Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി ഇന്റര്‍വ്യൂകളിലൂടെ പഴയ ജീവിതത്തെ പറ്റി പറയുന്നത് നിര്‍ത്തി! എന്റെ ഇന്റര്‍വ്യൂവില്‍ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ അതൊക്കെ ആ സെന്‍സില്‍ എടുക്കണം... കുറെ ട്രോളുകളൊക്കെ വന്നു, അതൊക്കെ കണ്ടിരുന്നു! വീട്ടില്‍ ഭയങ്കര പ്രശ്‌നമാണ്... ഇനി കുറച്ച് കാലത്തേക്ക് ഇന്റര്‍വ്യൂ ഉണ്ടാകില്ല; സ്വന്തം ജീവിതം സിനിമയാക്കാൻ ധ്യാന്‍ ശ്രീനിവാസന്‍

18 JUNE 2022 11:59 AM IST
മലയാളി വാര്‍ത്ത

രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വന്തം ജീവിതം സിനിമയാക്കുമെന്ന് ധ്യാന്‍ ശ്രീനിവാസന്‍. ഇനി ഇന്റര്‍വ്യൂകളിലൂടെ തന്റെ പഴയ ജീവിതത്തെ പറ്റി പറയുന്നത് നിര്‍ത്തി ഒരു കമിങ് ഓഫ് ഏജ് സിനിമ ചെയ്യുമെന്ന് ധ്യാന്‍ പറഞ്ഞു. പ്രകാശന്‍ പറക്കട്ടെ ചിത്രത്തിന് ലഭിക്കുന്ന പോസിറ്റീവ് റെസ്‌പോണ്‍സസിന് നന്ദി അറിയിക്കാനായി വന്ന ഫേസ്ബുക്ക് ലൈവിലായിരുന്നു ധ്യാന്‍ ജീവിതം സിനിമയാക്കുന്നതിനെ പറ്റി പറഞ്ഞത്.

എന്നാല്‍ ഇനി മാധ്യമങ്ങള്‍ക്ക് സോളോ ഇന്റര്‍വ്യൂ നല്‍കില്ലെന്ന് പറയുകയാണ് ധ്യാന്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. സോളോ ഇന്റര്‍വ്യൂ നല്‍കില്ലെന്ന് പറഞ്ഞ താരം ഗ്രൂപ്പ് ഇന്റര്‍വ്യൂ നല്‍കുമെന്നും പറയുന്നു.'അടുത്തത് ത്രയം എന്നൊരു സിനിമയാണ്. അതിന് ഇന്റര്‍വ്യൂ ഉണ്ടാകുമെന്ന് വിചാരിക്കണ്ട. സോളോ ഇന്റര്‍വ്യൂ ഞാന്‍ നിര്‍ത്തി. കുറെ ആര്‍ടിസ്റ്റുകള്‍ ഉള്ള സിനിമയാണ്. അത്‌കൊണ്ട് സോളോ ഇന്റര്‍വ്യൂ നിര്‍ത്തി. വീട്ടില്‍ ഭയങ്കര പ്രശ്‌നമാണ്. ഇനി കുറച്ച് കാലത്തേക്ക് ഇന്റര്‍വ്യൂ ഉണ്ടാകില്ല. ഇന്റര്‍വ്യൂവിനേക്കാള്‍ കൂടുതല്‍ സിനിമയില്‍ കാണുന്നതായിരിക്കും നല്ലത്. ഇനി ഗ്രൂപ്പില്‍ മാത്രമേ ഇന്റര്‍വ്യൂ കൊടുക്കൂവെന്നും ധ്യാന്‍ പറഞ്ഞു.

എന്റെ ഇന്റര്‍വ്യൂവില്‍ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ അതൊക്കെ ആ സെന്‍സില്‍ എടുക്കണം. കുറെ ട്രോളുകളൊക്കെ വന്നു, അതൊക്കെ കണ്ടിരുന്നു. എന്റെ സിനിമ കണ്ടിട്ട് വിളിക്കാത്തവര്‍ ഇന്റര്‍വ്യൂ കണ്ട് വിളിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ വന്ന ഇന്റര്‍വ്യൂ കണ്ട് എന്നെ കുറെ ആളുകള്‍ വിളിക്കുന്നുണ്ട്. പഴയ കഥകളൊക്കെയാണ് അതില്‍ പറയുന്നത്.

കൂടാതെ സിനിമയില്‍ വരുന്നതിന് മുമ്പേയുള്ള ജീവിതം സിനിമയാക്കണമെന്ന് പണ്ട് മുതലേ ആലോചിച്ചിട്ടുണ്ട്. എന്ന് വെച്ചാല്‍ 17 വയസ് മുതല്‍ 27 വയസ് വരെയുള്ള സമയം. അതൊക്കെ ഇനി ഇന്റര്‍വ്യൂകളില്‍ പറയുന്നതിലും നല്ലത് രണ്ട് ചാപ്റ്റര്‍ ഒക്കെയുള്ള സിനിമയാക്കുന്നതാണ്. ഇന്റര്‍വ്യൂ ഒക്കെ മാറ്റിവെച്ചിട്ട് രണ്ട് വര്‍ഷത്തിനിടയില്‍ ഞാന്‍ സിനിമയാക്കാം. കാര്യമായിട്ട് പറയുവാ, തമാശയല്ല.

ഇത് ഭയങ്കര ഇന്‍സ്പിരേഷണല്‍ സ്റ്റോറിയൊന്നുമല്ല. ആ പ്രായത്തില്‍ ഒരുപാട് അപ്പ്‌സ് ആന്‍ഡ് ഡൗണ്‍സും ഫെയ്‌ലിയറുമൊക്കെ ഉണ്ടായ ആളാണ് ഞാന്‍. ആ ഏജിലൊക്കെ ഒരുപാട് കഷ്ടപ്പെട്ടു. സിനിമയില്‍ വന്നു. സിനിമയില്‍ വന്നതിന് ശേഷം ഒരുപാട് മാറി. ആ സമയത്തുള്ള ആളല്ല ഞാന്‍. അന്നത്തെ ഒരു ലൈഫ് സ്റ്റൈല്‍ ഒക്കെ വെച്ച് ഒരു കമിങ് ഓഫ് ഏജ് സിനിമയെടുക്കും. ഹൃദയം ഒരു നന്മയുള്ള സിനിമയാണെങ്കില്‍ ഒരു ഹൃദയോമില്ലാത്ത കഥയായിരിക്കും എന്റേത്. കിഡ്‌നി എന്ന് വെല്ലോം പേരിടാം. ഹൃദയം പോലല്ലാത്ത ഒരു ഡാര്‍ക്ക്, ഗ്രേ ഷേഡുള്ള ഒരാളുടെ സിനിമ, സ്‌പോയില്‍ഡ് സെലിബ്രിറ്റി കിഡിന്റെ ജീവിതം പറയുന്ന സിനിമ,’ ധ്യാന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (12 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (19 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (26 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (57 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends