Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറ്റെല്ലാ മേഖലയിലും വിജയിച്ചെങ്കിലും സ്വന്തം കുടുംബജീവിതത്തിലെ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയോ! നമുക്ക് വന്ന് ഭവിക്കാനുള്ളതാണെന്നാണ് എന്റെ വിശ്വാസം... ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ വേര്‍പിരിഞ്ഞ് ജീവിക്കുന്നതാണ് നല്ലത്.. രണ്ടുപേരുടെയും ജോലി, സമാധാനം, സന്തോഷം എന്നിവയ്‌ക്കെല്ലാം നല്ലത് അത്തരമൊരു തീരുമാനം തന്നെയാണ്.. വിവാഹജീവിതം എന്നത് പാര്‍ട്‌നര്‍ഷിപ്പല്ലേ, ചിലപ്പോള്‍ വിജയിക്കാം പരാജയപ്പെടാം.. സരിതയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി മുകേഷ്

19 JUNE 2022 11:17 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമാലോകം വലിയ ആഘോഷമാക്കിയ വിവാഹമായിരുന്നു അഭിനേതാക്കളായ മുകേഷിന്റെയും സരിതയുടെയും. തമിഴിലും കന്നഡയിലും മലയാളത്തിലുമായി അന്ന് സരിത തിളങ്ങി നില്‍ക്കുകയായിരുന്നു. പല ഭാഷകളിലായി അന്ന് സരിത തിളങ്ങി നില്‍ക്കുകയായിരുന്നു. കമല്‍ഹാസനുമായി ഒന്നിച്ചഭിനയിച്ച സരിത അതിവേഗമാണ് മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയത്. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 1988-ലായിരുന്നു ഇരുവരുടെയും വിവാഹം. സിനിമയില്‍ സജീവമാകുന്നതിനു മുന്‍പ് തന്നെ വിവാഹം കഴിച്ച താരമാണ് സരിത. പതിനാറ് വയസ്സുള്ളപ്പോഴാണ് സരിതയുടെ ആദ്യ വിവാഹം. തെലുങ്ക് നടനായ വെങ്കട സുബയ്യയായിരുന്നു സരിതയുടെ ആദ്യ ഭര്‍ത്താവ്. ഈ ദാമ്പത്യത്തിനു വെറും ആറ് മാസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വെങ്കട സുബ്ബയ്യയും സരിതയും വേര്‍പിരിഞ്ഞു. ആദ്യ വിവാഹബന്ധം തകര്‍ന്നത് സരിതയെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. ഈ മാനസിക ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷ നേടാന്‍ സരിത സിനിമയില്‍ വളരെ സജീവമായി. ഇതിനിടെ നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച മുകേഷിനും സരിതയ്ക്കും ഇടയിൽ പ്രണയ നിറഞ്ഞു .

1988 സെപ്റ്റംബര്‍ രണ്ടിന് ആണ് ഇവര്‍ വിവാഹിതരായത്. എന്നാൽ മുകേഷും സരിതയും 23 വര്‍ഷക്കാലം ഒരുമിച്ച് ജീവിച്ചതിന് ശേഷം 2011ലാണ് വിവാഹ മോചിതരാകുന്നത്. മുകേഷുമായുള്ള വിവാഹശേഷം സരിത സിനിമയില്‍ അത്ര സജീവമല്ലായിരുന്നു. സരിത കുടുംബിനിയായി ഒതുങ്ങികൂടി എന്നാണ് എല്ലാവരും കരുതിയിരുന്നത്. ഇരുവരുടെയും കുടുംബജീവിതം വളരെ സന്തോഷത്തോടെയാണ് മുന്നോട്ടുപോകുന്നതെന്ന് ആരാധകരും കരുതി. മുകേഷിനും സരിതയ്ക്കും രണ്ട് ആണ്‍മക്കളുമുണ്ടായി. ഗുരുതരമായ ആരോപണങ്ങളാണ് മുകേഷിനെതിരെ അക്കാലത്ത് സരിത ഉന്നയിച്ചത്. തന്റെ കരിയര്‍ മുകേഷ് നശിപ്പിച്ചെന്നും പലപ്പോഴും ശാരീരികമായി പോലും തന്നെ മര്‍ദിച്ചിട്ടുണ്ടെന്നും അന്ന് സരിത ആരോപിച്ചിരുന്നു. ഒടുവില്‍ ഇരുവരും നിയമപരമായി ബന്ധം വേര്‍പ്പെടുത്തി. സരിത ഉന്നയിച്ച ആരോപണങ്ങളോടൊന്നും മുകേഷ് അക്കാലത്ത് കാര്യമായി പ്രതികരിക്കുക പോലും ചെയ്തിരുന്നില്ല.

ഇപ്പോഴിതാ സരിതയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് മുകേഷ്. മുന്‍പ് ടെലിവിഷനിലെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു അവതാരകനോട് തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് മുകേഷ് മനസ്സുതുറന്നത്. മറ്റെല്ലാ മേഖലയിലും വിജയിച്ചെങ്കിലും സ്വന്തം കുടുംബജീവിതത്തിലെ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയോ എന്നായിരുന്നു മുകേഷിനോട് അവതാരകന്‍ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യം. മുകേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു: ' അതെല്ലാം നമുക്ക് വന്ന് ഭവിക്കാനുള്ളതാണെന്നാണ് എന്റെ വിശ്വാസം. എങ്ങനെയൊക്കെ വേണ്ട എന്നു പറഞ്ഞാലും വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ വേര്‍പിരിഞ്ഞ് ജീവിക്കുന്നതാണ് നല്ലത്. രണ്ടുപേരുടെയും ജോലി, സമാധാനം, സന്തോഷം എന്നിവയ്‌ക്കെല്ലാം നല്ലത് അത്തരമൊരു തീരുമാനം തന്നെയാണ്. വിവാഹജീവിതം എന്നത് പാര്‍ട്‌നര്‍ഷിപ്പല്ലേ, ചിലപ്പോള്‍ വിജയിക്കാം പരാജയപ്പെടാം. സരിതയ്ക്കും ഒരുപാട് കഴിവുകളുള്ളതാണ്. രണ്ട് പേര്‍ ഒന്നിച്ചുനില്‍ക്കുന്നതിനേക്കാള്‍ വേര്‍പിരിഞ്ഞ് നില്‍ക്കുന്നതാണ് നല്ലതെങ്കില്‍ അങ്ങനെ തന്നെയല്ലേ ചെയ്യേണ്ടത്. ജോലി ചെയ്യുന്ന കാര്യത്തില്‍ അതായിരിക്കാം കൂടുതല്‍ മനസ്സമാധാനവും സന്തോഷവും നല്‍കുക. രണ്ട് വ്യക്തികളും തമ്മില്‍ ചേരായ്മയുണ്ടായിരുന്നു. പിന്നെ അതില്‍ കടിച്ചുതൂങ്ങേണ്ട കാര്യമില്ല. ഞാന്‍ നന്നായി ശ്രമിച്ചുവെന്നും മുകേഷ് പറയുന്നു.

എന്നാല്‍ വിവാഹജീവിതത്തില്‍ അഡ്ജസ്റ്റ്‌മെന്റിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അവതാരകനോട് മുകേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു. ' ചില അഡ്ജസ്റ്റ്‌മെന്റുകള്‍ നമ്മുടെ ആത്മാഭിമാനത്തെ പോലും ബാധിക്കും. ചിലപ്പോള്‍ എന്തിന് എന്ന തോന്നല്‍ പോലും വരും. കുട്ടികള്‍ വലുതായി. അവര്‍ ഞങ്ങള്‍ രണ്ട് പേരുടെ കൂടെയും വളരെ കംഫര്‍ട്ടബിളാണ്. നിയമപരമായി ബന്ധം വേര്‍പെടുത്തിയോ എന്ന ചോദ്യത്തിന് പിരിഞ്ഞു എന്നതാണ് വലിയ കാര്യമെന്നും സര്‍ട്ടിഫിക്കറ്റിന് അതില്‍ പ്രസക്തിയില്ലെന്നും മുകേഷ് മറുപടി നല്‍കുന്നു. മറ്റൊരു വിവാഹം കഴിയ്ക്കുമോ എന്ന ചോദ്യത്തിന് ഒരുപാട് ആലോചനകള്‍ വരുന്നുണ്ട്, എന്നാല്‍ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല എന്നായിരുന്നു തമാശരൂപേണ മുകേഷിന് പറയാനുണ്ടായിരുന്നത്. പക്ഷെ, പിന്നീട് മറ്റൊന്നുകൂടി പറഞ്ഞു. 'അവരെ അത്രമാത്രം ഞാന്‍ മനസ്സില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ല. മറ്റൊരാളെ ഞാന്‍ മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ സമയമായിട്ടില്ല. ചിലപ്പോള്‍ വരുമായിരിക്കാമെന്നും' മുകേഷ് വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (13 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (20 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (27 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (58 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends