Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഴിഞ്ഞ ഒന്നര കൊല്ലമായി മോണിക എന്റെ പങ്കാളിയുമാണ്... നമ്മള്‍ ഒരു റിലേഷന്‍ഷിപ്പില്‍ ആവുമ്പോള്‍ എല്ലാ തരത്തിലും ആ പങ്കാളിയ്ക്ക് സാന്നിധ്യം കൊടുക്കണം.. മെന്റലി, ഇമോഷണലി, ഫിസിക്കലി, എല്ലാം വേണം.. എനിക്കതിന് പറ്റുന്നില്ല! മോണിക്കയുമായി ഞാന്‍ വേര്‍പിരിഞ്ഞു; ബിഗ് ബോസില്‍ നിന്നുമിറങ്ങിയതോടെ എനിക്ക് സംഭവിച്ചത് മറ്റൊന്ന്... കാരണം തുറന്ന് പറഞ്ഞു ജാസ്മിന്‍ എം മൂസ

16 JUNE 2022 08:49 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് ഷോയില്‍ കഴിഞ്ഞ ദിവസങ്ങളിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് തികച്ചും അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു. ബിഗ് ബോസ് വീട്ടില്‍ പകുതിയില്‍ കൂടുതല്‍ ദിവസങ്ങള്‍ പിന്നിട്ട മത്സരാര്‍ത്ഥികള്‍ ഇപ്പോള്‍ ഏറെ സംഘര്‍ഷങ്ങളിലാണ്. ബിഗ് ബോസ് വീട്ടില്‍ വലിയ ഞെട്ടല്‍ ഉണ്ടാക്കിക്കൊണ്ടാണ് ജാസ്മിനും ഡോ. റോബിനും പുറത്ത് പോയത്. വിജയസാധ്യത ഏറെ ഉണ്ടായിരുന്ന ജാസ്മിന്‍ ഷോ യില്‍ നിന്നും സ്വയം ഇറങ്ങി പോവുകയായിരുന്നു ചെയ്തത്. ജാസ്മിന്‍ വളരെ ദേഷ്യക്കാരിയും വളരെ മൊരടിച്ച മനസ്സിന് ഉടമയും ഒക്കെയാണെന്നാവും ഷോ കാണുമ്പോൾ പലർക്കും തോന്നുന്നത്. എന്നാല്‍ ആ പുറമേ കാണിക്കുന്ന പരുക്കന്‍ സ്വഭാവത്തിനും വളരെ ഉള്ളില്‍ വളരെ റൊമാന്റിക്കാണ് ജാസ്മിന്‍. കാരണം ജാസ്മിന്‍ ബിഗ് ബോസിലൂടെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ മോനക്കയെ ഇപ്പോഴും പ്രേക്ഷകര്‍ക്ക് ഓര്‍മ്മയുണ്ടാകും. ബിഗ് ബോസ് വീട് വിട്ട് ഇറങ്ങി ജാസ്മിന്‍ എത്തിയതും മോനിക്കയുടെ അരികിലേയ്ക്കായിരുന്നു. മോണിക്കയുടെ കൂടെയുള്ള ജീവിതത്തെ കുറിച്ച് ഒത്തിരി പറഞ്ഞെങ്കിലും അവരുമായി വേര്‍പിരിഞ്ഞെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരമിപ്പോള്‍ . സോഷ്യല്‍ മീഡിയ പേജിലൂടെ ലൈവ് വന്നാണ് മോണിക്കയും താനും ഒരുമിച്ചുള്ള ജീവിതം മതിയാക്കിയെന്നും അതിന്റെ കാരണമെന്താണെന്നും പറഞ്ഞത്.

എന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കുറച്ച് കാര്യങ്ങള്‍ പങ്കുവെക്കാനുണ്ടെന്ന് പറഞ്ഞാണ് ജാസ്മിന്‍ വീഡിയോയുമായി എത്തിയത്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും മോണിക്കയെ കുറിച്ച് അറിയാം. എന്റെ ഗേള്‍ഫ്രണ്ട് ആയിരുന്നു. കഴിഞ്ഞ ഒന്നര കൊല്ലമായി മോണിക എന്റെ പങ്കാളിയുമാണ്. ഞാന്‍ ബിഗ് ബോസിലേക്ക് പോവുന്ന സമയത്ത് എന്റെ കുടുംബമായി നിന്നത് മോണിക്ക മാത്രമാണ്. പിന്നെ എന്റെ ഡോഗ് സിയാലോയും. ഞാന്‍ ഷോ യിലേക്ക് പോയ സമയത്ത് സിയാലോയെ നോക്കിയത് മോണിക ആയിരുന്നു. ഞങ്ങള്‍ രണ്ട് പേരെയും കുറിച്ചുള്ള ഒരു കാര്യം പറയാനാണ് വന്നത്. കഴിഞ്ഞ കുറച്ച ആഴ്ചകളായിട്ട് എനിക്കും മോണിക്കയ്ക്കും എതിരെ സൈബര്‍ ബുള്ളിങ്ങും അക്രമണങ്ങളുമൊക്കെ നടന്ന് കൊണ്ടിരിക്കുകയാണ്. ബിഗ് ബോസില്‍ വന്നത് കൊണ്ട് ഞാന്‍ അനുഭവിക്കുന്നുണ്ട്. അതുപോലെ തന്നെ ഇതിലൊന്നും പാര്‍ട്ട് അല്ലാത്ത മോണിക്കയും അനുഭവിക്കുകയാണ്. അത് അവള്‍ അര്‍ഹിക്കുന്നത് അല്ല.

ബിഗ് ബോസില്‍ നിന്നും വന്നപ്പോള്‍ ഞാന്‍ ഇമോഷണലിയും മാനസികയുമായും തകര്‍ന്നു. ഈ സാഹചര്യത്തില്‍ മോണിക്കയുമായി തുടര്‍ന്ന് പോവുന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അര്‍ഹത അവള്‍ക്കുണ്ട്. എനിക്കതിന് സാധിക്കില്ലെന്ന് മനസിലാക്കാന്‍ പറ്റി. ഇത്രയും വെറുപ്പും കളിയാക്കലുകളൊന്നും അവള്‍ അര്‍ഹിക്കുന്നതല്ല. ആ കാരണം കൊണ്ട് അവളുമായി ബ്രേക്കപ്പ് ആവാമെന്ന് ഞാന്‍ തീരുമാനിച്ചു. ഇത് പൊതുജനത്തിന് മുന്നില്‍ പറയാന്‍ കാരണമുണ്ട്. ബിഗ് ബോസിലേക്ക് പോവുന്നതിന് മുന്‍പ് ഞങ്ങളുടെ മാത്രം കാര്യമായിരുന്നു ഇത്. പക്ഷേ അതിന് ശേഷം എന്ത് പറഞ്ഞാലും ചെയ്താലും അതൊക്കെ ന്യൂസ് ആയിട്ടാണ് വരുന്നത്. ആ സഹാചര്യത്തിലാണ് നില്‍ക്കുന്നത്. അതുകൊണ്ടാണ് വെളിപ്പെടുത്തിയത്. ഞങ്ങളുടെ ബന്ധം അധികം മുന്നോട്ട് പോവില്ലെന്ന് എനിക്കറിയാം. നമ്മള്‍ ഒരു റിലേഷന്‍ഷിപ്പില്‍ ആവുമ്പോള്‍ എല്ലാ തരത്തിലും ആ പങ്കാളിയ്ക്ക് സാന്നിധ്യം കൊടുക്കണം. മെന്റലി, ഇമോഷണലി, ഫിസിക്കലി, എല്ലാം വേണം. എനിക്കതിന് പറ്റുന്നില്ല. അതാണ് പിരിയാന്‍ കാരണം. മോണിക്കയുടെ കൂടെ ഒരുപാട് നല്ല ഓര്‍മ്മകളും മോശം കാര്യങ്ങളും ഉണ്ടായിട്ടുണ്ടെന്നും മോണിക്ക പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (17 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (28 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (35 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (57 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends