Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരിഹസിക്കപ്പെടേണ്ട ഒരു വാക്കാണോ കുലസ്ത്രീ.. കുടുംബത്തിന് വേണ്ടി സ്വന്തമായി അദ്ധ്വാനിച്ചു ഭര്‍ത്താവിന്റെ തോളോടൊപ്പം ചേര്‍ന്നു നില്ക്കുന്നൊരുവള്‍ തന്നെയാണ് ലക്ഷ്മി; ഉമ്മ അധ്വാനിച്ചതിന്റെ പങ്കുപറ്റി അതുറക്കേ വിളിച്ചു പറഞ്ഞു അഭിമാനം കൊള്ളുന്ന ഇരുപത്തഞ്ചുകാരന് എന്ത് യോഗ്യതയാണ് പതിമൂന്നു വയസ്സുമുതല്‍ അധ്വാനിച്ചു ജീവിക്കുന്ന ലക്ഷ്മിക്ക് നേരെ വിരല്‍ ചൂണ്ടുവാന്‍? സ്വന്തം കുടുംബത്തിനെ പ്രതി അഭിമാനം കൊള്ളുന്നവന് എങ്ങനെയാണ് ലക്ഷ്മിയുടെ കുടുംബത്തില്‍ ഉള്ളവരെ താറടിച്ചു കാണിക്കാന്‍ കഴിയുന്നത്?

16 JUNE 2022 10:43 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് വീട്ടിൽ ഇത് മത്സരാർത്ഥികളുടെ 12-ാമത്തെ ആഴ്ചയാണ്. ഫൈനലിലേക്ക് ഇനി വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അതിനാൽ തന്നെ ടാസ്കുകളും കടുക്കുകയാണ്. താരങ്ങള്‍ തമ്മിലുള്ള മത്സര ബുദ്ധിയും ഇതിനാല്‍ ശക്തമായിട്ടുണ്ട്. ബിഗ് ബോസ് വീട്ടില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാനും അത് നിലനിര്‍ത്തി കൊണ്ട് പോകാനുമാണ് ഓരോരുത്തരും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈ സീസണിലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ലക്ഷ്മി പ്രിയ. വീടിന് അകത്തും പുറത്തും പക്ഷെ പലപ്പോഴും കുലസ്ത്രീയെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട് ലക്ഷ്മി പ്രിയ. ഇതിന്റെ പേരില്‍ പലപ്പോഴും മറ്റുള്ളവരോട് ലക്ഷ്മി പ്രിയ കലഹിക്കുകയും ചെയ്തിട്ടുണ്ട്.

താനൊരു കുലസ്ത്രീയാണെന്നും കുലസ്ത്രീ തെറ്റായൊരു പദമല്ലെന്നും ലക്ഷ്മി പ്രിയ റിയാസുമായുള്ള തര്‍ക്കത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങളില്‍ ലക്ഷ്മി പ്രിയയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഭര്‍ത്താവ്. ലക്ഷ്മി പ്രിയ ബിഗ് ബോസിലേക്ക് പോയ ശേഷം താരത്തിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ കൈകാര്യം ചെയ്യുന്നത് ഭര്‍ത്താവായ ജയേഷാണ്. ലക്ഷ്മി പ്രിയയെ പിന്തുണയ്ക്കുന്ന ഉഷ മേനോന്‍ എഴുതിയ കുറിപ്പിനെക്കുറിച്ചുള്ള വാര്‍ത്തയാണ് താരത്തിന്റെ ഭര്‍ത്താവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ആ കുറിപ്പ് ഇങ്ങനെയായിരുന്നു... ഒരാളേയും ചാരാതെ ജീവിതാനുഭവങ്ങള്‍ നല്‍കിയതും ജന്മനാ ഉള്ളതുമായ കരുത്തിനാല്‍ ബിഗ് ബോസ്സില്‍ ഒറ്റയ്ക്ക് നിന്ന് പോരാടുന്ന ഒരു സ്ത്രീയാണ് ലക്ഷ്മിപ്രിയ. നിലപാടുകള്‍ ആരുടേയും മുഖം നോക്കാതെ ഉറക്കെ വിളിച്ചുപറയുന്നവള്‍. നന്നായി കളിക്കാനറിയാവുന്ന സ്ത്രീ. മൈന്‍ഡ് ഗെയിമിലും ടാസ്‌കുകളിലും എല്ലാം നന്നായി പെര്‍ഫോം ചെയ്യുന്നൊരു സ്ത്രീയും കൂടിയാണ് ലക്ഷ്മി. അതുകൊണ്ടുതന്നെയാണ് അവിടെയുള്ള പലരുടെയും കണ്ണിലെ കരടായി ലക്ഷ്മി മാറുന്നതും എന്നാണ് കുറിപ്പില്‍ പറയുന്നത്. ഇതൊരു ഗെയിം ഷോ ആണ്. പലേവിധത്തിലും കളിക്കാനാണ് അവിടെ ആള്‍ക്കാര്‍ വന്നിട്ടുള്ളതും. പ്രകോപിപ്പിച്ചു എതിരാളിയെ തോല്‍പ്പിക്കുക എന്നതും ഈ കളിയുടെ ഭാഗമാണ്. അത് ഭംഗിയായി ലക്ഷ്മി ചെയ്തു കാണിച്ചപ്പോള്‍ കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. പ്രകോപനം എന്നത് പുരുഷ മേധാവിത്വം കൈയടക്കി വെക്കേണ്ട ഒരു ഗെയിം അല്ലെന്നത് നമ്മളെ കാണിച്ചുതന്നത് ലക്ഷ്മിപ്രിയ ആണ്. ഫെമിനിസം പറഞ്ഞു വന്നവരെല്ലാം അപ്പോള്‍ നന്നായൊന്നു വിയര്‍ത്തു എന്നും കുറിപ്പില്‍ പറയുന്നു.

ലക്ഷ്മി പറഞ്ഞതുപോലെ പാത്രമറിഞ്ഞു തന്നെയേ വേണ്ടൂ ഭിക്ഷ. റിയാസ്, വിനയ് ഉള്‍പ്പെടെ പലരുടേയും പാത്രത്തിലേക്ക് പാത്രമറിഞ്ഞുതന്നെ ആവോളം അവര്‍ ആ ഭിക്ഷ ചൊരിഞ്ഞിട്ടുണ്ട്. ആ ഭിക്ഷയില്‍ അടിപതറിപ്പോയി ടാസ്‌ക് തോറ്റ റിയാസിനെ നമ്മള്‍ കണ്ടതാണ്. പിന്നെ മറ്റുപലരെപ്പോലെ ബിഗ് ബോസ്സിനെ അടക്കം തെറി വിളിച്ചത്ര മഹപാതകമൊന്നും ലക്ഷ്മി ചെയ്തിട്ടില്ല. ഉള്ളതുകൊണ്ട് ഓണം പോലെ വെച്ചു വിളമ്പാനുള്ള വൈഭവം അവിടെ മറ്റാര്‍ക്കുണ്ട് എന്നും കുറിപ്പില്‍ ചോദിക്കുന്നു. അടുക്കളപ്പണി എടുക്കാനാണോ ലക്ഷ്മി അങ്ങോട്ട് പോയതെന്ന് ഇതുവായിക്കുന്ന ചിലരെല്ലാം സംശയം കൂടിയേക്കാം. അടുക്കള കൂടി ഉള്‍പ്പെടുന്ന ഒരു വീടാണല്ലോ അത്. പലരും പ്രത്യേകിച്ച് ലക്ഷ്മിക്കെതിരെ എടുത്തുപയോഗിക്കുന്ന ഒരു ആയുധമാണ് കുലസ്ത്രീ എന്നത്. പരിഹസിക്കപ്പെടേണ്ട ഒരു വാക്കാണോ കുലസ്ത്രീ എന്നത്. ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ കുടുംബത്തിന്റേയും അടിമയായി ദിവസവും ഭര്‍ത്താവിന്റെ കാലുകഴുകി വെള്ളം കുടിക്കുന്ന സ്ത്രീകളെ അല്ല കുലസ്ത്രീകള്‍ എന്ന് വിളിക്കുന്നത് എന്നാണ് ഉഷ മേനോന്‍ പറയുന്നത്.

വീടിന് വിളക്കായി പുരുഷനും തന്റെ കുടുംബത്തിനും ശക്തിയായി സ്വധര്‍മ്മത്തെ പരിപാലിച്ചു കൊണ്ട് തന്റെ കുലത്തിന്റെ മഹിമ കാക്കുന്നവള്‍ ആണ് കുലസ്ത്രീ. കുടുംബത്തിന് വേണ്ടി സ്വന്തമായി കൂടി അദ്ധ്വാനിച്ചു ഭര്‍ത്താവിന്റെ തോളോടൊപ്പം ചേര്‍ന്നു നില്ക്കുന്നൊരുവള്‍ തന്നെയാണ് ലക്ഷ്മിയെന്നും കുറിപ്പില്‍ പറയുന്നു. ഉമ്മ അധ്വാനിച്ചതിന്റെ പങ്കുപറ്റി അതുറക്കേ വിളിച്ചു പറഞ്ഞു അഭിമാനം കൊള്ളുന്ന ഇരുപത്തഞ്ചു കാരനു എന്ത് യോഗ്യത ആണുള്ളത് പതിമൂന്നു വയസ്സുമുതല്‍ അധ്വാനിച്ചു ജീവിക്കുന്ന ലക്ഷ്മിക്ക് നേരെ വിരല്‍ ചൂണ്ടുവാന്‍? സ്വന്തം കുടുംബത്തിനെ പ്രതി അഭിമാനം കൊള്ളുന്ന ഒരുവന് എങ്ങനെയാണ് ലക്ഷ്മിയുടെ കുടുംബത്തില്‍ ഉള്ളവരെ താറടിച്ചു കാണിക്കാന്‍ കഴിയുന്നത്? എന്നും ആരാധിക ചോദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (17 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (28 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (35 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (57 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends