സത്യം വിളിച്ചു പറയുന്നവരെ - സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളിൽ ഒന്നാണ്... നടൻ ഹരീഷ് പേരടിയെ പിന്തുണച്ച് നടനും സംവിധായകനുമായ ജോയ് മാത്യു

കഴിഞ്ഞ ദിവസമാണ് പു ക സയുടെ ചടങ്ങില്‍ നിന്നും തന്നെ വിലക്കിയതായി ഹരീഷ് പേരടി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഹരീഷ് പേരടിയാണ്. ചടങ്ങിലേക്ക് പുറപ്പെട്ടതിന് ശേഷം സംഘാടകര്‍ തന്നെ വിളിച്ച് വരണ്ടെന്ന് അറിയിച്ചുവെന്ന് ഹരീഷ് പറയുകയായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ നടൻ ഹരീഷ് പേരടിയെ പിന്തുണച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തിയിരിക്കുകയാണ്.പു ക സയെ പരിഹസിച്ചുകൊണ്ടാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം ഇങ്ങനെ..
"സത്യം വിളിച്ചു പറയുന്നവരെ - സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളിൽ ഒന്നാണ് - അത് കൊണ്ടാണ് സുഹൃത്തും മനുഷ്യപ്പറ്റുള്ള നാടകപ്രവർത്തകനുമായ എ ശാന്തകുമാറിന്റെ അനുസ്മരണ ചടങ്ങിൽ നിന്നും പു .ക .സ എന്ന പാർട്ടി സംഘടന ഹരീഷിനെ ഒഴിവാക്കിയത് . പു ക സ എന്നാൽ "പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം "എന്നായതിനാൽ ഹരീഷ് സന്തോഷിക്കുക. സ്വന്തം തീർച്ചകളുടെ സ്വാതന്ത്യം എന്നത് അടിമകളുടെ പാരതതന്ത്ര്യത്തേക്കാൾ എത്രയോ മഹത്തരമാണ് , ആനന്ദകരവുമാണ്.
https://www.facebook.com/Malayalivartha






















