രണ്ട് വിവാഹത്തിനും ശേഷം മോണിക്ക എന്ന പെണ്‍കുട്ടിയുമായി ലിവിങ് റിലേഷൻ! ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തെത്തിയതോടെ ഇരുവരുടെയും വേർപിരിയൽ.. ഇപ്പോള്‍ എന്റെ ജീവിതത്തില്‍ എനിക്ക് കൂട്ട് ഇവന്‍ മാത്രമാണ്!! സിയാലോയെ എടുത്ത് ജാസ്മിൻ..

ബിഗ്‌ബോസിൽ നിന്നും വളരെ മാനസികമായി തകർന്നായിരുന്നു ജാസ്മിൻ പുറത്തെത്തിയത്. എന്നാൽ പുറത്തിറങ്ങിയതിന് പിന്നാലെ ജാസ്മിൻ പോയത് തന്റെ കാമുകി മോണികയുടെ അടുത്തേയ്ക്കായിരുന്നു. എന്നാൽ ജാസ്മിന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിക്കുന്നത് പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. മോണിക്കയുമായി ബ്രേക്കപ്പ് ആകുന്നു എന്ന വാര്‍ത്ത പങ്കുവെച്ച് കൊണ്ടായിരുന്നു ജാസ്മിൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എത്തിയത്. തനിച്ചാണ് ഇപ്പോള്‍ ജാസ്മിന്‍. ഇന്‍സ്റ്റഗ്രാമില്‍ ആസ്‌ക് മി എനിത്തിങ് എന്ന സെക്ഷനില്‍ ഒറ്റപ്പെടല്‍ ഫീല്‍ ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ജാസ്മിന്‍ മറുപടി നല്‍കി. ഇപ്പോള്‍ എനിക്ക് കൂട്ട് എന്റെ പട്ടി സിയാലോ ആണ് എന്ന് ജാസ്മിന്‍ പറയുന്നു. ഇവനാണ് ഇപ്പോള്‍ എനിക്ക് എല്ലാം. ബിഗ്ഗ് ബോസില്‍ നിന്ന് പുറത്ത് വന്നതില്‍ യാതൊരു കുറ്റബോധവും തോന്നുന്നില്ല എന്നും ഓരു ചോദ്യത്തിന് മറുപടിയായി ജാസ്മിന്‍ പറഞ്ഞു. ഫൈനലില്‍ പങ്കെടുക്കാന്‍ പോകും, എന്നാല്‍ മാത്രമേ പ്രതിഫലം കിട്ടുകയുള്ളൂ എന്നാണ് ജാസ്മിന്‍ പറഞ്ഞിട്ടുള്ളത്.
ബിഗ്ഗ് ബോസ് ഷോ കാരണം ജീവിത്തതില്‍ ഏറ്റവും അധികം തിരച്ചടി നേടിയ മത്സരാര്‍ത്ഥി ആരാണ് എന്ന് ചോദിച്ചാല്‍ അത് ജാസ്മിന്‍ എന്ന് തന്നെയായിരിയ്ക്കും പ്രേക്ഷകരുടെ മറുപടി . റോബിനൊപ്പമുള്ള ഏറ്റവും നല്ല ഓര്‍മകള്‍ ഏതാണെന്നായിരുന്നു ജാസ്മിനോട് ഒരാളുടെ ചോദ്യം. ഒരു തക്കാളി ടാസ്‌ക് ഉണ്ടായിരുന്നു, അതില്‍ ഞാനും റോബിനും ഒരു ടീം ആയിരുന്നു. ടീം മേറ്റ് എന്ന രീതിയില്‍ റോബിന്‍ നല്ല പ്രകടനം അത് ആണ് റോബിനൊപ്പമുള്ള നല്ല ഓര്‍മ. ബ്ലെസ്ലിയെ എനിക്ക് ബെയ്‌സിക്കലി ഇഷ്ടമാണ്. അവന്റെ ചില ലോജിക്കുകളോട് യോജിക്കാന്‍ കഴിയില്ല എങ്കിലും, അവന്‍ നല്ലൊരു മനുഷ്യനാണെന്നും ജാസ്മിന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















