Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജാമ്യം റദ്ദാക്കാന്‍ പോകുന്നില്ല, അതിന് ഇനി പോലീസ് ശ്രമിക്കേണ്ടതില്ല....പള്‍സര്‍ സുനി കുറ്റം ചെയ്‌തെങ്കിലും ചെയ്യിച്ചത് ആരാണ് എന്നുള്ളതിൽ അന്വേഷണം പോയത് ദിലീപിലേക്ക്, ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ട് എന്ന് റിട്ട. എസ്പി ജോർജ് ജോസഫ്...!

16 JUNE 2022 09:27 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ടുളള പ്രോസിക്യൂഷന്‍ ഹര്‍ജി ഈ മാസം 18ന് പരിഗണിക്കാനായി കോടതി മാറ്റിയിരിക്കുകയാണ്. എന്നാൽ ജാമ്യം റദ്ദാക്കാനുളള കരുക്കള്‍ നീക്കുകയാണ് അന്വേഷണ സംഘം. പ്രോസിക്യൂഷന്റെ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.

സാക്ഷികളെ സ്വാധീനിച്ചും തെളിവുകള്‍ നശിപ്പിച്ചും ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു എന്നാണ് പ്രോസിക്യൂഷന്റെ വാദം. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലും പോലീസിന്റെ പിടിവള്ളിയാണ്. ഓഡിയോ റെക്കോര്‍ഡ് ചെയ്ത തിയ്യതി കണ്ടെത്താനായില്ല എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞത് അത് പ്രധാനമാണെന്ന് കോടതി വ്യക്തമാക്കി.

എന്നാൽ ഇപ്പോൾ ദിലീപിന്റെ ജാമ്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ റിട്ട. എസ്പി ജോർജ് ജോസഫ് പ്രതികരിച്ചു. വലിയ പ്രതീക്ഷയൊന്നും നല്‍കുന്ന ഒരു കേസ് അല്ല ഇത്. കോടതി എന്താണ് ഇങ്ങനെ പക്ഷപാതപരമായ ഒരു തീരുമാനത്തിലേക്കാണോ പോകുന്നത് എന്നാണ് പൊതുജനങ്ങള്‍ക്ക് തോന്നിത്തുടങ്ങുന്നത്. ജാമ്യം റദ്ദാക്കാന്‍ പോകുന്നില്ല. അതിനിനി പോലീസ് ശ്രമിക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചാനൽ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

പള്‍സര്‍ സുനി കുറ്റം ചെയ്‌തെങ്കിലും ആരാണ് ചെയ്യിച്ചത് എന്ന് പോലീസിന്റെ ന്യായമായ അന്വേഷണം പോയത് ദിലീപിലേക്കാണ്. എന്നാല്‍ കോടതി അത് അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല''.കാരണം അതിന് പല കാരണങ്ങളുണ്ട്. കോടതിയുടെ പേരിലും പല ആരോപണങ്ങളും ഉണ്ട്. ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ട്. ബാലചന്ദ്ര കുമാര്‍ റെക്കോര്‍ഡ് ചെയ്ത ഓഡിയോയിലെ വോയിസിനെ കുറിച്ച് പോലീസിനോ കോടതിക്കോ തര്‍ക്കം വരാന്‍ സാധ്യത ഇല്ല.

ആ ശബ്ദങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയിലേക്ക് വരുമ്പോള്‍ ഡേറ്റിന് പ്രാധാന്യമുണ്ടെന്ന് പറയുന്നു''.ഏത് തിയ്യതിയില്‍ റെക്കോര്‍ഡ് ചെയ്തു എന്നത് കിട്ടിയില്ലെങ്കിലും ബാലചന്ദ്ര കുമാറിന്റെ ഫോണില്‍ ആണ് ഇത് റെക്കോര്‍ഡ് ചെയ്തത് എന്നുളള കാര്യം തെളിയുമല്ലോ. ഏകദേശം കാലഘട്ടം ഏതാണെന്ന് അറിയാം. കൃത്യമായ തിയ്യതി കിട്ടിയില്ല എന്നേ ഉളളൂ. അതേക്കുറിച്ച് കോടതി ഇപ്പോള്‍ അതേക്കുറിച്ച് നിരീക്ഷണം പറയുന്നത് നല്ലതല്ല. വിചാരണ സമയത്ത് തെളിവായി വരുന്നത്''.

''ഈ കേസില്‍ അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് തോന്നുന്നില്ല. നീതി കിട്ടാന്‍ സാധ്യത വളരെ കുറവാണ്. ഫ്രഷ് ആയിട്ടുളള ഒരു അന്വേഷണം വേണം എന്നാണ് തനിക്ക് തോന്നുന്നത്. ഇതിന്റെ തുടക്കം മുതല്‍ വീണ്ടും ഒരു അന്വേഷണം പോയാലേ നീതി ലഭിക്കുകയുളളൂ. പുതിയ അന്വേഷണം ഈ കേസില്‍ വരണം. ഒരു പ്രത്യേക കോടതി ഈ കേസിന് വേണ്ടി നിശ്ചയിച്ചതും ദൂഷ്യം ചെയ്തത് പോലെയാണ് വരുന്നത്.

അതിജീവിതയെ വിസ്തരിക്കേണ്ടി വരും അടുത്ത ദിവസങ്ങളില്‍. അവരെ ഒരു തുറന്ന കോടതിയില്‍ വിസ്തരിക്കട്ടെ. ജനങ്ങള്‍ മുഴുവന്‍ കേള്‍ക്കട്ടെ. അതൊരു ഇന്‍ ക്യാമറ പ്രൊസീഡിംഗ്‌സ് നടത്താന്‍ പാടില്ലെന്ന് ആ പെണ്‍കുട്ടി കോടതിയില്‍ പറയുകയാണ് വേണ്ടത്''.ആ കുട്ടിയുടെ നേരത്തെയുളള വേദന നമ്മള്‍ കണ്ടതാണ്. ഓപ്പണ്‍ കോടതിയില്‍ ജനങ്ങള്‍ കേള്‍ക്കട്ടെ, ജനങ്ങള്‍ തീരുമാനിക്കട്ടെ എന്ന് ജോര്‍ജ് ജോസഫ് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (17 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (28 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (35 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (57 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends