വിവാഹത്തിന് എന്നെ വിളിച്ചിരുന്നു, പക്ഷേ, ഞാന്‍ പോയില്ല, വേണ്ടെന്ന് വച്ചു.. തിരക്കല്ലേടാ! ധ്യാനിന്റെ രസകരമായ മറുപടി ഏറ്റെടുത്ത് സോഷ്യൽമീഡിയ...

നയന്‍താര - വിഘ്‌നേശ് ശിവന്‍ കല്യാണം കഴിഞ്ഞതോടെ താരജോഡികള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ക്യാമറകള്‍ എല്ലാം. ജൂൺ ഒമ്പതിന് മഹാബലിപുരത്ത് വച്ച് നടന്ന ചടങ്ങിൽ നിരവധി താരങ്ങൾ എത്തിയെങ്കിലും മലയാളത്തിൽ നിന്ന് ദിലീപും സത്യൻ അന്തിക്കാടും മാത്രമാണ് പങ്കെടുത്തത്.
ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത 'ലൗ ആക്ഷൻ ഡ്രാമ' എന്ന ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. നിവിൻ പോളിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് നയൻതാര ക്ഷണിച്ചിരുന്നില്ലേ എന്ന ചോദ്യത്തിന് രസകരമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ.
'വിവാഹത്തിന് എന്നെ വിളിച്ചിരുന്നു, പക്ഷേ, ഞാന്‍ പോയില്ല, വേണ്ടെന്ന് വച്ചു. തിരക്കല്ലേടാ. പ്രസ് മീറ്റിന്റെ തിരക്കൊക്കെ ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഇന്റര്‍വ്യൂവിന്റെ തിരക്കുമുണ്ടെന്നും ധ്യാന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി. പ്രകാശം പരക്കട്ടെ എന്ന ചിത്രത്തിന്റെ വാർത്താസമ്മേളനത്തിലായിരുന്നു ധ്യാനിന്റെ പ്രതികരണം. ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ധ്യാനാണ്.ലൗ ആക്ഷൻ ഡ്രാമയിൽ നിന്നും വളരെ വ്യത്യസ്തമായ ചിത്രമാണിതെന്ന് ധ്യാൻ പറഞ്ഞു. 'അന്ന് സംവിധാനം ചെയ്തപ്പോൾ എനിക്കൊരു ചീത്തപ്പേരുണ്ടായിരുന്നു. ലൗ ആക്ഷൻ ഡ്രാമയിൽ ഒരുപാട് കള്ളുകുടിയും ബാറുമെല്ലാം ഉണ്ടായിരുന്നു. സെൻസർ ബോർഡ് ഓഫീസറും ഇതെന്നോട് പറഞ്ഞു. ഒരു ആഗ്രഹത്തിന്റെ പുറത്ത് ചെയ്ത സിനിമയാണതെന്നും ധ്യാൻ പറഞ്ഞു.
https://www.facebook.com/Malayalivartha






















