തികച്ചും അപ്രതീക്ഷിതമായിരുന്നു ആ കൂടിക്കാഴ്ച! പൊതുവെ അധികം സംസാരിക്കാത്ത കൂട്ടത്തിലാണ് നയന്‍താര എന്നാണ് കേട്ടിട്ടുള്ളത്.. എന്നാല്‍ എനിക്കങ്ങനെ തോന്നിയിട്ടില്ല.. വളരെയധികം താല്‍പര്യത്തോടെയാണ് എന്നോടും ഐശ്വര്യയോടും സംസാരിച്ചത്.. വിഘ്‌നേഷിനേയും നയന്‍താരയേയും കണ്ടതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് അനൂപ് കൃഷ്ണന്‍

നയന്‍താര - വിഘ്‌നേശ് ശിവന്‍ കല്യാണം കഴിഞ്ഞതോടെ താരജോഡികള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ക്യാമറകള്‍ എല്ലാം. താരദമ്പതികള്‍ എവിടെ പോയാലും പിന്നാലെ നടന്ന് അത് ഒപ്പിയെടുക്കാന്‍ ക്യാമറ കണ്ണുകളും ഉണ്ട്. കഴിഞ്ഞ ദിവസമാണ് നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനുമൊപ്പമുള്ള ഫോട്ടോ സീരിയൽ താരം അനൂപ് പോസ്റ്റ് ചെയ്തത്. ഇതെങ്ങനെ സംഭവിച്ചുവെന്നായിരുന്നു ചിത്രം കണ്ടവരെല്ലാം ചോദിച്ചത്. എന്നാലിപ്പോഴിതാ അനൂപ് തന്നെ അത് വെളിപ്പെടുത്തുകയാണ്.
തിരുപ്പതി സന്ദര്‍ശനത്തിന് പിന്നാലെയായി വിക്കിയും നയന്‍സും കേരളത്തിലേക്കെത്തിയിരുന്നു. അപ്പോഴാണ് അനൂപും ഭാര്യ ഐശ്വര്യയും ഇവരെ കണ്ടതും. ഇവരൊന്നിച്ചുള്ള ഫോട്ടോ വൈറലായിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ കൂടിക്കാഴ്ചയെന്ന് അനൂപ് പറയുന്നു. ഐശ്വര്യയുടെ അച്ഛനെ യാത്രയാക്കുന്നതിന് വേണ്ടിയായാണ് കൊച്ചി എയര്‍പോര്‍ട്ടിലേക്ക് പോയത്. ആ സമയത്താണ് വിക്കിയേയും നയന്‍സിനേയും കണ്ടത്. അങ്ങോട്ട് ചെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു. എന്റെ മുഖം കണ്ടിട്ടുണ്ട്, ചില ചിത്രങ്ങളും വീഡിയോയും കണ്ടിട്ടുണ്ടെന്നായിരുന്നു നയന്‍താര പറഞ്ഞത്. പൊതുവെ അധികം സംസാരിക്കാത്ത കൂട്ടത്തിലാണ് നയന്‍താര എന്നാണ് കേട്ടിട്ടുള്ളത്. എന്നാല്‍ എനിക്കങ്ങനെ തോന്നിയിട്ടില്ല. വളരെയധികം താല്‍പര്യത്തോടെയാണ് എന്നോടും ഐശ്വര്യയോടും സംസാരിച്ചത്.
ക്ഷേത്രങ്ങളില്‍ ചില വഴിപാടുകളൊക്കെയുണ്ടെന്നും അതിനായാണ് വന്നതെന്നും അവര്‍ പറഞ്ഞിരുന്നു. വിക്കിയും നയന്‍സും നല്ല കൂളാണ്. ഫോട്ടോ എടുത്താലോ എന്ന് ചോദിച്ചപ്പോള്‍ വളരെ സന്തോഷത്തോടെയാണ് പോസ് ചെയ്തത്. ഐശ്വര്യ അവരുടെ വലിയ ഫാനാണെന്നുമായിരുന്നു അനൂപ് പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് അനൂപ് നയന്‍സിനും വിക്കിക്കുമൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. താരങ്ങളും ആരാധകരുമെല്ലാം ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയിരുന്നു.
https://www.facebook.com/Malayalivartha






















