Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹ ജീവിതത്തിന്റെ ആറാം മാസത്തിലേക്ക് എത്തുമ്പോള്‍ തന്നെ ആ ബന്ധം ശരിയാകില്ലെന്ന് ബോധ്യപ്പെട്ടു.. വിവാഹമോചനത്തിന് ശേഷം പ്രണയബന്ധങ്ങളുണ്ടായിരുന്നു! പക്ഷെ സംഭവിച്ചത് മറ്റൊന്ന്; ഇപ്പോൾ തെരുവ് തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്! ഓഫീസില്‍ ജോലി തന്നാല്‍ കക്കൂസ് കഴുകാനും റെഡിയാണ്... തന്റെ ജീവിതത്തിൽ സംഭവിച്ചത്.. ആദ്യമായി ആ വെളിപ്പെടുത്തലുമായി നടി ഐശ്വര്യ ഭാസ്‌കര്‍

17 JUNE 2022 08:33 AM IST
മലയാളി വാര്‍ത്ത

നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായികയായി മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ ഭാസ്‌കര്‍. നടി ലക്ഷ്മിയുടെ മകള്‍ കൂടിയായ ഐശ്വര്യ തെന്നിന്ത്യന്‍ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിരുന്നു. കുറച്ച് കാലങ്ങളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് ഐശ്വര്യ. എന്നാല്‍ ഇപ്പോള്‍ ഐശ്വര്യയുടെ ജീവിതം ഏറെ കഷ്ടതകള്‍ നിറഞ്ഞതാണ്. താനിപ്പോള്‍ ജീവിക്കുന്നത് തെരുവുകള്‍ തോറും സോപ്പ് വിറ്റാണെന്നാണ് ഐശ്വര്യ പറയുന്നത്. തനിക്ക് ജോലിയില്ലെന്നും താരം പറയുന്നു. കുറച്ച് കാലങ്ങളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ജോലിയില്ലാത്തതിനാല്‍ തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നും അതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളുവെന്നുമാണ് ഐശ്വര്യ പറയുന്നത്.
എനിക്ക് ജോലിയില്ല. സാമ്പത്തികമായി ഒന്നുമില്ല. എന്നാല്‍ കടങ്ങളില്ലെന്നും താരം പറയുന്നു. തന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകുമെന്നുമാണ് ഐശ്വര്യ പറയുന്നത്.

അതേസമയം സിനിമകളില്‍ അഭിനയിക്കണമെന്ന ആഗ്രഹം തനിക്ക് ഇപ്പോഴുമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ പറയുന്നു. വിവാഹ മോചിതയാണ് ഐശ്വര്യ. തന്‍വീര്‍ അഹമ്മദായിരുന്നു ഐശ്വര്യയുടെ ഭര്‍ത്താവ്. 1994 ലായിരന്നു ഇവര്‍ വിവാഹിതരാവുന്നത്. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. വിവാഹ മോചനം എന്നത് തനിക്ക് വളരെ അത്യാവശ്യമായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. വിവാഹ ജീവിതത്തിന്റെ ആറാം മാസത്തിലേക്ക് എത്തുമ്പോള്‍ തന്നെ ആ ബന്ധം ശരിയാകില്ലെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നാണ് ഐശ്വര്യ പറയുന്നത്. കുഞ്ഞിന് ഒന്നരവയസ്സ് ആയപ്പോഴേക്കും പിരിഞ്ഞു. വിവാഹമോചനത്തിന് ശേഷം പ്രണയബന്ധങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒന്നും ശരിയായില്ല. ചില പുരുഷന്‍മാര്‍ക്ക് ഐ ലവ് യൂ, എന്ന് പറഞ്ഞാല്‍ പിന്നെ നിയന്ത്രണങ്ങളായി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സമ്മതിക്കുകയില്ല. നമ്മള്‍ കാശ് മുടക്കി വാങ്ങിയ വസ്ത്രം ഇടാന്‍ സാധിക്കില്ലെന്നോ, പോടാ എന്ന് പറയും.

ആണ്‍കുട്ടികള്‍ എന്തിനാണ് കാമുകിയിലും ഭാര്യയിലും അമ്മ സങ്കല്‍പ്പങ്ങള്‍ തേടുന്നതെന്ന് ഐശ്വര്യ ചോദിക്കുന്നു. അമ്മയെപ്പോലെ വേണമെങ്കില്‍, നിങ്ങള്‍ അമ്മയുടെ അടുത്ത് തന്നെ പോകണം. അത് ഭാര്യയില്‍ പ്രതീക്ഷിക്കരുത്- ഐശ്വര്യ പറഞ്ഞു. അമിതഉത്കണ്ഠ തുടങ്ങിയ മാനസികാസ്വസ്ഥ്യങ്ങള്‍ക്ക് ചികിത്സ തേടുന്നുണ്ടെന്നും ഐശ്വര്യ പറഞ്ഞു. സുഹൃത്തുക്കളുടെ പിന്തുണയും യോഗയും തനിക്ക് ഇപ്പോള്‍ വലിയ ആശ്വാസം നല്‍കുന്നുവെന്നും സ്ഥിരമായി ഇപ്പോള്‍ മരുന്നു കഴിക്കാറില്ലെന്നും ഐശ്വര്യ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (17 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (28 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (35 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (57 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends