ദില്‍ഷ്‌ക്ക് പുതുതായി ഒന്നും പറയാനില്ല.. അമ്പത് ദിവസം ദില്‍ഷ നിശബ്ദയായിരുന്നു.. ഇപ്പോള്‍ ദില്‍ഷ പറയുന്നതൊക്കെ പോയ ആളിനെക്കുറിച്ച് മാത്രമാണ്.. ദില്‍ഷ ദില്‍ഷയുടെ സ്‌പേസ് കണ്ടെത്താനായി ഇനിയെങ്കിലും ശ്രമിക്കണം; ദില്‍ഷയ്‌ക്കെതിരെ തുറന്നടിച്ച് ലക്ഷ്മി പ്രിയ!

ബിഗ് ബോസ് വീട്ടിൽ ഇത് മത്സരാർത്ഥികളുടെ 12-ാമത്തെ ആഴ്ചയാണ്. ഫൈനലിലേക്ക് ഇനി വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അതിനാൽ തന്നെ ടാസ്കുകളും കടുക്കുകയാണ്. താരങ്ങള്‍ തമ്മിലുള്ള മത്സര ബുദ്ധിയും ഇതിനാല്‍ ശക്തമായിട്ടുണ്ട്. ബിഗ് ബോസ് വീട്ടില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാനും അത് നിലനിര്‍ത്തി കൊണ്ട് പോകാനുമാണ് ഓരോരുത്തരും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെ രസകരമായൊരു മോണിംഗ് ആക്ടിവിറ്റിയായിരുന്നു കഴിഞ്ഞ ദിവസം ബിഗ്‌ബോസ് വീട്ടിൽ അരങ്ങേറിയത്. ബിഗ് ബോസ് വീട്ടില്‍ ഇതുവരെ സ്വന്തമായൊരു സ്‌പേസ് നേടിയെടുത്തത് ആരാണെന്നും ആരാണ് മറ്റുള്ളവരെ ഉപയോഗിച്ച് സ്‌പേസുണ്ടാക്കുന്നതെന്നുമൊക്കെ പറയാനായിരുന്നു താരങ്ങള്‍ക്ക് നല്‍കിയ ടാസ്‌ക്. പിന്നാലെ രസകരമായ രംഗങ്ങള്‍ക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. സുഹൃത്തുക്കളായ ലക്ഷ്മി പ്രിയയും ബ്ലെസ്ലിയുമടക്കം പലരും സ്വന്തമായി സ്‌പേസില്ലാതെ മറ്റുള്ളവരെ ഉപയോഗിച്ച് സ്‌പേസുണ്ടാക്കുന്നത് ദില്‍ഷ ആണെന്ന് പറഞ്ഞു. ലക്ഷ്മി പ്രിയയുടേയും ബ്ലെസ്ലിയുടേയും അഭിപ്രായത്തില്‍ സ്വന്തമായി സ്‌പേസുണ്ടാക്കുന്നത് റിയാസ് ആണ്.
മറ്റുള്ളവരുടെ സഹായത്താല്‍ സ്‌പേസ് കണ്ടെത്തുന്നയാള്‍ വിനയ്. ബ്ലെസ്ലി നമ്മളുടെ കൂടെ വന്നിരുന്ന് സംസാരിക്കുകയും പിന്നീട് അതിനെ മറ്റൊരു രീതിയിലേക്ക് മാറ്റുകയുമാണ് ചെയ്യുക. ഗെയിം ചെയ്യുമ്പോള്‍ പോലും ബ്ലെസ്ലി ആത്മാര്‍ത്ഥമായി കളിക്കുന്നതായി തോന്നുന്നില്ല. ചുരുങ്ങി പോകുന്നതായി തോന്നുന്നുവെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. ദില്‍ഷ്‌ക്ക് പുതുതായി ഒന്നും പറയാനില്ല. അമ്പത് ദിവസം ദില്‍ഷ നിശബ്ദയായിരുന്നു. ഇപ്പോള്‍ ദില്‍ഷ പറയുന്നതൊക്കെ പോയ ആളിനെക്കുറിച്ച് മാത്രമാണ്. ദില്‍ഷ ദില്‍ഷയുടെ സ്‌പേസ് കണ്ടെത്താനായി ഇനിയെങ്കിലും ശ്രമിക്കണമെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. കൂടെ നില്‍ക്കുന്നയാള്‍ തന്നെ ദില്‍ഷയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. പിന്നാലെയായിരുന്നു ബ്ലെസ്ലി എത്തിയത്. ഈ വീട്ടില്‍ വന്നതിന് ശേഷം ഓരോരുത്തരേയും ചൂണ്ടിക്കാണിക്കുകയും അവരവരുടെ സ്‌പേസ് കാണിച്ചു കൊടുക്കുകയും ചെയ്ത വ്യക്തിയാണ് റിയാസ്. ഗെയിം കളിക്കാനായി മറ്റുള്ളവരെ പ്രകോപിച്ച് സ്‌പേസ് കണ്ടെത്തുകയും ചെയ്യുന്നുണ്ട്. വീണ്ടും വീണ്ടും സ്വന്തം സ്‌പേസ് ഉണ്ടാക്കുന്നുണ്ട്. മറ്റുള്ളവരുടെ സഹായത്താല്‍ സ്‌പേസ് കണ്ടെത്തുന്നത് ദില്‍ഷയും ധന്യ ചേച്ചിയും ലക്ഷ്മി ചേച്ചിയുമാണെന്ന് ബ്ലെസ്ലി പറഞ്ഞു.
https://www.facebook.com/Malayalivartha






















