Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിനകത്ത് ഇത്രയും ദിവസം കഴിയുമ്പോള്‍ തന്നെ മെന്റലി അവര്‍ ഒരുപാട് തളര്‍ന്നു പോകും; ആ പ്രഷറില്‍ നില്‍ക്കുമ്പോഴുള്ള പ്രതികരണങ്ങളാണ് അതെല്ലാം.. റിയാസിന്റെ ഉമ്മയുടെ വീഡിയോ കണ്ടപ്പോള്‍ സങ്കടമായി; ബിഗ്ഗ് ബോസ് ഷോ ഒരു ഗെയിം മാത്രമാണ്.. എല്ലാവരും അതില്‍ ജയിക്കാന്‍ വേണ്ടിയാണ് കളിയ്ക്കുന്നത്! ഡിഗ്രേഡ് അവസാനിപ്പിയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഡോക്ടർ റോബിൻ

17 JUNE 2022 11:33 AM IST
മലയാളി വാര്‍ത്ത

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ഫൈനൽ ഫൈവിൽ ആരൊക്കെയായിരിക്കും എന്നത് വൈകാതെ തന്നെ പ്രേക്ഷകർക്ക് അറിയാൻ സാധിക്കും. ഈ ആഴ്ചയിലെ എലിമിനേഷൻ കൂടി കഴിയുമ്പോൾ പ്രേക്ഷകർക്ക് ഫിനാലെയിൽ നടക്കാൻ പോകുന്നതിനെ കുറിച്ചുള്ള രൂപവും ലഭിക്കും. ഈ ആഴ്ച പൂർത്തിയാകുമ്പോൾ ഒരാൾക്ക് ഫിനാലെയിലേക്ക് കേറാനുള്ള ടിക്കറ്റ് ടു ഫിനാലെയും ലഭിക്കും. അത് സ്വന്തമാക്കാനുള്ള കടുത്ത മത്സരമാണ് ഇപ്പോൾ വീട്ടിൽ നടക്കുന്നത്. എട്ട് മത്സരാർഥികളിൽ മൂന്ന് പേർ കൂടി ഇനി വീട്ടിൽ നിന്നും പുറത്ത് പോകും. ടാസ്ക്കുകളെന്നപ്പോലെ തന്നെ വീട്ടിലെ വഴക്കുകൾക്കും കുറവൊന്നുമില്ല. ഇപ്പോൾ റിയാസും ലക്ഷ്മിപ്രിയയും തമ്മിലാണ് തർക്കം നടക്കുന്നത്. തമാശ രൂപേണ തുടങ്ങിയ വഴക്ക് ഇപ്പോൾ ഒരു വിഭാ​ഗത്തെ അധിക്ഷേപിക്കുന്ന തരത്തിലേക്ക് എത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ ഷോയിൽ നിന്നും പുറത്ത് പോയ റോബിന്റെ വാക്കുകളാണ് വൈറലാകുന്നത്. ബിഗ്ഗ് ബോസിന് അകത്തെ മത്സരാര്‍ത്ഥികളെ എല്ലാവരെയും പിന്തുണയ്ക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് റോബിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. ദില്‍ഷ വിന്നര്‍ ആകണം എന്നാണ് ആഗ്രഹം എങ്കിലും മറ്റാരെയും കുറ്റപ്പെടുത്തി സംസാരിക്കരുത് എന്ന് റോബിന്‍ പറയുന്നു. ഡിഗ്രേഡ് അവസാനിപ്പിയ്ക്കണം എന്ന് പറഞ്ഞുകൊണ്ടാണ് റോബിന്റെ പുതിയ വീഡിയോ പുറത്ത് വരുന്നത്. ഇതെന്റെ അഭ്യര്‍ത്ഥനയാണ്. ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ ഫിനാലെ എത്താന്‍ പോകുകയാണ്. മത്സരാര്‍ത്ഥികള്‍ എല്ലാവരും ശക്തമായി കളിയ്ക്കുന്നുണ്ട്. എന്നാല്‍ അതിനിടയില്‍ ഒരുപാട് ഡിഗ്രേഡിങും സൈബര്‍ അറ്റാക്കും നടക്കുന്നുണ്ട്. ഇത് കണ്ട് അവരുടെ കുടുംബത്തിലുള്ളവര്‍ വിഷമിയ്ക്കും. അതിനാല്‍ ഇത്തരത്തിലുള്ള അനാവശ്യമായ ഡിഗ്രേഡിങ് വേണ്ട എന്നാണ് എന്റെ അഭിപ്രായം. ഡിഗ്രേഡിങ് ബഹിഷ്‌കരിയ്ക്കുക- എന്നാണ് റോബിന്‍ പറയുന്നത്. അതിന് ശേഷം റംസാന്‍ പങ്കുവച്ച ലൈവ് വീഡിയോയിലും റോബിന്‍ ഇക്കാര്യം ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം റിയാസിന്റെ ഉമ്മയുടെ വീഡിയോ കണ്ടപ്പോള്‍ എനിക്കും വളരെ അധികം വിഷമം തോന്നി. ബിഗ്ഗ് ബോസ് ഷോ ഒരു ഗെയിം മാത്രമാണ്. എല്ലാവരും അതില്‍ ജയിക്കാന്‍ വേണ്ടിയാണ് കളിയ്ക്കുന്നത്. ലാലേട്ടന്‍ പറഞ്ഞത് പോലെ വ്യത്യസ്തരായ പതിനേഴ്- ഇരുപത് പേര്‍ ആണ് എല്ലാവരും. ഓരോരുത്തരും കളിക്കുന്നത് അവരുടെ ഗെയിം ആണ്. ആരും ഷോ പേഴ്‌സണലായി എടുക്കരുത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ വോട്ട് ചെയ്ത് പിന്തുണയ്ക്കാം. ഇഷ്ടമില്ലാത്തവരെ പുറത്താക്കാം. ഷോ വിശകലനം ചെയ്യം. എന്നാല്‍ വ്യക്തിപരമായി ആരെയും ആക്രമിയ്ക്കരുത്. അത് അവരുടെ കുടുംബത്തെയും ബാധിയ്ക്കുന്നു.

അതിനിടയില്‍ റിയാസിനെ അശ്ലീല പ്രയോഗത്തിലൂടെ അഭിസംബോധന ചെയ്ത ആളോട്, അരുത് അങ്ങനെ പറയരുത് എന്ന് റോബിന്‍ നിര്‍ദ്ദേശിയ്ക്കുന്നുണ്ട്. റിയാസ് നല്ലൊരു മത്സരാര്‍ത്ഥിയാണ്. നന്നായി ഗെയിം കളിക്കുന്നുണ്ട്. അതൊരു മൈന്റ് ഗെയിം ആണ്. ഞാന്‍ ഷോയില്‍ നിന്നും പുറത്തായത് പെട്ടന്നുള്ള എന്റെ തെറ്റായ പ്രതികരണം കാരണമാണ്. അത് ഷോ കഴിഞ്ഞതോടെ തീര്‍ന്നു. ഷോയില്‍ എനിക്ക് ദില്‍ഷ വിന്നര്‍ ആവണം എന്നാണ് ആഗ്രഹം. എന്ന് കരുതി മറ്റുള്ളവരെ മാനസികമായി തളര്‍ത്തരുത്. അതിനകത്ത് ഇത്രയും ദിവസം കഴിയുമ്പോള്‍ തന്നെ മെന്റലി അവര്‍ ഒരുപാട് തളര്‍ന്നു പോകും. ആ പ്രഷറില്‍ നില്‍ക്കുമ്പോഴുള്ള പ്രതികരണങ്ങളാണ് അതെല്ലെമെന്ന് റോബിന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (17 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (28 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (35 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (57 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends