Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്കല്ലേടാ ആണും പെണ്ണും കെട്ട രീതിയില്‍ ഒരുത്തന്‍ അതിനകത്തു കിടന്ന് പുളക്കുന്നില്ലേ, അവനോട് പോയി ചോദിക്ക്.. അതിന് മുന്നേ നീ നല്ലപോലെ ഒന്ന് തപ്പിനോക്ക്.. എന്നിട്ട് പോയാ മതി.. ഇല്ലെങ്കില്‍ നാണക്കേടാ! ലക്ഷ്മി പ്രിയയുടെ ഭര്‍ത്താവിനെതിരെ റിയാസിന്റെ പേജില്‍ വൈറൽ കുറിപ്പ്

19 JUNE 2022 09:55 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം നാലാം സീസണിന്റെ പ്രത്യേകത Season of Colours എന്ന പേരിൽ എൽജിബിടി കമ്മ്യൂണിറ്റിക്ക് പ്രാധാന്യം നൽകിക്കൊണ്ടുളളതാണ് എന്നതാണ്. മലയാളികളുടെ പൊതുബോധം അത്ര എളുപ്പത്തിൽ അംഗീകരിക്കാത്ത ആശയങ്ങളും നിലപാടുകളും മുന്നോട്ട് വെക്കുന്നു എന്നത് കൊണ്ട് തന്നെ റിയാസ് സലീം എന്ന മത്സരാർത്ഥി തുടക്കത്തിൽ വലിയ തോതിൽ സൈബർ ആക്രമണം നേരിട്ടിരുന്നു. ഇപ്പോഴും നേരിട്ട് കൊണ്ടിരിക്കുന്നു. എന്നാൽ ആദ്യം എതിർത്തിരുന്ന പലരും ഇപ്പോൾ റിയാസിന്റെ ആരാധകരായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ബിഗ് ബോസിലെ ഏറ്റവും മികച്ച ഗെയിമറാണ് റിയാസ് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. റിയാസ് സലീമും ലക്ഷ്മി പ്രിയയും തമ്മിലുളള പോരാണ് ഇപ്പോൾ ഷോയിലെ ചൂടുളള കണ്ടന്റ്. റോബിനും ജാസ്മിനും പുറത്ത് പോയ ശേഷം ഷോയെ ലൈവാക്കി നിര്‍ത്തിയത് റിയാസും ലക്ഷ്മി പ്രിയയും തമ്മിലുള്ള വഴക്കുകളാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. നാടകീയമായ പല രംഗങ്ങളും ഇവര്‍ മൂലം ബിഗ് ബോസ് വീട്ടില്‍ അരങ്ങേറി. റിയാസും ലക്ഷ്മി പ്രിയയും തമ്മിലുള്ള വഴക്ക് ബിഗ് ബോസ് വീട്ടിലൊരു സ്ഥിരം കാഴ്ചയായി മാറിയിരുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ ഈ വഴക്ക് അതിന്റെ പരിധി വിടുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. റിയാസിനെ പ്രകോപിപ്പിക്കുന്നതിനിടെ റിയാസിന്റെ ശരീരഭാഷ ജന്മനായുള്ള തകരാറാണെന്ന് ലക്ഷ്മി പ്രിയ പറഞ്ഞത് വീടിന് അകത്തും പുറത്തും ഒരുപോലെ വിമര്‍ശിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ ലക്ഷ്മി പ്രിയയെ വിമര്‍ശിച്ച് അടുത്ത സുഹൃത്തുക്കളായ ദില്‍ഷയും ബ്ലെസ്ലിയും വരെ രംഗത്തെത്തുകയുണ്ടായി.

ലക്ഷ്മി പ്രിയ മാപ്പ് ചോദിക്കണമെന്ന് റിയാസും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലക്ഷ്മി പ്രിയ അത് തയ്യാറായിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ ലക്ഷ്മി പ്രിയയുടെ ഭര്‍ത്താവിനെതിരെ റിയാസിന്റെ പേജില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. റിയാസ് ബിഗ് ബോസ് ഹൗസിലായതിനാല്‍ താരത്തിന്റെ സുഹൃത്തുക്കളാണ് പേജ് കൈകാര്യം ചെയ്യുന്നത്.

പോസ്റ്റ് ഇങ്ങനെ...

''എനിക്കല്ലേടാ ആണും പെണ്ണും കെട്ട രീതിയില്‍ ഒരുത്തന്‍ അതിനകത്തു കിടന്ന് പുളക്കുന്നില്ലേ, അവനോട് പോയി ചോദിക്ക്. അതിന് മുന്നേ നീ നല്ലപോലെ ഒന്ന് തപ്പിനോക്ക്. എന്നിട്ട് പോയാ മതി. ഇല്ലെങ്കില്‍ നാണക്കേടാ'' എന്നാണ് കമന്റില്‍ ലക്ഷ്മിയുടെ ഭര്‍ത്താവ് ജയേഷ് കുറിച്ചിരിക്കുന്നത്. ലക്ഷ്മിപ്രിയ എന്ന മത്സരാര്‍ത്ഥിയുടെ.. പ്രിയപ്പെട്ട ഭര്‍ത്താവ്.. മനസിന്റെ ശുദ്ധി പുറത്ത് പ്രകടിപ്പിക്കുമ്പോള്‍. അകത്തുള്ള മറ്റു മനുഷ്യരെ അവഹേളിക്കുന്ന.. മോശം പറയുന്ന..മറ്റൊരു മത്സരാര്‍ഥിയുടെ കുടുംബക്കാരെ ആര്‍ക്കേലും കാണിച്ചു തരാന്‍ സാധിക്കുമോ? ഇദ്ദേഹം മുന്നോട്ടു വെക്കുന്ന ആശയം എന്താണ്? എന്നാണ് കുറിപ്പ് പങ്കുവച്ചു കൊണ്ട് റിയാസിന്റെ സുഹൃത്ത് ചോദിക്കുന്നത്. പോസ്റ്റിന് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. അതേസമയം റിയാസുമായുള്ള പ്രശ്‌നത്തില്‍ മോഹന്‍ലാല്‍ ലക്ഷ്മി പ്രിയയെ താക്കീത് ചെയ്തിരിക്കുകയാണ്. ഇതോടെ ലക്ഷ്മി പ്രിയ മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ താരത്തിനെതിരെയുള്ള നടപടി കുറഞ്ഞു പോയെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (12 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (19 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (26 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (57 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends