Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മൂമ്മയുടെ വയസ്സില്‍ കല്യാണം കഴിച്ച് കുട്ടികളുണ്ടാക്കാനുള്ള ഈ തീരുമാനം വലിയ തെറ്റാണ്... നാല്‍പതിനോട് അടുക്കുന്ന നയന്‍താര എങ്ങിനെ കുടുംബ ജീവിതം നയിക്കാനാണ്... എങ്ങിനെ കുട്ടികളുണ്ടാവും... ഇതിന് നയന്‍താരയെ ഐവിഎഫ് സെന്ററുകള്‍ സഹായിക്കേണ്ടി വരും! ഡോക്ടറുടെ കമന്റിനെതിരെ തുറന്നടിച്ച് ഗായിക ചിന്മയ്

15 JUNE 2022 03:59 PM IST
മലയാളി വാര്‍ത്ത

നയന്‍താര - വിഘ്‌നേശ് ശിവന്‍ കല്യാണം കഴിഞ്ഞതോടെ താരജോഡികള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ക്യാമറകള്‍ എല്ലാം. ഇരുവരും അവസാനമായി കേരളത്തിൽ എത്തിയതുമൊക്കെ വാർത്തയായിരുന്നു. വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ വക ആശംസകളുടെ പ്രവാഹമായിരുന്നു. അതിനിടയില്‍ ചില നെഗറ്റീവ് കമന്റുകളും വന്നിരുന്നു. അങ്ങനെ വന്ന ഒരു നെഗറ്റീവ് കമന്റിന് മറുപടി പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ് ഗായിക ചിന്മയ്.

അത്തരത്തിൽ ഒരു കമന്റായിരുന്നു അറിവന്‍പന്‍ തിരുവല്ലവന്‍ എന്ന ഒരു ഡോക്ടറുടേത്. 'അഭിനയത്തില്‍ നയന്‍താരയ്ക്കുള്ള കഴിവിനെ കുറിച്ച് എനിക്ക് യാതൊരു എതിര്‍ അഭിപ്രായവും ഇല്ല, അവരുടെ കഴിവിനെ ഞാന്‍ ബഹുമാനിയ്ക്കുന്നു. അമ്മൂമ്മയുടെ വയസ്സില്‍ കല്യാണം കഴിച്ച് കുട്ടികളുണ്ടാക്കാനുള്ള ഈ തീരുമാനം വലിയ തെറ്റാണ്. നാല്‍പതിനോട് അടുക്കുന്ന നയന്‍താര എങ്ങിനെ കുടുംബ ജീവിതം നയിക്കാനാണ്. എങ്ങിനെ കുട്ടികളുണ്ടാവും. ഇതിന് നയന്‍താരയെ ഐവിഎഫ് സെന്ററുകള്‍ സഹായിക്കേണ്ടി വരും' എന്ന തരത്തിലായിരുന്നു ഡോക്ടറുടെ കമന്റ്.

എന്നാൽ ഈ കമന്റ് സ്‌ക്രീന്‍ പ്രിന്റ് എടുത്ത് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് ചിന്മയ് യുടെ പ്രതികരണം . ഒരു ഡോക്ടര്‍ തന്നെ ഇത്തരത്തിലൊരു കമന്റ് എഴുതിയതില്‍ തനിയ്ക്ക് വളരെ അധികം വേദനയുണ്ട് എന്ന് ചിന്മയ് പറയുന്നു. സ്ത്രീവിരുദ്ധമാണ് കമന്റ് എന്നാണ് ചിന്മയ് യുടെ പക്ഷം. ഒരു ഡോക്ടര്‍, അതും മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ തന്നെ ഇത്രയും മോശമായ രീതിയില്‍ ഒരു കമന്റ് എഴുതിയതിന് എതിരെ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്ത് എത്തിക്കഴിഞ്ഞു. ഇത് നയന്‍താരയ്ക്ക് നേരെയുള്ള വ്യക്തപരമാ ആക്രമണമാണെന്ന് പറഞ്ഞ് ആരാധകരും കട്ട കലിപ്പിലാണ്. അതിനിടയിലാണ് ഗായിക ചിന്മയ് യുടെ പ്രതികരണം. ഡോക്ടറുടെ കമന്റ് സ്‌ക്രീന്‍പ്രിന്റ് എടുത്ത്, തന്റെ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്താണ് ചിന്മയ് യുടെ പ്രതികരണം. 'നമ്മള്‍ മെഡിക്കല്‍ കോളേജുകളിലെ ലിംഗവിവേചനത്തെ കുറിച്ചും സ്ത്രീ ഡോക്ടര്‍മാരും ശസ്ത്രക്രിയാ വിദഗ്ധരും അഭിമുഖീകരിക്കുന്ന ലിംഗവിവേചനത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയിലൂടെ സംസാരിയ്ക്കുന്നു, അതിനിടയിലാണ് ഒരു ഡോക്ടറുടെ ഈ കമന്റ് ശ്രദ്ധയില്‍ പെട്ടത്. ഒരു നടി വിവാഹിതയായി, അതിന് ഈ ഗംഭീര ഡോക്ടര്‍ ഉടന്‍ തന്നെ ഇങ്ങനെ ഒരു കമന്റ് ഇടുന്നു' ഇത്തരം പ്രൊഫസര്‍മാര്‍ക്കിടയില്‍ നിന്ന് പഠിച്ചുവരുന്ന പെണ്‍ ഡോക്ടര്‍മാര്‍ക്ക് ഒരു പുരസ്‌കാരം കൊടുക്കണം എന്നും ചിന്മയ് പറയുന്നുണ്ട്.

എന്തായാലും വിഷയം വിവാദമായതോടെ മാപ്പ് അപേക്ഷിച്ച് ഡോക്ടര്‍ രംഗത്ത് എത്തി. ആ കമന്റ് കാരണം വേദനിച്ച തന്റെ സുഹൃത്തുക്കളായ സ്ത്രീ ഡോക്ടര്‍മാരോടും നയന്‍താര ഫാന്‍സിനോടും ഡോക്ടര്‍ മാപ്പ് അപേക്ഷിച്ചു. താനരു നയന്‍താര ഫാന്‍ ആണ്, അതിനാലാണ് അവരുെ ഈ തീരുമാനത്തിലെ ആകുലതകള്‍ പ്രകടിപ്പിച്ചത് എന്നാണ് അറിവന്‍പന്‍ പറയുന്നത്. മാത്രമല്ല, ചിന്മയ് പറഞ്ഞത് പോലൊരു വില്ലന്‍ അല്ല താന്‍ എത്തും ഡോക്ടര്‍ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (17 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (28 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (35 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (57 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends