Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അത്യാഢംബര വിവാഹം പണിയായി; നയൻതാര - വിഘ്നേഷ് വിവാഹത്തിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി! ജോത്സ്യന്റെ പ്രവചനം വിടാതെ പിന്തുടരുന്നു.. ആദ്യം പണി തിരുപ്പതിയിൽ നിന്ന് തന്നെ.. വിവാഹം കഴിഞ്ഞത് മുതൽ കേസും പണിയും..

18 JUNE 2022 08:33 AM IST
മലയാളി വാര്‍ത്ത

ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ വിഘ്‍നേശ് ശിവനും നയൻതാരയും വിവാഹിതരായത് ജൂൺ ഒമ്പതിനായിരുന്നു. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. താരങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ഇപ്പോഴിതാ വീണ്ടും വിവാദമായിരിക്കുകയാണ് ആ വിവാഹം. മഹാബലിപുരത്ത് വെച്ച് നടന്ന വിവാഹത്തിനെതിരെ നല്‍കിയ പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വീകരിച്ചു. ചെന്നൈ മഹാബലിപുരം ഇസിആർ റോഡിലെ സ്റ്റാർ ഹോട്ടലിൽ വെച്ചായിരുന്നു ആഡംബര വിവാഹം നടന്നിരുന്നത്. മുംബൈയിലെ ശാദി സ്ക്വാഡ് ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പായിരുന്നു വിവാഹ വേദിയും മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നത്.

വിവാഹ വേദിക്ക് ചുറ്റും കൂടുതൽ കർശന നിയന്ത്രണങ്ങൾ കാരണം ഹോസ്റ്റലിന് പുറത്തുള്ള റോഡിൽ പോലും പൊതുജനങ്ങള്‍ക്കും മാധ്യമപ്രവർത്തകര്‍ക്കും പ്രവേശനം നിഷേധിച്ചിരുന്നു. നൂറിലേറെ സ്വകാര്യ അംഗരക്ഷകരെയും ഇവിടെ വിന്യസിച്ചിരുന്നു. വിവാഹ ക്ഷണക്കത്തിലെ ബാര്‍കോഡ് സ്‌കാൻ ചെയ്‌തായിരുന്നു ക്ഷണിക്കപ്പെട്ടവരെ അകത്തേക്ക് കടത്തിവിട്ടിരുന്നത്. ഇതോടെ സ്റ്റാർ ഹോട്ടലിന് പിന്നിലുള്ള പൊതു ബീച്ചിലൂടെ പോലും പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇവിടെയുണ്ടായിരുന്ന സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനുമായി പൊതുജനങ്ങൾ വാക്കുതർക്കത്തിലേർപ്പെട്ടത് അടുത്തിടെ വലിയ വാർ‍ത്തയായിരുന്നു.

വിവാഹത്തിന്‍റെ പേരിൽ പൊതുജനങ്ങളുടെ സഞ്ചാരം പോലും നടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് സാമൂഹിക പ്രവർത്തകനായ ശരവണൻ ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയിരിക്കുന്നത്. പൊതുവായുള്ള ബീച്ചിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഹർജി വാദം കേൾക്കുന്നതിനായി സ്വീകരിച്ചിട്ടുമുണ്ട്. വിവാഹശേഷം വീട്ടിൽ പോലും കയറാതെ ഇരുവരും എത്തിയത് ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനത്തിനായിരുന്നു. ക്ഷേത്രത്തിനുള്ളിൽ ചെരുപ്പ് ധരിച്ച് നടന്നതിനും ഫോട്ടോഷൂട്ട് നടത്തിയതിനും ദമ്പതികൾക്ക് വക്കീൽ നോട്ടീസ് നല്കിയിരുന്നു. പിന്നാലെ ഇരുവരും ക്ഷമാപണം നടത്തുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (11 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (18 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (25 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (56 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends