എന്റെ നാട്ടിൽ നിന്നൊക്കെ ആളുകൾ പേടിച്ചാണ് വിളിക്കുന്നത്.. സമാധാനം പറഞ്ഞ് ഞാൻ മടുത്തു.. ഈ തെണ്ടിത്തരം ഇനി കാണിക്കരുത്... ആളെ കൂട്ടാൻ കാശുണ്ടാക്കണമെങ്കിൽ വേറെ എന്തൊക്കെ ചെയ്യാം.. ഇങ്ങനെ മനുഷ്യനെ കൊല്ലാക്കൊല ചെയ്യരുത്! കുളപ്പുള്ളി ലീലയ്ക്ക് ആദരാഞ്ജലിയുമായി സോഷ്യൽ മീഡിയ! പൊട്ടിത്തെറിച്ച് ലീല

കോമഡി വേഷങ്ങളിലും കുശുമ്പത്തി വേഷങ്ങളിലും തനതായ അഭിനയ ശൈലി പിന്തുടർന്നു കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് കുളപ്പുള്ളി ലീല. കഴിഞ്ഞ ദിവസം മുതലാണ് താരം മരിച്ചുവെന്ന വ്യാജ വാർത്ത സോഷ്യൽമീഡിയയിൽ ചർച്ചയായത്. വാർത്തയുടെ സത്യാവസ്ഥ മനസിലാക്കാതെ പ്രിയതാരത്തിന് ആദരാഞ്ജലി അർപ്പിക്കുകയാണ് സമൂഹമാധ്യമത്തിൽ പലരും. ‘ഞാൻ മരിച്ചിട്ടില്ല’ എന്ന് പറയേണ്ട ഗതികേടിലാണ് ലീല ഇപ്പോൾ. ഒരു ഓൺലൈൻ ചാനൽ പങ്കുവച്ച ഒരു വീഡിയോയാണ് ഈ വ്യാജ വാർത്തകൾക്ക് കാരണമായത്. ‘തീരാദുഖം മലയാളിയെ കണ്ണീരിലാഴ്ത്തി പ്രിയ നടി കുളപ്പുള്ളി ലീല..’ എന്ന വീഡിയോ വാർത്തയായതോടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. വീഡിയോ ആരെങ്കിലുമൊക്കെ കാണാൻ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ത് കഷ്ടമാണ്. ആ തലക്കെട്ട് വായിച്ചിട്ട് ഒരുപാട് പേർ വിളിച്ചു. എന്റെ നാട്ടിൽ നിന്നൊക്കെ ആളുകൾ പേടിച്ചാണ് വിളിക്കുന്നത്. സമാധാനം പറഞ്ഞ് ഞാൻ മടുത്തു. ഈ തെണ്ടിത്തരം ഇനി കാണിക്കരുത്. എന്റെ അമ്മയ്ക്ക് 94 വയസ്സുണ്ട്. സിനിമയുടെ തിരക്കുകൾക്ക് ഇടയിലും ഓടിയെത്തി ഞാൻ എന്റെ അമ്മയെയും നോക്കി ജീവിക്കുകയാണ്. അപ്പോഴാണ് ഇങ്ങനെ ഓരോന്ന് വരുന്നത്. പൊലീസിലൊന്നും പരാതി നൽകാൻ ഞാനില്ല. പക്ഷേ പറയാൻ ഉള്ളത് ഞാനൊരു വീഡിയോയിലൂടെ പറയാം. 72 വയസ്സുള്ള എന്നെ പറ്റിയാണ് ഇങ്ങനെ ഒരു തലക്കെട്ട് ഇട്ട് വീഡിയോ കൊടുത്തിരിക്കുന്നത്. ആളെ കൂട്ടാൻ കാശുണ്ടാക്കണമെങ്കിൽ വേറെ എന്തൊക്കെ ചെയ്യാം. ഇങ്ങനെ മനുഷ്യനെ കൊല്ലാക്കൊല ചെയ്യരുതെന്നും ലീല ഒരു മാധ്യമത്തോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha






















