ഉലകനായകൻ കമല്‍ ഹാസന് കൊല്‍ക്കത്തയില്‍ ക്ഷേത്രം! ഉദ്ഘാടനം ചെയ്യാന്‍ താരത്തിന് ആരാധകരുടെ ക്ഷണക്കത്ത്...

ഉലകനായകൻ കമല്‍ ഹാസന്റെ പേരില്‍ കൊല്‍ക്കത്തയില്‍ ക്ഷേത്രം പണിയാനൊരുങ്ങിയിരിക്കുകയാണ് ആരാധകര്‍. കുറച്ച് മാസങ്ങളായി ക്ഷേത്രം പണിയുന്നതിനെക്കുറിച്ചുള്ള ആലോചനയിലായിരുന്നു ആരാധകര്‍. വിക്രമിന്റെ വന്‍ വിജയത്തോടെ പദ്ധതി വേഗത്തിലാക്കാന്‍ സംഘം തീരുമാനിക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ക്ഷേത്രം ഉദ്ഘാടനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് ആരാധക സംഘം കമല്‍ഹാസന് ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ദുര്‍ഗാ പൂജയ്ക്കിടെ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.
നാല് വർഷത്തിന് ശേഷം കമൽഹാസൻ വെള്ളിത്തിരയിലേക്ക് മികച്ച തിരിച്ചുവരവ് നടത്തിയ ചിത്രമാണ് വിക്രം. ചിത്രം ഇപ്പോഴും ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. റിലീസിനെത്തി രണ്ട് ആഴ്ച പിന്നിടുമ്പോള്‍ 300 കോടി ക്ലബ്ബില്‍ ചിത്രം ഇടം നേടിക്കഴിഞ്ഞു. തമിഴ്നാട്ടില്‍ നിന്നും മാത്രം 140 കോടിയാണ് ഇതുവരെയുള്ള കളക്ഷന്‍. ‘ബാഹുബലി: ദി കണ്‍ക്ലൂഷന്‍’ തമിഴ്നാട്ടില്‍ സൃഷ്ടിച്ച റെക്കോര്‍ഡ് വിക്രം ഉടന്‍ മറികടക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാഹുബലിയുടെ രണ്ടാം ഭാഗം നൂറ്റി അന്‍പത്തി അഞ്ച് കോടി രൂപയാണ് തമിഴ്നാട്ടില്‍ നേടിയത്.
https://www.facebook.com/Malayalivartha






















