്ദേഹത്തിന്റെ മാജിക്കാണ്. ഞാനും അത്രത്തോളം പ്രതീക്ഷിച്ചിരുന്നില്ല. കാരവാനിൽ പോയി സീൻ അദ്ദേഹത്തോട് സംസാരിക്കും. എങ്ങനെ വേണം എന്നൊക്കെ ഞാൻ അദ്ദേഹത്തോട് പറയും. ആ സമയം ഞാൻ മാത്രമായിരിക്കും സംസാരിക്കുക. ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ അദ്ദേഹം അമർ ആയി മാറും. കണ്ണുകൾ കൊണ്ട് ഇത്രയേറെ അഭിനയിക്കുക എന്നത് ആശ്ചര്യം തന്നെയാണ്. എങ്ങനെയാണ് സാർ കണ്ണുകൊണ്ട് ഇങ്ങനെ അഭിനയിക്കുന്നത് എന്ന് ഞാൻ ഇടക്ക് ചോദിക്കും’ ലോകേഷ് പറഞ്ഞു.’വിക്രമി’ൽ അമർ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (21 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (45 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (54 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends