Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒമ്പത് വര്‍ഷത്തിനുള്ളില്‍ ആദ്യമായി ലൈവിലെത്തി! പണ്ടൊക്കെ രാത്രി രണ്ടെണ്ണം അടിക്കുക എന്നൊക്കെയുണ്ടായിരുന്നു.. ഇപ്പോള്‍ ആകെയുള്ള ഒരു ആശ്വാസം ഭക്ഷണമാണ്.. ഇനി തടി കൂടിയിട്ട് സിനിമയില്‍ നിന്നും പുറത്താവുകയാണെങ്കില്‍ പുറത്താവട്ടെ.. പണ്ടാരം അടങ്ങാന്‍! തുറന്ന് പറഞ്ഞ് ധ്യാന്‍

18 JUNE 2022 11:43 AM IST
മലയാളി വാര്‍ത്ത

ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്ന 'പ്രകാശൻ പറക്കട്ടെ' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം എല്ലാവരും കണ്ട് സഹായിക്കണമെന്നാണ് ധ്യാൻ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ആദ്യമായി ലൈവിലെത്തിയ താരം ആരാധകരുടെ രസകരമായ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ്. തന്റെ ഫേസ്ബുക്ക് ലൈവില്‍ തടി കുറയ്ക്കണമെന്ന ആരാധകന്റെ കമന്റിനാണ് താരത്തിന്റെ രസകരമായ മറുപടി. പുതിയ സിനിമകള്‍ക്കായി താന്‍ തടി കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നും വര്‍ക്ക് ഔട്ട് ആരംഭിച്ചുവെന്നും ധ്യാന്‍ പറഞ്ഞു.'പണ്ടൊക്കെ രാത്രി രണ്ടെണ്ണം അടിക്കുക എന്നൊക്കെയുണ്ടായിരുന്നു. ഇപ്പോള്‍ അതൊന്നുമില്ല. ആകെയുള്ള ഒരു ആശ്വാസം ഭക്ഷണമാണ്. ഇനി തടി കൂടിയിട്ട് സിനിമയില്‍ നിന്നും പുറത്താവുകയാണെങ്കില്‍ പുറത്താവട്ടെ. പണ്ടാരം അടങ്ങാന്‍. എന്തായാലും തടി കുറയ്ക്കും.

'അടി കപ്യാരെ കൂട്ടമണി 2' വരാന്‍ സാധ്യതയുണ്ട്. ഉറപ്പില്ല. അപ്പോള്‍ അതിനൊക്കെ വേണ്ടി തടി കുറയ്‌ക്കേണ്ടി വരും. ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നു തുടങ്ങി. അടുത്ത വര്‍ഷം സിനിമയുടെ ഷൂട്ടിങ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് വര്‍ക്ക് ഔട്ട് ഒക്കെയുണ്ട്. പഴയകോലം ആകണമല്ലോ. ട്രെയ്‌നറെ വച്ചിട്ടുണ്ട്. അവന്‍ നന്നായി വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ടെന്നല്ലാതെ വേറെ കാര്യമൊന്നുമില്ല.' ധ്യാന്‍ പറഞ്ഞു. മോഹന്‍ലാലിനും തടിയുണ്ടല്ലോ എന്ന ഒരാള്‍ ചോദിച്ചപ്പോള്‍ ലാലേട്ടന്‍ എവിടെ കിടക്കുന്നു ഞാന്‍ എവിടെ കിടക്കുന്നു. അതിലൊന്നും കാര്യം ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. സോഷ്യല്‍ മീഡിയയില്‍ സജീമവല്ലാത്ത ആളാണ് താനെന്നും കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ലൈവില്‍ വരുന്നതെന്നും ധ്യാന്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍ മീഡിയയില്‍ സജീവമായി. 'പ്രകാശന്‍ പറക്കട്ടെ' എന്ന സിനിമയെ പ്രമോട്ട് ചെയ്യുന്നത് നല്ല സിനിമയാണെന്ന വിശ്വാസത്തിലാണ്. സിനിമയെക്കുറിച്ചുള്ള നല്ല അഭിപ്രായത്തിന് നന്ദിയെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (12 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (19 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (26 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (57 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends