ലോകത്തിലെ ഏറ്റവും നല്ല അമ്മയും, കരുത്തുറ്റ സ്ത്രീയും, നല്ല ഗായികയും, ദയയുള്ളവളും സുന്ദരി ശലഭവും മാധുര്യമേറിയ വ്യക്തിയും അമ്മയാണ്.. ഇതിനേക്കാൾ കൂടുതൽ തനിക്കിനി എന്ത് വേണമെന്ന് അമൃത... പാപ്പുവിന്റെ സ്നേഹം എന്നും നിലനിൽക്കട്ടെയെന്ന് ആരാധകർ

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെപിന്നണി ഗായികയായി ഉയര്‍ന്ന താരമാണ് അമൃത. തനി നാട്ടിന്‍ പുറത്തുകാരിയായ അമൃത പിന്നീട് നടന്‍ ബാലയെ വിവാഹം ചെയ്തു . എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും
വേര്‍പിരിഞ്ഞു. ഇതിന്ശേഷം പിന്നീട് മലയാളി പ്രേക്ഷകര്‍ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകളുമുണ്ട്.
ഇരുവരും വേര്പിരിഞ്ഞതോടെ മകൾ അവന്തിക അമൃതയ്‌ക്കൊപ്പമാണ്. ഇപ്പോഴിതാ മകളുടെ സ്നേഹാക്ഷരങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് ഗായിക അമൃത സുരേഷ്. മകള്‍ അവന്തികയെന്ന പാപ്പു അമൃതയ്ക്കെഴുതിയ കുറിപ്പ്ഗായിക തന്നെയാണ്ഫേസ്ബുക്കില്‍
പങ്കുവെച്ചത്.
ലോകത്തിലെ ഏറ്റവും നല്ല അമ്മയും, കരുത്തുറ്റ സ്ത്രീയും, നല്ല ഗായികയും, ദയയുള്ളവളും സുന്ദരി ശലഭവും മാധുര്യമേറിയ വ്യക്തിയും അമ്മയാണെന്ന് അവന്തിക കുറിക്കുന്നു. മകളുടെ കാര്‍ഡ് പങ്കുവച്ച് ഇതിനേക്കാൾ കൂടുതൽ തനിക്കിനി എന്ത് വേണമെന്നാണ് അമൃതയുടെ ചോദ്യം. പാപ്പുവിന്റെ സ്നേഹം എന്നും നിലനിൽക്കട്ടെയെന്നും അമ്മയും മകളും എന്നും സന്തോഷത്തോടെ ജീവിക്കട്ടെയെന്നും ആരാധകർ പോസ്റ്റിന് താഴെ കുറിക്കുന്നു. സ്നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെയെന്ന് ആരാധകർ ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















