നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു എന്റെ പ്രണയമേ.. ബിഗ് ബോസ് വീട്ടിലെ ഏഴ് പേരേയും പിന്തള്ളി, ഏഴേ മുക്കാല്‍ മണിക്കൂര്‍ പൊരുതി! അന്തസായി ആദ്യത്തെ വീക്കിലി ടാസ്‌ക് ജയിച്ചു നില്‍ക്കുന്ന നിനക്ക് ചക്കര ഉമ്മ.. നീയെത്ര കരുത്തയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു! ധന്യയെ അഭിനന്ദിച്ച് ഭർത്താവ് ജോൺ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് എത്തി നില്‍ക്കുകയാണ്. അതുകൊണ്ട് മത്സരം കടുക്കുകയാണ്. താരങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളും ഗെയിമുമെല്ലാം ഫുള്‍ ഓണാണ്. ഇതുവരെ കാണാതിരുന്ന പല സ്വഭാവങ്ങളും പലരും പുറത്തെടുക്കുന്നതിന് പോയ ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചു. ഇപ്പോഴിതാ രസികനൊരു സര്‍പ്രൈസും നല്‍കിയിരിക്കുകയാണ് ബിഗ് ബോസ് താരങ്ങള്‍ക്കായി. ഈ ആഴ്ച ബിഗ് ബോസ് താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന വീക്കിലി ടാസ്‌ക് ടിക്കറ്റ് ടു ഫിനാലെയാണ്. ഈ ആഴ്ചയിലെ ഓരോ ടാസ്‌കുകളില്‍ നിന്നുമായി ഏറ്റവും കൂടുതല്‍ പോയന്റുകള്‍ നേരുന്ന താരത്തിന് നേരിട്ട് ഫിനാലെയിലേക്ക് എത്താനുള്ള അവസരമാണ് ബിഗ് ബോസ് നല്‍കുന്നത്. ഇതിനായുള്ള മത്സരം രാവിലെ നാല് മണി മുതല്‍ തന്നെ ആരംഭിച്ചിരുന്നു. ആവേശകരമായൊരു മത്സരമായിരുന്നു അരങ്ങേറിയത്.
അവസാന ഘട്ടത്തില്‍ ബാക്കിയുണ്ടായിരുന്നത് റിയാസും ധന്യയുമായിരുന്നു. ഒടുവില്‍ റിയാസിനെ പിന്തള്ളി ധന്യ വിജയം നേടുകയായിരുന്നു. ഇതോടെ ആദ്യത്തെ ടാസ്‌കില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന താരമായി ധന്യ മാറുകയായിരുന്നു. ധന്യയെ അഭിനന്ദിച്ചുകൊണ്ട് ഭർത്താവും നടനുമായ ജോൺ ജേക്കബ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഫെയ്‌സ്ബുക്കില്‍ ധന്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്റെ അഭിനന്ദനം.
നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു എന്റെ പ്രണയമേ. ബിഗ് ബോസ് വീട്ടിലെ ഏഴ് പേരേയും പിന്തള്ളി, ഏഴേ മുക്കാല്‍ മണിക്കൂര്‍ പൊരുതി, ഒരു ഫൗളും കാണിക്കാതെ, ഫെയര്‍ ഗെയിം കളിച്ച്, അന്തസായി ആദ്യത്തെ വീക്കിലി ടാസ്‌ക് ജയിച്ചു നില്‍ക്കുന്ന നിനക്ക് ചക്കര ഉമ്മ. ടാസ്‌ക് നീ പൊളിച്ചടുക്കി. നീയെത്ര കരുത്തയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചുവെന്നാണ് ജോണ്‍ തന്റെ പ്രിയപ്പെട്ടവളെക്കുറിച്ച് പറയുന്നത്. നിരവധി പേരാണ് ധന്യയ്ക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്.
https://www.facebook.com/Malayalivartha






















