Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിക്രം മുന്നൂറുകോടി ക്ലബ്ബിൽ പ്രവേശിച്ച് വിജയ യാത്ര തുടരുമ്പോൾ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കണ്ട് സ്നേഹമറിയിച്ച് കമൽ ഹാസൻ! കൂടിക്കാഴ്ചയ്ക്ക് പിന്നിൽ മറ്റെന്തെങ്കിലും രാഷ്ട്രീയ അജണ്ട ഉണ്ടോ എന്നും അഭ്യൂഹങ്ങൾ

17 JUNE 2022 02:39 PM IST
മലയാളി വാര്‍ത്ത

വിക്രം മുന്നൂറുകോടി ക്ലബ്ബിൽ പ്രവേശിച്ച് വിജയ യാത്ര തുടരുമ്പോൾ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കണ്ട് സ്നേഹമറിയിച്ച് കമൽ ഹാസൻ. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് താരം. തമിഴ്‌നാട്ടില്‍ മാത്രമായി പത്ത് ദിവസം കൊണ്ട് നൂറ്റി മുപ്പത് കോടിയിലധികം രൂപയാണ് വിക്രം നേടിയത്. ‘ബാഹുബലി: ദി കണ്‍ക്ലൂഷന്‍’ തമിഴ്‌നാട്ടില്‍ സൃഷ്ടിച്ച റെക്കോര്‍ഡ് വിക്രം ഉടന്‍ മറികടക്കുമെന്നാണ് സൂചന. ബാഹുബലിയുടെ രണ്ടാം ഭാഗം നൂറ്റി അന്‍പത്തി അഞ്ച് കോടി രൂപയാണ് റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ നേടിയത്. ചിത്രത്തില്‍ കമല്‍ ഹാസന് പുറമെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ തുടങ്ങിയ വമ്പന്‍ താരനിരയുമുണ്ടായിരുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രം ത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചത്. ലോകേഷിനൊപ്പം രത്‌നകുമാറും ചേര്‍ന്ന് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നു. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹകന്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവര്‍ത്തകര്‍.അതേസമയം, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുക്കുമെന്ന് കമൽഹാസൻ ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ മറ്റെന്തെങ്കിലും രാഷ്ട്രീയ അജണ്ട ഉണ്ടോ എന്നും അഭ്യൂഹങ്ങളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (13 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (20 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (27 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (58 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends